LIMA WORLD LIBRARY

Some Covid thoughts pertaining to Kerala – Dr. Gangaprasad

Some Covid thoughts pertaining to Kerala. We are fed up with this disheartening term, covid. I have to say, it is a badly politicalised word now. But as we are in this world, some information is needed, though we don’t like it. In this world giving a plethora of information, we cannot believe anything blindly […]

ലോകത്തിന്‍റെ സമയത്തുടിപ്പ്

പഠനകാലത്ത് ഇന്‍ഡ്യന്‍ സ്റ്റാന്‍ഡേര്‍ഡ് ടൈം (ഐ.എസ്.ടി) എന്നും ഗ്രീന്‍വിച്ച് മീന്‍ ടൈം (ജി.എം.ടി) എന്നും ഒക്കെ കേട്ടിട്ടുണ്ട്. ഇംഗ്ലണ്ടിലെ ഗ്രീന്‍വിച്ച് സമയത്തെ ചുറ്റിപറ്റിയാണ് മറ്റുലോക രാജ്യങ്ങളുടെ സമയം നിശ്ചയിച്ചിരുന്നതെന്നും മനസ്സിലാക്കിയിരുന്നു. ഗള്‍ഫിലും യു,എസിലും, യു.കെയിലുമൊക്കെ യാത്രചെയ്യുമ്പോള്‍ സമയത്തില്‍ വന്ന മാറ്റവും ശ്രദ്ധിച്ചിട്ടുണ്ട്. ഗ്രീന്‍വിച്ചിലെ റോയല്‍ ഒബ്സര്‍വേറ്ററിയിലെ സമയമാണ് ജി.എം.ടി. . ഇന്ത്യയിലെ സമയത്തേക്കാള്‍ അഞ്ചരമണിക്കൂര്‍ പിന്നിലാണ്. അതനുസരിച്ചാണ് നാട്ടില്‍ ബന്ധുക്കളെയും സുഹൃത്തുക്കളെയുമൊക്കെ ഫോണില്‍ ബന്ധപ്പെടുന്നത്. ലോകരാജ്യങ്ങളുടെ സമയങ്ങള്‍ കേന്ദ്രീകരിക്കുന്ന ഈ നിരീക്ഷണ കേന്ദ്രം കാണാന്‍ കഴിയുമെന്ന് അന്നൊക്കെ […]

സോ_കാൾഡ്_ധാരണകൾ – സുബൈയ്‌ന മുനീബ്

ബസ്സിലടുത്തിരുന്ന കൂട്ടുകാരിയോട് “വിരാട് കോഹ്ലിലിയില്ലേ.. ആ ചെക്കനിന്നെന്ത് ഫോമിലായിരുന്നെടീ.. “ എന്നൊരു സിക്സറടിച്ച് യാത്രയുടെ ഇന്നിങ്ങ്സ് തുടർന്നത് പെണ്ണുങ്ങളെവിടെക്കണ്ടാലും  പരസ്പരമുടുപ്പുകളെ പുകഴ്ത്തിയൊരു ടെക്സ്റ്റയ്ൽസ് വിലക്ക് വാങ്ങുമെന്ന നിങ്ങടെ  ധാരണകളെ  തിരുത്താനായിരുന്നില്ല…. സ്കൂൾ വിട്ടയൊരുവളുടെ പേൻനുള്ളുമ്പോൾ “നീ പോയി അമ്മയ്ക്കൊരു പാഡ് വാങ്ങി പോരെടീ” എന്ന്  ക്യാഷ് നീട്ടിയത് പുറത്തേക്കിറങ്ങുമ്പോൾ അവളിലേക്കൊളിക്കണ്ണെറിയുന്ന മൂർച്ചകളെ നിങ്ങളോർമ്മിപ്പിച്ചത് മറന്നിട്ടുമായിരുന്നില്ല… സ്റ്റഡിടേബിളിലിരുന്ന പ്ലസ്ടുക്കാരനോട് “പെൺകുട്ടികൾ  നോക്കാൻ മാത്രം ചുള്ളനായല്ലോടാ നീ” എന്ന് മൊഴിഞ്ഞെൻ്റെ തലവേദന മറന്നത്  വീട്ടിലൊരു ഡോക്ടറുണ്ടാവാൻ നിങ്ങൾ പഠിപ്പിച്ച ഉപദേശങ്ങളുരുവിടാൻ […]

മഴ ശമിച്ചു; യൂറോപ്പിലെ പ്രളയത്തിൽ മരണം 170

ബർലിൻ ∙ പടിഞ്ഞാറൻ യൂറോപ്പിൽ നാശം വിതച്ച പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 170 ആയി. ജർമനിയിലാണ് കൂടുതൽ മരണം – 143. ബൽജിയത്തിൽ 27. കാണാതായവരുടെ പട്ടികയിൽ ഇനിയും ഒട്ടേറെ പേരുണ്ട്. മഴ ശമിച്ചതോടെ നദികളിലെ ജലനിരപ്പ് താഴ്ന്നു തുടങ്ങി. രക്ഷാപ്രവർത്തനം തുടരുന്നു. ഒഴുകിപ്പോയ വാഹനങ്ങളിൽ ഒട്ടേറെ പേർ കുടങ്ങിയിട്ടുള്ളതായി സംശയിക്കുന്നു. ജർമനിയിൽ കൊളോണിനു സമീപമുള്ള വാസൻബർഗിൽ തടയണ തകർന്നതിനെ തുടർന്ന് 700 പേരെ മാറ്റിപ്പാർപ്പിച്ചു. പടിഞ്ഞാറൻ ജർമനിയിലെ സ്റ്റെയ്ൻബക്റ്റൽ ഡാം അപകടനിലയിലായതിനാൽ 4,500 പേരെ സുരക്ഷിതകേന്ദ്രങ്ങളിലേക്കു […]

വാക്സീൻ എടുക്കാൻ മടി: യുഎസിൽ വീണ്ടും കോവിഡ് കൂടുന്നു

വാഷിങ്ടൻ ∙ യുഎസിൽ കോവിഡ് കേസുകളും മരണവും വീണ്ടും വർധിക്കുന്നു. വാക്സീൻ വിരുദ്ധ പ്രചാരണം ശക്തമായതിനാൽ ഒട്ടേറേപേർ കുത്തിവയ്പിനു വിസമ്മതിക്കുന്നതാണു ബൈഡൻ ഭരണകൂടം നേരിടുന്ന ഇപ്പോഴത്തെ വെല്ലുവിളി. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ കോവിഡ് കേസുകൾ മൂന്നിരട്ടിയായി വർധിച്ചു. വാക്സീൻ സ്വീകരിക്കാത്തവർക്കിടയിൽ കേസുകളും മരണങ്ങളും കൂടുതലാണ്. രാജ്യവ്യാപകമായി അടിയന്തര സാഹചര്യമില്ലെങ്കിലും വാക്സീൻ സ്വീകരിക്കാത്ത വിഭാഗങ്ങൾക്കിടയിലാണു കേസുകൾ പെരുകുന്നതെന്ന് കഴിഞ്ഞ ദിവസം പ്രസിഡന്റ് ജോ ബൈഡൻ ചൂണ്ടിക്കാട്ടിയിരുന്നു. 16.1 കോടിയിലേറെ അമേരിക്കക്കാർ വാക്സീൻ എടുത്തുകഴിഞ്ഞു. 9 കോടിയോളം പേരാണ് ഇനി എടുക്കാനുള്ളത്. […]

ബക്രീദ് ഇളവുകളില്‍ ആശങ്കയറിയിച്ച് ഐഎംഎ; ‘തീരുമാനം അനവസരത്തില്‍’

ബക്രീദിനോടനുബന്ധിച്ച് ലോക്ക് ഡൗൺ ഇളവുകൾ നൽകിയതിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. സർക്കാർ തീരുമാനം തെറ്റാണെന്ന് ഐഎംഎ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ തീർത്ഥാടന യാത്രകൾ മാറ്റിവെച്ചു. അനവസരത്തിൽ കേരളമെടുത്ത അനാവശ്യ തീരുമാനം ദൗർഭാഗ്യകരമാണ്. ഇളവുകൾ നൽകികൊണ്ടുള്ള ഉത്തരവ് പിൻവലിക്കണമെന്നും ഐഎംഎ വ്യക്തമാക്കി.

പമ്പയിലും മണിമലയാറ്റിലും ജലനിരപ്പ് ഉയരുന്നു; അപ്പർ കുട്ടനാട്ടിൽ വെള്ളപ്പൊക്ക ഭീതി

വെള്ളപ്പൊക്ക ഭീഷണിയില്‍ അപ്പര്‍കുട്ടനാടന്‍ മേഖല. പമ്പ, മണിമല ആറുകളില്‍ ജലനിരപ്പുയര്‍ന്നതോടെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. പ്രധാന റോഡുകളിലും ഇടറോഡുകളിലും വെള്ളം കയറി. നിരണം, തലവ‌‌ടി, എ‌ടത്വ, തകഴി, വീയപുരം, കരുവാറ്റ, ആയപ്പറമ്പ് പഞ്ചായത്ത് പ്രദേശങ്ങളിലാണ് വെള്ളംകയറിയത്. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലേക്കും വെള്ളംകയറി. മൂന്നുദിവസം പെയ്ത കനത്ത മഴയില്‍ പമ്പ, മണിമലയാറുകളിലെ ജലനിരപ്പുയര്‍ന്നു. 2018ലെ പ്രളയത്തില്‍ പമ്പയുടേയും, മണിമലയാറിന്‍റേയും കൈവഴികളും, തോടുകളും മാലിന്യം നിറഞ്ഞ് ആഴം കുറഞ്ഞതാണ് വെള്ളപ്പൊക്ക ഭീഷണി രൂക്ഷമാക്കുന്നത്. തലവടി കുതിരച്ചാല്‍ കോളനിയില്‍ വെള്ളംകയറി. […]

13,956 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.69, മരണം 81

ഒറ്റനോട്ടത്തിൽആകെ മരണം 15,35013,613 പേര്‍ രോഗമുക്തി നേടി തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13,956 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2271, കോഴിക്കോട് 1666, എറണാകുളം 1555, തൃശൂർ 1486, കൊല്ലം 1026, തിരുവനന്തപുരം 977, പാലക്കാട് 952, കണ്ണൂർ 797, ആലപ്പുഴ 786, കോട്ടയം 670, കാസർഗോഡ് 636, വയനാട് 473, പത്തനംതിട്ട 342, ഇടുക്കി 319 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കൂട്ട പരിശോധന ഉൾപ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,30,553 സാമ്പിളുകളാണ് […]

സുപ്രീം കോടതി നടപടികള്‍ വൈകാതെ ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ കഴിയുമെന്ന് ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി: സുപ്രീം കോടതി നടപടികൾ വൈകാതെ ജനങ്ങൾക്ക് തത്സമയം കാണാൻ കഴിയുമെന്ന് ചീഫ് ജസ്റ്റിസ് എൻ.വി രമണ. ലൈവ് സ്ട്രീമിങ്ങിനുള്ള നടപടിക്രമങ്ങൾ തുടങ്ങിക്കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്ത് ഹൈക്കോടതി നടപടികൾ തത്സമയം കാണുന്നതിനുള്ള സംവിധാനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കവെയാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യം പറഞ്ഞത്. നിലവിൽ മാധ്യമങ്ങളിലൂടെയാണ് കോടതി നടപടികൾ സംബന്ധിച്ച വിവരങ്ങൾ ജനങ്ങൾ അറിയുന്നത്. ബഞ്ചിന്റെ നിരീക്ഷണങ്ങളും ഉന്നയിക്കുന്ന ചോദ്യങ്ങളും അടക്കം ദുർവ്യാഖ്യാനം ചെയ്യപ്പെടുന്നു. ഇത്തരം കാര്യങ്ങൾ പലപ്പോഴും കോടതിക്ക് അപകീർത്തിയുണ്ടാക്കുന്നു. ജനങ്ങൾക്ക് കോടതി നടപടികൾ […]