ചൈനയിൽ സഞ്ചാര വിലക്ക്, യുഎസിലും ഇറാനിലും ആശങ്ക

ന്യൂയോർക്ക്∙ കോവിഡ് ബാധിതരുടെ എണ്ണം ലോകത്ത് 20 കോടി പിന്നിടുമ്പോൾ വൈറസിന്റെ പുതിയ വകഭേദം പല രാജ്യങ്ങളെയും ആശങ്കയിലാഴ്ത്തുന്നു. യുഎസ്, ഇറാൻ എന്നിവിടങ്ങളിൽ കോവിഡ് വ്യാപിക്കുമ്പോൾ യുകെ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നേരിയ കുറവ് രേഖപ്പെടുത്തി. രാജ്യങ്ങളിലെ നില: യുഎസ്∙ ഒറ്റദിവസം 69,000 പുതിയ കേസുകളും 320 മരണവും. കുട്ടികൾക്കും യുവാക്കൾക്കും കോവിഡ് പടരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ 84 % വർധന. ചൈന∙ കോവിഡ് വ്യാപനം ശക്തമായ രാജ്യത്തിന്റെ മറ്റു പ്രവിശ്യകളിൽനിന്ന് തലസ്ഥാനമായ ബെയ്ജിങ്ങിലേക്കുള്ള സഞ്ചാരം വിലക്കി. ആദ്യമായി […]
അഫ്ഗാനിൽ കടുത്ത പോരാട്ടം; 2 പ്രവിശ്യാ തലസ്ഥാനങ്ങൾ താലിബാൻ പിടിച്ചു

കാബൂൾ ∙ അഫ്ഗാനിസ്ഥാനിലെ രണ്ടു പ്രവിശ്യാ തലസ്ഥാന നഗരങ്ങൾ താലിബാന്റെ നിയന്ത്രണത്തിലായി. ഇറാൻ അതിർത്തിയിലെ നിമ്രോസ് പ്രവിശ്യാ തലസ്ഥാനമായ സരാഞ്ജ് പിടിച്ചതിനു പിന്നാലെ തന്ത്രപ്രധാനമായ വടക്കൻ കിഴക്കൻ പ്രവിശ്യയായ കുൻഡൂസിന്റെയും വടക്കൻ പ്രവിശ്യയായ സരേ പുലിന്റെയും തലസ്ഥാനനഗരങ്ങൾ താലിബാന്റെ നിയന്ത്രണത്തിലായത്. കുൻഡൂസിൽ പ്രധാന സർക്കാർ ഓഫിസുകളും പൊലീസ് ആസ്ഥാനവും താലിബാൻ പിടിച്ചു. വിമാനത്താവളവും സേനാ ആസ്ഥാനവും മാത്രമാണ് അഫ്ഗാൻ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ളത്. ജവ്സാൻ പ്രവിശ്യയിലെ ഷെബർഖാൻ നഗരത്തിൽ സർക്കാർ സേനയും താലിബാനുമായി കടുത്ത പോരാട്ടം തുടരുന്നു. ഇവിടെയും ഒട്ടേറെ […]
വിവാഹധൂര്‍ത്തും ആര്‍ഭാടവും നിരോധിക്കുന്ന കരട് ബില്‍ വനിതാ കമ്മിഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു

തിരുവനന്തപുരം: കേരളത്തില്‍ വര്‍ധിച്ചുവരുന്ന വിവാഹസംബന്ധമായ ആര്‍ഭാടവും ധൂര്‍ത്തും നിരോധിക്കുന്നതിനുള്ള നിയമനിര്‍മാണത്തിനായുള്ള ബില്ലിന്റെ കരട് നിര്‍ദേശങ്ങള്‍ കേരള വനിതാ കമ്മിഷന്‍ കേരള സര്‍ക്കാരിന് സമര്‍പ്പിച്ചു. ബില്ലിന്റെ കരട് തയാറാക്കുന്നതിന് വനിതാ കമ്മിഷനെ ചുമതലപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കരട് ബില്‍ സമര്‍പ്പിച്ചത്. കേരളത്തിലെ വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്നതും കേരളീയ സമൂഹത്തില്‍ ഒരു സാമൂഹിക വിപത്തായി വളര്‍ന്നുകൊണ്ടിരിക്കുന്നതുമായ വിവാഹധൂര്‍ത്തും ആര്‍ഭാടവും ഗുരുതരമായ സാമ്പത്തിക സാമൂഹിക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. വധൂവരന്‍മാരുടെ, പ്രത്യേകിച്ച് വധുവിന്റെ രക്ഷിതാക്കള്‍ക്ക് താങ്ങാന്‍ കഴിയാത്ത ബാധ്യതകളാണ് ഇത് സൃഷ്ടിക്കുന്നത്. വിവാഹശേഷം […]
സംസ്ഥാനത്ത് ഇന്ന് 13,049 പേര്‍ക്ക് കോവിഡ്, ടിപിആർ 13.23; ആശങ്കയിൽ കേരളം ;

സംസ്ഥാനത്ത് ഇന്ന് 13,049 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 2052, തൃശൂര്‍ 1762, കോഴിക്കോട് 1526, പാലക്കാട് 1336, എറണാകുളം 1329, കണ്ണൂര്‍ 944, ആലപ്പുഴ 771, കൊല്ലം 736, കോട്ടയം 597, തിരുവനന്തപുരം 567, കാസര്‍ഗോഡ് 507, പത്തനംതിട്ട 368, വയനാട് 291, ഇടുക്കി 263 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 98,640 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.23 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]
ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞു.. ക്രൂഡ് വില 4 മാസത്തെ ഏറ്റവും കുറഞ്ഞ നിലയില്‍; എന്നിട്ടും പെട്രോള്‍,ഡീസല്‍ വില കുറയുന്നില്ല

രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണവില കുറഞ്ഞിട്ടും ആഭ്യന്തര വിപണിയില്‍ വില കുറക്കാതെ എണ്ണ കമ്പനികള്‍. മൂന്നാഴ്ചക്കിടെ അസംസ്കൃത എണ്ണ വില ബാരലിന് 75 ഡോളറില്‍ നിന്ന് 69 ഡോളറായാണ് കുറഞ്ഞത്. നാല് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് അസംസ്കൃത എണ്ണ വിലയെങ്കിലും ആഭ്യന്തരവിപണിയില്‍ വില കുറക്കാതെ ഉപഭോക്താക്കളെ പിഴിഞ്ഞുകൊണ്ടിരിക്കുകയാണ് എണ്ണ കമ്പനികള്‍. രാജ്യാന്തര വിപണിയില്‍ നേരിയ വില വര്‍ധനപോലും അപ്പോള്‍ തന്നെ ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്ന എണ്ണ കമ്പനികള്‍ ഇപ്പോഴുണ്ടായ വിലയിടിവ് കണ്ടമട്ട് നടിക്കുന്നില്ല. കഴിഞ്ഞ ജൂലൈ […]
സംസ്ഥാനം ഇന്നു മുതല്‍ ഓണക്കാലം ലക്ഷ്യമിട്ട് പൂര്‍ണമായും തുറക്കുന്നു

സംസ്ഥാനം ഇന്നു മുതല്‍ ഓണക്കാലം ലക്ഷ്യമിട്ട് പൂര്‍ണമായും തുറക്കുന്നു. ബീച്ചുകള്‍ ഇന്നും മാളുകള്‍ ബുധനാഴ്ച മുതലും തുറക്കും. ഒരു ഡോസ് വാക്സീനെടുത്തവര്‍ക്ക് ടൂറിസം കേന്ദ്രങ്ങളില്‍ പ്രവേശിക്കാന്‍ തടസമില്ലെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ചു. എസി ഇല്ലാത്ത റസ്റ്ററന്‍ഡുകളില്‍ ഇരുന്ന കഴിക്കാനുള്ള അനുമതി താമസിക്കാതെ നല്‍കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചന നല്‍കി
കുഞ്ഞാത്തോൽ – ശാന്തിനി ടോം | അധ്യായം-14

അധ്യായം- 14 പുഴക്കരയിലെ ഇരുട്ടില്‍ മുഖം വ്യക്തമല്ലെങ്കിലും മുന്നിലൊരു രൂപമുണ്ടെന്ന് തിരിച്ചറിയാം. പരന്ന് പറക്കുന്ന മുടിയിഴകള്‍, തൂവെള്ള വസ്ത്രം. മങ്ങിയ വെളിച്ചത്തില്‍ ഒന്ന് കൂടി വ്യക്തമായി ആ രൂപത്തെ കാണാന്‍ ക്ലേശിക്കുകയായിരുന്നു രവി. ‘കുഞ്ഞേ… ഫോണടിക്കുന്നത് കേട്ടില്ലേ? ചിലപ്പോള്‍ ഉമക്കുഞ്ഞാവും.’ നാരായണന്റെ ശബ്ദം കേട്ട്, അയാളെ ഒന്ന് നോക്കി രവി വീണ്ടും തിരിഞ്ഞപ്പോള്‍ ആ രൂപം അവിടെ ഉണ്ടായിരുന്നില്ല. ‘കുഞ്ഞെന്താ നോക്കുന്നത്? നമുക്ക് മടങ്ങിപ്പോവണ്ടേ? നേരം ഒരുപാടായി.’ നാരായണേട്ടന്‍ വീണ്ടും ഓര്‍മ്മപ്പെടുത്തിയപ്പോള്‍ രവിക്ക് സംശയമായി. അല്‍പം മുന്‍പ് […]
കാവല്‍ മാലാഖ (നോവല്‍ 13)

ദിവസങ്ങള്‍ കടന്നു പോകുകയാണ്. വിവാഹമോചനം ഇനിയും വച്ചുതാമസിപ്പിക്കാന്‍ കഴിയില്ല. സൂസന്‍ തന്നെ വക്കീലിനെ കാണാന്‍ പോയി. സൈമന്‍റെ പേരില്‍ ലണ്ടനിലേക്കു പേപ്പറുകള്‍ അയച്ചു. അവളോടു പ്രതികാരം ചെയ്യുന്ന പോലെ അവന്‍ ഒട്ടും വൈകാതെ ഒപ്പിട്ടു തിരിച്ചയച്ചു. സൂസന്‍റെ മനസില്‍ എന്തെന്നില്ലാത്ത ആശ്വാസം. വലിയൊരു ഭാരം തലയില്‍നിന്ന് ഇറക്കിവച്ചതു പോലെ. എന്നിട്ടും മനസിന്‍റെ ഏതോ കോണില്‍ ഒരു നൊമ്പരം. എവിടെയോ കരയുന്ന കിളിയുടെ ശബ്ദം. പക്ഷേ, അതവള്‍ മനപ്പൂര്‍വം കേട്ടില്ലെന്നു നടിച്ചു. ഇവിടെ ഞാന്‍ ദുഃഖിച്ചാല്‍ വീട്ടുകാര്‍ ഒരുപാടു […]



