വന്നല്ലോ പൊന്നോണം – എബി പാലാത്ര

ഹാ ഹാ വന്നല്ലോ പൊന്നോണം ഇനി നല്ലോണം ഉണ്ടോണം ഇനി നല്ലോണം ഉണ്ടോണം ഹാ ഹാ വന്നല്ലോ പൊന്നോണം വന്നോണം നിന്നോണം ഇരുന്നോണം ഉണ്ടോണം (2) (ഹാ.. ഹാ..വന്നല്ലോ ) കൊടുത്തോണം തന്നോണം തിന്നോണം കളിച്ചോണം (2) ( ഹ .. ഹാ. വന്നല്ലോ ) നല്ലോണം തന്നോണം നല്ലോണം കൊടുത്തോണം ആഹാ നല്ലോണം വന്നല്ലോ നല്ലോണം വന്നല്ലോ (2) […]
ചുട്ടുപൊള്ളി ഇറ്റലി; യൂറോപ്പിന്റെ ചരിത്രത്തിലെ ഉയർന്ന താപനില 48.8 ഡിഗ്രി

മിലാൻ: യൂറോപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന താപനില ഇറ്റലിയിലെ സിസ്‌ലി ദ്വീപിൽ റിപ്പോർട്ട് ചെയ്തു. 48.8 ഡിഗ്രി സെൽഷ്യസ്. 1977-ൽ ഗ്രീസിലെ ആതൻസിൽ റിപ്പോർട്ട് ചെയ്ത 48 ഡിഗ്രി സെൽഷ്യസിനെയാണ് ഇത് മറികടന്നത്. ലൂസിഫർ എന്നു പേരു നൽകിയിട്ടുള്ള ചുഴലിക്കാറ്റാണ് ഇറ്റലിയിൽ ഉഷ്ണതരംഗത്തിന് കാരണമായത്. ഇറ്റലിയുടെ വടക്കുഭാഗത്തേക്ക് നീങ്ങികൊണ്ടിരിക്കുന്ന കാറ്റ് തലസ്ഥാനമായ റോം നഗരത്തിൽ ഉൾപ്പെടെ താപനില ഉയർത്തിയിട്ടുണ്ട്. കനത്ത ചൂടിനെതുടർന്ന് വിവിധ മേഖലകളിൽ ആരോഗ്യമന്ത്രാലയം ചുവപ്പ് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പ്രതിസന്ധി നേരിടുന്ന നഗരങ്ങളുടെ എണ്ണം […]
ഡിസ്കവർ ഖത്തറിൽ റൂമുകൾ ലഭിക്കുന്നില്ല; പ്രവാസികളുടെ മടക്ക യാത്ര നീളുന്നു

ദോഹ: ഖത്തറിലെത്തുന്ന പ്രവാസികൾക്ക് ഡിസ്കവർ ഖത്തർ വഴി നിർബന്ധിത ക്വാറൻ്റീൻ ആവശ്യമാണെന്നിരിക്കേ ഹോട്ടൽ റൂമുകൾ ലഭ്യമാകാതെ പ്രയാസത്തിലായി ആയിരക്കണക്കിനാളുകൾ ഖത്തർ പ്രവാസികളും ഖത്തറിൽ 14 ദിവസം താമസിച്ച് മറ്റു രാജ്യങ്ങളിലേക്ക് മടങ്ങുന്ന പ്രവാസികളുമെല്ലാം റൂം കിട്ടാത്തതിനാൽ പ്രയാസം അനുഭവപ്പെടുന്നുണ്ട്. ഖത്തറിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച ഖത്തർ പ്രവാസികൾക്കും മടങ്ങിയെത്തുന്ന സമയം രണ്ട് ദിവസത്തെ ഹോട്ടൽ ക്വാറൻ്റീൻ നിർബന്ധമായതിനാലും സൗദിയിലേക്കും മറ്റുമുള്ള പ്രവാസികളുടെ ഒഴുക്ക് വർദ്ധിച്ചതിനാലുമാണ് ഡിസ്കവർ ഖത്തറിൽ റൂമുകൾ ലഭ്യമാകുന്നത് കുറഞ്ഞത്. ഓഗസ്ത് 27 […]
കേരളത്തിലെ കോവിഡ് പ്രതിരോധമെങ്ങനെ? നേരിട്ട് വിലയിരുത്താൻ കേന്ദ്ര ആരോഗ്യമന്ത്രി

തിരുവനന്തപുരം ∙ സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ പ്രതിരോധ നടപടികള്‍ വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ തിങ്കളാഴ്ച കേരളത്തിലെത്തും. മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോർജുമായും അദ്ദേഹം ചര്‍ച്ച നടത്തും. രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളില്‍ പകുതിയിലധികവും തുടര്‍ച്ചയായി കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയര്‍ന്നിരിക്കുന്നു. ഈ സാഹചര്യത്തിലാണ് സ്ഥിതി നേരിട്ടു വിലയിരുത്താന്‍ മന്ത്രിയെത്തുന്നത്. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണും എന്‍സിഡിസി മേധാവി ഡോ. എസ്.കെ.സിങ്ങും ഒപ്പമുണ്ടാകും. […]
കുഞ്ഞാലിക്കുട്ടിക്ക് 300 കോടിയിലധികം കള്ളപ്പണ നിക്ഷേപം; അക്കൗണ്ട് പലരുടെയും പേരില്‍- ജലീൽ

തിരുവനന്തപുരം: മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിക്കെതിരേ വീണ്ടും കടുത്ത ആരോപണങ്ങളുമായി കെടി ജലില്‍ എംഎല്‍എ. കുഞ്ഞാലിക്കുട്ടിക്ക് 300 കോടിയിലധികം കള്ളപ്പണ നിക്ഷപമുണ്ടെന്ന് ജലീല്‍ ആരോപിച്ചു. മലപ്പുറം എആര്‍ നഗര്‍ സഹകരണ ബാങ്കില്‍ പലരുടെയും പേരിലാണ് ഈ കള്ളപ്പണം നിക്ഷേപിച്ചിട്ടുള്ളതെന്നും ജലീല്‍ വെളിപ്പെടുത്തി. മന്ത്രിയായിരുന്ന സമയത്ത് കുഞ്ഞാലിക്കുട്ടിയുണ്ടാക്കിയ അഴിമതി പണമാണിത്. ആകെ 600 കോടി രൂപയുടെ കള്ളപ്പണ നിക്ഷേപം എആര്‍ നഗര്‍ ബാങ്കിലുണ്ടെന്നാണ് നിഗമനം. മലപ്പുറത്ത് ലീഗിന്റെ നിയന്ത്രണത്തിലുള്ള പല സഹകരണ ബാങ്കുകളും കേരള ബാങ്കില്‍ ചേരാന്‍ […]
സംസ്ഥാനത്ത് ഇന്ന് 20,452 പേര്‍ക്ക് കോവിഡ്, കുറയാതെ വ്യാപനം; ടിപിആർ 14.35%; 114 മരണം; രോഗമുക്തി 16,856

സംസ്ഥാനത്ത് ഇന്ന് 20,452 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,42,501 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.35 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 114 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 18,394 ആയി. മലപ്പുറം 3010, കോഴിക്കോട് 2426, എറണാകുളം 2388, തൃശൂര്‍ 2384, പാലക്കാട് 1930, കണ്ണൂര്‍ 1472, കൊല്ലം 1378, തിരുവനന്തപുരം 1070, കോട്ടയം 1032, ആലപ്പുഴ 998, പത്തനംതിട്ട 719, കാസര്‍ഗോഡ് 600, വയനാട് 547, […]
ഹിമാചല്‍ പ്രദേശിലെ മണ്ണിടിച്ചില്‍; മരണ സംഖ്യ 15 ആയി

ഹിമാചൽ പ്രദേശിലെ കിന്നൗരിൽ ദേശീയപാതയിലുണ്ടായ കനത്ത മണ്ണിടിച്ചിൽ മരിച്ചവരുടെ എണ്ണം 15 ആയി. മരിച്ചവരിൽ രണ്ടു വയസുള്ള കുട്ടിയുമുണ്ട്. 16 പേരെ കാണതായെന്നാണ് റിപ്പോർട്ടുകൾ. ഇതു വരെ 14 പേരെ രക്ഷപ്പെടുത്തി.മണ്ണിടിച്ചിലിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ 4 ലക്ഷം രൂപ സഹായ ധനം പ്രഖ്യാപിച്ചിട്ടുണ്ട്. രക്ഷപ്രവർത്തനത്തിന് കരസേനയും, ദുരന്തനിവാരണ സേനയും രംഗത്തുണ്ട്. (Himachal Pradesh) മണ്ണിടിച്ചിലില്‍ മറ്റു വാഹനങ്ങളോടൊപ്പം അപകടത്തില്‍ പെട്ട ഹിമാചല്‍ ട്രാന്‍പോര്‍ട്ടിന്റെ ബസിന്റെ അവശിഷ്ടങ്ങള്‍ നൂറ് മീറ്ററോളം ചിതറിയ നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. മണ്ണിനടിയില്‍ […]



