LIMA WORLD LIBRARY

ചൈനയിൽ സഞ്ചാര വിലക്ക്, യുഎസിലും ഇറാനിലും ആശങ്ക

ന്യൂയോർക്ക്∙ കോവിഡ് ബാധിതരുടെ എണ്ണം ലോകത്ത് 20 കോടി പിന്നിടുമ്പോൾ വൈറസിന്റെ പുതിയ വകഭേദം പല രാജ്യങ്ങളെയും ആശങ്കയിലാഴ്ത്തുന്നു. യുഎസ്, ഇറാൻ എന്നിവിടങ്ങളിൽ കോവിഡ് വ്യാപിക്കുമ്പോൾ യുകെ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നേരിയ കുറവ് രേഖപ്പെടുത്തി. രാജ്യങ്ങളിലെ നില:

യുഎസ്∙ ഒറ്റദിവസം 69,000 പുതിയ കേസുകളും 320 മരണവും. കുട്ടികൾക്കും യുവാക്കൾക്കും കോവിഡ് പടരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ 84 % വർധന.

ചൈന∙ കോവിഡ് വ്യാപനം ശക്തമായ രാജ്യത്തിന്റെ മറ്റു പ്രവിശ്യകളിൽനിന്ന് തലസ്ഥാനമായ ബെയ്ജിങ്ങിലേക്കുള്ള സഞ്ചാരം വിലക്കി. ആദ്യമായി കോവിഡ് റിപ്പോർട്ട് ചെയ്ത വുഹാൻ ഉൾപ്പെടെ പല നഗരങ്ങളിലും കോവിഡ് വകഭേദം വ്യാപിക്കുന്ന സാഹചര്യത്തിലാണ് നടപടി. ആഭ്യന്തര വിമാന സർവീസുകൾ പലതും റദ്ദാക്കി.

യുകെ∙ ഒറ്റദിവസം 27,429 പുതിയ കേസുകളും 39 മരണവും. എന്നാൽ മുൻ ദിവസത്തെ അപേക്ഷിച്ച് കുറവ്. പുതിയ സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നുള്ള വാക്സിനേഷൻ പൂർത്തിയായ യാത്രക്കാർക്കുള്ള വിലക്ക് ഒഴിവാക്കി. 10 ദിവസം നിർബന്ധിത ക്വാറന്റീനും  ഉണ്ടാവില്ല.

ഇറാൻ∙  പ്രതിദിന കേസുകളിൽ വർധന–ഒറ്റദിവസം 39,600 പുതിയ കേസുകളും 542 മരണവും. ഒന്നാം തരംഗത്തിന്റെ ഇരട്ടിയാണിത്. രാജ്യം ദേശീയ ലോക്ഡൗണിന്റെ വക്കിൽ. മൊത്തം ജനസംഖ്യയുടെ 3.3% പേർക്കു മാത്രമേ വാക്സീൻ പൂർത്തിയായിട്ടുള്ളൂ എന്നു കണക്ക്.

മലേഷ്യ∙ കുത്തിവയ്പുകൾ പൂർത്തിയാക്കിയവർക്ക് 8 സംസ്ഥാനങ്ങളിൽ കോവിഡ് നിയന്ത്രണം ഒഴിവാക്കി. ഭക്ഷണശാലകളിലും പൊതുസ്ഥലത്തും ഇവർക്കു പ്രവേശിക്കാൻ ഇനി തടസ്സമില്ല. എന്നാൽ തലസ്ഥാനമായ ക്വാലലംപുരിൽ കോവിഡ് വ്യാപനം ശക്തമാണ്. പ്രതിദിന കേസുകൾ 18,000 ൽ ഏറെ.

ഇറ്റലി∙ പ്രതിദിന കേസുകളിൽ കുറവ്. ഒറ്റ ദിവസം റിപ്പോർട്ട് ചെയ്തത് 5,735 പുതിയ കേസുകൾ. തൊട്ടുമുൻപത്തെ ദിവസം ഇത്  6,902 ആയിരുന്നു.

ഫിലിപ്പീൻസ്∙ ഏപ്രിൽ 9നു ശേഷം പ്രതിദിന കേസിൽ റെക്കോർഡ് വർധന. ഒറ്റദിവസം 9,671 കേസ്, 287 മരണം.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px