കാവല്‍ മാലാഖ (നോവല്‍ 20) (അവസാനിച്ചു)

ലിന്‍ഡ ആകെ തളര്‍ന്നിരുന്നു. കാറോടിക്കാന്‍ വയ്യ. കാലുകള്‍ നിലത്തുറയ്ക്കുന്നില്ല. പബ്ബിലെ പാര്‍ക്കിംഗ് ഏരിയയില്‍ തന്നെ കാര്‍ കിടന്നു. അവള്‍ ടാക്സി വിളിച്ചു വീടിനു മുന്നിലിറങ്ങി. പതിവിലും നേരത്തേയാണ്. പക്ഷേ, പതിവിലേറെ കുടിച്ചിരിക്കുന്നു. മുന്നിലെ വാതിലടച്ചിട്ടില്ല. തുറക്കാന്‍ കൈയുയര്‍ത്തുമ്പോള്‍ ഉള്ളിലെന്തോ ചില സീല്‍ക്കാരങ്ങള്‍, അടക്കിപ്പിടിച്ച സംസാരം. സ്ത്രീപുരുഷ സംയോഗത്തിന്‍റെ മര്‍മരങ്ങള്‍ അവളുടെ പരിചയ സമ്പന്നമായ കാതുകള്‍ വേഗത്തില്‍ തിരിച്ചറിഞ്ഞു. സൈമണും മേരിയും തമ്മില്‍ ചില ഇടപാടുകളുള്ളതു കണ്ടില്ലെന്നു നടിച്ചതാണ്. അതൊക്കെ അവരുടെ കാര്യം. തന്‍റെ കാര്യത്തില്‍ ഇടപെടരുതെന്നു സൈമനെയും […]
കാവല്‍ മാലാഖ (നോവല്‍ 19)

കാരൂർ സോമൻ സൂസന്‍ ജോയ് എന്ന അജ്ഞാത കഥാകാരിയെ തിരിച്ചറിയുന്ന ചിലരെങ്കിലും ലണ്ടനില്‍ത്തന്നെയുണ്ടായിരുന്നു. സൈമണ്‍, മേരി, സേവ്യര്‍… അങ്ങനെ കുറേപ്പേര്‍. “ഇതവള്‍ ആര്‍ക്കോ കാശു കൊടുത്ത് എഴുതിക്കുന്നതാ. ഒറപ്പ്….” പ്രശസ്ത പ്രവാസി സാഹിത്യകാരി മേരി സേവ്യറുടെ അവലോകനം സേവ്യറുടെ സ്വീകരണ മുറിയില്‍ അലയടിച്ചു. ഒരു പ്രമുഖ സാഹിത്യ പ്രസിദ്ധീകരണത്തില്‍ സൂസന്‍റെ കഥകളെക്കുറിച്ചൊരു സംവാദം തന്നെ അച്ചടിച്ചു വന്നിരിക്കുന്നു, അവര്‍ക്കതു തീരെ സഹിക്കുന്നില്ല. ഒരു കഥയോ കവിതയോ പോയിട്ട്, സ്വന്തമായിട്ട് നല്ലൊരു കത്തു പോലും എഴുതാന്‍ മേരിക്കിതുവരെ കഴിഞ്ഞിട്ടില്ല. […]
കാവല്‍ മാലാഖ (നോവല്‍ 18)

ഡ്യൂട്ടി കഴിഞ്ഞു വരുമ്പോള്‍ സൂസന്‍റെ പേരില്‍ ഒരു കവര്‍. നാട്ടില്‍നിന്നു ഡെയ്സി അയച്ചതാണ്. കത്തല്ലല്ലോ. പൊട്ടിച്ചു നോക്കുമ്പോള്‍, പ്രശസ്തമായൊരു ആഴ്ചപ്പതിപ്പാണ്. ഒപ്പം, ഡെയ്സിയുടെ കത്ത്. ഇവളെന്തിനാണീ ആഴ്ചപ്പതിപ്പൊക്കെ അയച്ചിരിക്കുന്നത്! എന്തെങ്കിലുമാകട്ടെ, അതു മാറ്റിവച്ചു സൂസന്‍ കത്തെടുത്തു. “ചേച്ചീ, സുഖമല്ലേ, ഫോണുള്ളതുകൊണ്ട് കത്തിന്‍റെ രസമൊക്കെ പോയി അല്ലേ. എന്നാലും ഒന്നയയ്ക്കാമെന്നു വച്ചു. വെറുതേയല്ല, കാര്യമുണ്ട്. കോളെജ് മാഗസിനില്‍ കൊടുക്കാന്‍ ചേച്ചി എനിക്കെഴുതിത്തന്ന കഥ ഓര്‍മയുണ്ടോ?. അതു ഞങ്ങളുടെ മാഗസിന്‍ എഡിറ്റര്‍ വായിച്ചപ്പോള്‍ പുള്ളിക്കാരനു വളരെ ഇഷ്ടമായി. കോളേജ് മാഗസിനില്‍ […]
കാവല്‍ മാലാഖ (നോവല്‍ 17)

അകറ്റുകയാണെന്നു തോന്നിക്കാതെ സൈമന്‍റെ ശല്യം തീര്‍ക്കാനാണു മേരി അയാള്‍ക്കു വേണ്ടി പെണ്ണാലോചന തുടങ്ങിയത്. ആദ്യം അയാള്‍ക്കതില്‍ താത്പര്യം തോന്നിയില്ല. അന്തിക്കൂട്ടിന് ആവശ്യമുള്ളത് എങ്ങനെയും വന്നു ചേരുന്നുണ്ട്. മേരിയെപ്പോലും പൂര്‍ണമായി ആശ്രയിക്കേണ്ടി വരുന്നില്ല. ട്രാവല്‍ ഏജന്‍സി വഴി റിക്രൂട്ട് ചെയ്യുന്ന പെണ്‍കുട്ടികളില്‍ പണത്തിനു ബുദ്ധിമുട്ടുള്ളവരെ സേവ്യറും സൈമനും ചേര്‍ന്ന് കാര്യമായി സഹായിക്കാറുണ്ട്. അതൊക്കെ ഉള്ളപ്പോള്‍ ഇനി സ്വന്തമായി കല്യാണം കഴിച്ച് പൊല്ലാപ്പാക്കുന്നതെന്തിന്! ഒന്നനുഭവിച്ചതാ, അതൊക്കെ ഓര്‍ത്താല്‍ ഇപ്പോഴും ചോര തിളയ്ക്കും. പറ്റുന്ന രീതിയിലൊക്കെ മേരിയോടു സൈമന്‍ വാദിച്ചുനോക്കി. എല്ലാ […]
കാവല്‍ മാലാഖ (നോവല്‍ 16)

സൈമണ്‍ കാറില്‍ നിന്നിറങ്ങി പരിഭ്രമത്തോടെ ചുറ്റുപാടുകള്‍ ശ്രദ്ധിച്ചു. ആരും റോഡില്‍ ഇല്ലെന്നുറപ്പു വരുത്തിയ ശേഷം മാത്രം മുന്നോട്ടു നടന്നു. എന്തിനാണു മറ്റുള്ളവര്‍ ഭയക്കുന്നത്. മേരി ഏകാകിനിയായി ഒറ്റയ്ക്കു കഴിയുമ്പോള്‍ ഒരാണിന്‍റെ സാമീപ്യം ആഗ്രഹിക്കുന്നതില്‍ എന്തു തെറ്റു പറയാനാണ്. എന്നാലും ആളുകള്‍ പലതും പറഞ്ഞെന്നിരിക്കും. അപ്പനു സുഖമില്ലെന്നറിഞ്ഞു സേവ്യര്‍ നാട്ടിലേക്കു പോയിരിക്കുകയാണ്. ട്രാവല്‍ ഏജന്‍സി നടത്തിപ്പിന്‍റെ ഉത്തരവാദിത്വം പൂര്‍ണമായും സൈമനെ ഏല്‍പ്പിച്ചിരിക്കുകയാണ്. കൂട്ടത്തില്‍ മേരിയുടെ ഉത്തരവാദിത്വം അവള്‍ സ്വയം സൈമനെ സ്വയം അങ്ങേല്‍പ്പിക്കുകയും ചെയ്തു. അയാള്‍ രണ്ടും സന്തോഷത്തോടെ […]



