കാവല്‍ മാലാഖ (നോവല്‍ 16)

Facebook
Twitter
WhatsApp
Email

സൈമണ്‍ കാറില്‍ നിന്നിറങ്ങി പരിഭ്രമത്തോടെ ചുറ്റുപാടുകള്‍ ശ്രദ്ധിച്ചു. ആരും റോഡില്‍ ഇല്ലെന്നുറപ്പു വരുത്തിയ ശേഷം മാത്രം മുന്നോട്ടു നടന്നു. എന്തിനാണു മറ്റുള്ളവര്‍ ഭയക്കുന്നത്. മേരി ഏകാകിനിയായി ഒറ്റയ്ക്കു കഴിയുമ്പോള്‍ ഒരാണിന്‍റെ സാമീപ്യം ആഗ്രഹിക്കുന്നതില്‍ എന്തു തെറ്റു പറയാനാണ്. എന്നാലും ആളുകള്‍ പലതും പറഞ്ഞെന്നിരിക്കും.

അപ്പനു സുഖമില്ലെന്നറിഞ്ഞു സേവ്യര്‍ നാട്ടിലേക്കു പോയിരിക്കുകയാണ്. ട്രാവല്‍ ഏജന്‍സി നടത്തിപ്പിന്‍റെ ഉത്തരവാദിത്വം പൂര്‍ണമായും സൈമനെ ഏല്‍പ്പിച്ചിരിക്കുകയാണ്. കൂട്ടത്തില്‍ മേരിയുടെ ഉത്തരവാദിത്വം അവള്‍ സ്വയം സൈമനെ സ്വയം അങ്ങേല്‍പ്പിക്കുകയും ചെയ്തു. അയാള്‍ രണ്ടും സന്തോഷത്തോടെ ഏറ്റെടുക്കുകയും ചെയ്തു. രണ്ടിനും മേരിയുടെ പൂര്‍ണ സഹകരണം.

സൂസന്‍ നാട്ടില്‍ പോയ ശേഷമാണ് സേവ്യറും മേരിയുമായുള്ള സൈമന്‍റെ ബന്ധം ഇത്രയേറെ വളര്‍ന്നത്. ജയിലില്‍ നിന്നിറക്കാന്‍ അവര്‍ മാത്രമാണുണ്ടായിരുന്നത്. രണ്ടു പേരും അതില്‍ ലക്ഷ്യമിട്ട സ്വാര്‍ഥലാഭങ്ങള്‍ സൈമണ്‍ കണ്ടില്ല, അല്ലെങ്കില്‍ കണ്ടില്ലെന്നു നടിച്ചു.

ജയിലില്‍നിന്നിറങ്ങി ആദ്യ ദിവസങ്ങളില്‍ സൈമനു ഭക്ഷണം വരെ സേവ്യറുടെ വീട്ടില്‍നിന്നായിരുന്നു. സേവ്യര്‍ അയാളെ ഒപ്പമിരുത്തി മദ്യം വിളമ്പി. അയാളുടെ സംസാരത്തിലോ നോട്ടത്തിലോ ഭാവത്തിലോ സൈമന് ഒരു സംശയവും തോന്നിയില്ല.

ലക്ഷ്യങ്ങള്‍ പലതുണ്ടായിരുന്നെങ്കിലും സേവ്യറിനും സൈമനെ ഏറെ ഇഷ്ടപ്പെട്ടു. കുടുംബത്തില്‍ പിറന്നവന്‍, സമ്പത്തിന്‍റെ നടുവില്‍ വളര്‍ന്നവന്‍, വിദ്യാസമ്പന്നന്‍ എല്ലാം കൂട്ടി വായിച്ചപ്പോള്‍ ബിസിനസില്‍ സൈമനെ പങ്കാളിയാക്കാന്‍ തന്നെ അയാള്‍ തീരുമാനിക്കുകയായിരുന്നു. വെറുതേയല്ല, സൈമന്‍ നല്ലൊരു തുക മുതല്‍ മുടക്കിയിട്ടു തന്നെ. അതു കൊടുത്തത് കുഞ്ഞപ്പിയും. മെല്ലെ, നാട്ടിലെ ഒരു മലയാളം ചാനലിന്‍റെ യൂറോപ്യന്‍ പതിപ്പിലും സൈമനും സേവ്യറും ചേര്‍ന്ന് ഓഹരി വാങ്ങി.

ഇതിനിടെയായിരുന്നു സൈമന്‍റെയും സൂസന്‍റെയും വിവാഹമോചനം. ഭാര്യ പോയെങ്കിലെന്ത്, ചാനല്‍ സുന്ദരിമാര്‍ സൈമന്‍റെ സ്വപ്നത്തില്‍ പാറിപ്പറന്നുകൊണ്ടിരുന്നു.

സൈമന്‍റെ സമ്പത്തും യൂറോപ്പിലെ മലയാളി സംഘടനകളിലുള്ള പിടിപാടും അടുത്ത മനസിലാക്കിയ മേരിയും പിടിമുറുക്കുകയായിരുന്നു. സ്വാദുള്ള ആഹാരം അയാള്‍ക്കായി വച്ചുവിളമ്പി. സൈമന്‍റെ വീട്ടിലേക്ക് ഒരു ദിവസം രാവിലെ ഭക്ഷണവുമായി പോയതാണു മേരി. രാവിലെ തന്നെ ഒരു പെഗ്ഗിന്‍റെ പുറത്തിരിക്കുകയാണു സൈമന്‍. മേരിയുടെ കൊഴുത്തുരുണ്ട മാദകത്വം അയാളെ മത്തുപിടിപ്പിക്കാന്‍ തുടങ്ങിയിട്ടു കാലം കുറേയായി. ഇപ്പോള്‍ എല്ലാ നിയന്ത്രണങ്ങളും കൈവിട്ടു പോകുന്നതു പോലെ.

മേരിയുടെ വിടര്‍ന്ന കണ്ണുകളിലും തടിച്ച ചുണ്ടുകളിലും അയാള്‍ മാറിമാറി നോക്കി. ഭാര്യയെ അക്ഷരാര്‍ഥത്തില്‍ കയറൂരി വിട്ടിരിക്കുകയാണു സേവ്യര്‍. പള്ളിയിലും സമൂഹത്തിലും അവളുടെ കീര്‍ത്തി വളര്‍ത്താന്‍ മാത്രമാണു താത്പര്യം. അതുകൊണ്ടു തന്നെ ആരുമായും എപ്പോഴും അടുത്തിടപഴകുന്നതില്‍ യാതൊരു തടസവും പറഞ്ഞില്ല.

ഇവിടുത്തെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ കൗണ്‍സിലര്‍ സ്ഥാനം പാര്‍ട്ടി ഭാരവാഹികള്‍ മേരിക്കു വാഗ്ദാനം ചെയ്തിട്ടുണ്ട്. പണത്തിന്‍റെയും മറ്റേതെങ്കിലും കഴിവുകളുടെയോ അടിസ്ഥാനത്തില്‍ സ്വന്തമാക്കിയതല്ല ആ നേട്ടം, മറിച്ച് പാര്‍ട്ടിയുടെ ഒരു പ്രമുഖന്‍ അവളെ ആസ്വദിച്ചതിന്‍റെ നേട്ടമായിരുന്നു അത്. എന്തെല്ലാമറിഞ്ഞിട്ടും കാര്യങ്ങള്‍ അത്രത്തോളം പോയതു ഭര്‍ത്താവ് അറിയാതിരിക്കാന്‍ മേരി പ്രത്യേകം ശ്രദ്ധിച്ചു.

ഭക്ഷണം വച്ചു മടങ്ങിപ്പോകാനൊരുങ്ങിയ മേരിയെ സൈമണ്‍ പിന്നില്‍നിന്നു വിളിച്ചു. അവള്‍ ചോദ്യഭാവത്തില്‍ തിരിഞ്ഞു നിന്നു. പെട്ടെന്നു സൈമണ്‍ അവളെ പിന്നില്‍നിന്നു കെട്ടിപ്പിടിച്ചു. പൊക്കിയെടുത്ത്, ബെഡ്റൂമിലേക്കു കൊണ്ടു പോയി, ബെഡ്ഡിലേക്ക് എടുത്തെറിയുകയായിരുന്നു. പിന്നാലെ അയാളും അവളുടെ മീതേക്കു ചാടിവീണു. ബലമായി പിടിച്ചു മലര്‍ത്തിക്കിടത്തി, ഭ്രാന്തമായ ആവേശത്തോടെ അവളുടെ ചുണ്ടിലും കവിളിലും കഴിത്തിലും മാറത്തുമെല്ലാം അയാളുടെ ചുണ്ടുകള്‍ പാഞ്ഞുനടന്നു. നിമിഷനേരത്തില്‍ മേരിയുടെ വസ്ത്രങ്ങള്‍ ഒന്നൊന്നായി അഴിഞ്ഞു ചിതറി നിലത്തു വീണു.

ചെറിയ എതിര്‍പ്പുകള്‍ ഒരിക്കലും സൈമണ്‍ കാര്യമാക്കിയില്ല. അയാള്‍ക്കെതിരേ അങ്ങനെയങ്ങു ബലം പ്രയോഗിക്കാന്‍ അവള്‍ക്കൊട്ടു കഴിഞ്ഞതുമില്ല. സൈമന്‍റെ അസാധാരണമായ കാമാസക്തി അവള്‍ അതിനകം തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു, സേവ്യറില്‍ ഒരിക്കലും അവള്‍ക്കു കണ്ടെത്താന്‍ കഴിഞ്ഞതും അതു തന്നെയായിരുന്നു.
അയാളുടെ പ്രകടനം മേരിയെ ശരിക്കും തളര്‍ത്തിക്കളഞ്ഞു. ഒടുവില്‍ അവള്‍ എല്ലാ വേദനകളും കുറ്റബോധത്തിന്‍റെ കണികകളും കടിച്ചൊതുക്കി, അയാളെ വാരിപ്പുണര്‍ന്ന് ഉമ്മ വച്ചു.

എല്ലാം കഴിഞ്ഞപ്പോള്‍ അവള്‍ ചെറിയ പിണക്കം നടിച്ചു പറഞ്ഞു:

“സൈമണ്‍ ഇത്തരക്കാരനാണെന്നു ഞാന്‍ വിചാരിച്ചില്ല.”

“ഇപ്പോള്‍ മനസിലായില്ലേ, എന്‍റെ ഫ്രണ്ട്ഷിപ്പ് കൊണ്ടു മേരിക്കു പല ഗുണങ്ങളുമുണ്ടാകുമെന്ന്?”

അവളുടെ മനസറിഞ്ഞു തന്നെയായിരുന്നു സൈമന്‍റെ മറുപടി.

“സൈമനെന്താ തമാശ പറയുകയാ? ഞാന്‍ മറ്റൊരാളുടെ ഭാര്യയാ, അതും തന്‍റെ ബിസിനസ് പാര്‍ട്ട്ണറുടെ, വളര്‍ന്നുവരുന്ന ഒരു മോളുണ്ട് എനിക്ക്.”

“അതിനെന്താ? ഇവിടുത്തെകാരെപ്പോലെ നമ്മളില്‍ ചിലരൊക്കെ ഇടയ്ക്കൊന്നു പെരുമാറുന്നതില്‍ യാതൊരു തെറ്റുമില്ല. ആരെങ്കിലും അറിഞ്ഞാലല്ലേ കുഴപ്പം. മേരി വിചാരിക്കാതെ മൂന്നാമതൊരാള്‍ ഇതൊന്നും അറിയാന്‍ പോകുന്നില്ല.”

“എന്നാലും…, വല്ലാത്ത പേടി തോന്നുന്നു സൈമന്‍.”

അവള്‍ ആശ്വാസം തേടി വീണ്ടും അയാളുടെ തോളിലേക്കു ചാഞ്ഞു.

“പേടിയോ? നാളെ ഇവിടെ എംപിയോ മന്ത്രിയോ ആകേണ്ട ആളാ, പറയുന്നതു കേട്ടില്ലേ, പേടിയാണു പോലും”, സൈമന്‍ കളിയാക്കി.

“മതി, മതി. ഞാന്‍ പോകുന്നു, ഇനി ഞാന്‍ ഇങ്ങോട്ടു വരില്ല, നോക്കിക്കോ….”

“ശരി വരണ്ട, ഞാന്‍ അങ്ങോട്ടു വന്നോളാം.”

“എന്നെ നശിപ്പിച്ചേ അടങ്ങൂന്നാ അല്ലേ?”

“ഒരിക്കലുമല്ല, ഇനി മുതല്‍ മേരിക്ക് ഉയര്‍ച്ച മാത്രമായിരിക്കും, അതിനു പിന്നില്‍ സര്‍വശക്തിയുമുള്ള പിന്തുണയുമായി ഞാനുണ്ട്, ഈ സൈമനാ പറയുന്നത്.”

“ശരി നമുക്കു കാത്തിരുന്നു കാണാം. ഇപ്പോ പോണു….”

അവള്‍ ഇറങ്ങാന്‍ കതകു തുറക്കുമ്പോള്‍ സൈമണ്‍ പറഞ്ഞു.

“ഞാനായിട്ടു തന്നെ നശിപ്പിക്കില്ല കേട്ടോ. തനിക്കിഷ്ടക്കേടു തോന്നുമ്പോ അപ്പോ പറയണം, പിന്നൊരിക്കലും ഒരു തരത്തിലും ഞാന്‍ ശല്യം ചെയ്യാന്‍ വരില്ല.”

അല്‍പ്പം സെന്‍റിമെന്‍റ് കൂട്ടിച്ചേര്‍ക്കാന്‍ മറന്നില്ല സൈമണ്‍.

തിരിച്ചു വീട്ടിലെത്തിയ മേരി കതകടച്ചു ബെഡ്ഡിലേക്കു വീണു. ആദ്യമായൊന്നുമല്ല ഇങ്ങനെയൊരനുഭവം. കോളേജ് മുതല്‍ ഇഷ്ടം പോലെ തന്നെയാണു ജീവിച്ചിട്ടുള്ളത്. ഇപ്പോള്‍ കൗണ്‍സിലര്‍ സ്ഥാനം വരെ കിട്ടിയതല്ലാതെ, അങ്ങനെ ശരീരത്തിന്‍റെ ആഗ്രഹങ്ങള്‍ക്കു വഴിപ്പെട്ടതുകൊണ്ടു നാളിതു വരെ നഷ്ടമൊന്നും ഉണ്ടായിട്ടില്ല.

പ്രീഡിഗ്രി കാലത്തെ പ്രായത്തില്‍ വളരെ മൂപ്പുള്ള ഒരു സഹപാഠിക്കാണ് ആദ്യമായി എല്ലാമെല്ലാം സമര്‍പ്പിക്കുന്നത്. എക്സ്കര്‍ഷനിടെ എങ്ങനെയോ സംഭവിച്ചു പോയി. പക്ഷേ, ഒരിക്കലും കുറ്റബോധം തോന്നിയിട്ടില്ല. പിന്നെ, നാട്ടില്‍ മറ്റൊരു പ്രണയബന്ധം. അതിന്‍റെ ലക്ഷ്യം വിവാഹം തന്നെയായിരുന്നു. പക്ഷേ, രണ്ടു വീട്ടുകാര്‍ക്കും സമ്മതമായിരുന്നില്ല. വീട്ടുകാര്‍ നിര്‍ബന്ധിച്ചു തന്നെയാണ് ലണ്ടന്‍കാരനെക്കൊണ്ടു കെട്ടിച്ചത്.

ഒരിക്കലും തന്‍റെ പൂര്‍വകാല ജീവിതം ഒരു തരത്തിലും സേവ്യര്‍ക്ക് ഇതുവരെ മനസിലായിട്ടില്ലെന്നു തന്നെയാണു കരുതുന്നത്. അല്ലെങ്കിലും ഈ ഇന്ത്യക്കാര്‍ക്കു മാത്രമല്ലേ, കെട്ടാന്‍ പോകുന്ന പെണ്ണു കന്യകയായിരിക്കണമെന്നു നിര്‍ബന്ധമുള്ളത്. അങ്ങനെയൊരു തലവേദന ഇവിടെ ഒരു പെണ്‍കുട്ടിക്കുമുണ്ടാകില്ല. വിവാഹിതരാകാതെ എത്രയോ പേര്‍ ഒരുമിച്ചു താമസിക്കുന്നു. സ്ഥിരമായി ഒരുമിച്ചു താമസിക്കുക പോലും ചെയ്യാതെ കുട്ടികളെ ഉത്പാദിപ്പിക്കുന്നു.

ഇതുവരെ ഒന്നിനും തോന്നാത്ത കുറ്റബോധം ഇപ്പോള്‍ തോന്നേണ്ട ആവശ്യമുണ്ടോ. ഭാര്യാ ഭര്‍തൃ ബന്ധം ഒരുതരം ജീവപര്യന്തം തടവാണെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. അതില്‍നിന്നൊക്കെ ഒരു പരോളായി കണ്ടാല്‍ പോരേ ഇത്തരം തമാശകളെ, അവള്‍ സ്വയം ന്യായീകരണങ്ങള്‍ കണ്ടെത്താന്‍ ശ്രമിച്ചു.

മനസില്‍ കത്തു സൂക്ഷിക്കുന്ന മോഹങ്ങള്‍ക്കാണു വില കൊടുക്കേണ്ടത്. വ്യര്‍ഥമായ സദാചാര ബോധ്യപ്പെടുത്തലുകള്‍ക്കല്ല. മറ്റുള്ളവരുടെ സ്നേഹവും പ്രീതിയും പിന്തുണയും സമ്പാദിക്കാന്‍ ഇങ്ങനെ ചില അനുഭവങ്ങളുണ്ടാകുന്നത് എപ്പോഴും നല്ലതു തന്നെ. എല്ലാം ത്യജിച്ച് പതിവ്രതയായി ജീവിച്ചിട്ട് എന്തു കിട്ടാന്‍. ഉന്നതിയുടെ പടവുകള്‍ കയറണമെങ്കില്‍ ചില്ലറ ത്യാഗങ്ങളൊക്കെ സഹിച്ചേ മതിയാകൂ. ഇതങ്ങനെ ത്യാഗമെന്നൊന്നും പറയാനുമില്ല. താന്‍ കൂടി ആസ്വദിച്ചു ചെയ്യുന്നതെങ്ങനെ ത്യാഗമാകും.

സൈമന്‍റെ മനസില്‍ പുകയുന്ന പ്രതികാരം പോലും തന്‍റെ ഗുണത്തിനു വേണ്ടി തിരിച്ചു വിടാന്‍ കഴിയുന്നുണ്ട്. സൂസന്‍റെ കാര്യത്തില്‍, സ്വന്തം ഭാഗത്തു തെറ്റുണ്ടെന്നു ചിലപ്പോള്‍ സൈമനൊരു ബോധമുണ്ടെന്നു തോന്നുന്നു. പക്ഷേ, അതംഗീകരിക്കാന്‍ അയാളുടെ അഹങ്കാരം ഒരിക്കലും അനുവദിക്കാറില്ല. എന്തൊക്കെയായാലും അവള്‍ ഇത്രയ്ക്കൊന്നും ചെയ്യാന്‍ പാടില്ലായിരുന്നു. ഇനി ക്ഷമിക്കാനാകില്ലെന്നു തന്നെയാണു സൈമന്‍റെ വാദം. വിവാഹ മോചനത്തിന്‍റെ നടപടിക്രമങ്ങളൊക്കെ ഏറെക്കുറെ പൂര്‍ത്തിയാകുകയും ചെയ്തിരിക്കുന്നു.

അയാള്‍ക്കിപ്പോള്‍ ആകെയൊരാശ്വാസം താനാണെന്നു തോന്നുന്നു, എല്ലാത്തിനും. തീപിടിച്ച പകല്‍ നേരങ്ങളില്‍ കൂട്ടിരിക്കാനും ഭക്ഷണം വിളമ്പിക്കൊടുക്കാനും ഒപ്പമിരുന്നു മദ്യപിക്കാനുമൊക്കെ കൂടാറുണ്ട്. ഇടയ്ക്കു സൂസന്‍റെ കാര്യം പറഞ്ഞ് എരിവു കേറ്റിക്കൊടുക്കുകയും ചെയ്യും.

സൈമന്‍റെ മനസില്‍ കുറ്റബോധം മുളപൊട്ടുമ്പോഴൊക്കെ മേരി വിദഗ്ധമായി ഇടപെട്ടു. മേരിയും സേവ്യറും മുന്‍കൈയെടുത്താണ് അയാളെ പോലീസിന്‍റെ കൈയില്‍നിന്നു മോചിപ്പിച്ചത്, അതിന്‍റെ നന്ദി അയാളുടെ മനസില്‍ എന്നും മായാതെ കിടക്കുന്നു.

ഒന്നും വെറുതേയല്ല, സൈമനില്‍നിന്നു കിട്ടാവുന്ന പ്രത്യുപകാരങ്ങള്‍ നന്നായി മനസിലാക്കിക്കൊണ്ടു തന്നെയായിരുന്നു സേവ്യറിന്‍റെയും മേരിയുടെയും സഹായങ്ങളെല്ലാം.

മേരി നാട്ടില്‍നിന്ന് പണം കൊടുത്ത് എഴുതി വരുത്തുന്ന കവിതയും കഥയുമൊക്കെ പ്രവാസി സാഹിത്യ പ്രസിദ്ധീകരണങ്ങളില്‍ അച്ചടിച്ചു വന്നു. മേരി അറിയപ്പെടുന്ന പ്രവാസി സാഹിത്യകാരിയായി. സംഘടിപ്പിക്കാവുന്ന അവാര്‍ഡുകള്‍ ഷെല്‍ഫില്‍ കുമിഞ്ഞു കൂടി. അവളുടെ അരക്കെട്ടിന്‍റെ താളത്തില്‍ സൈമണ്‍ മയങ്ങി.

പക്ഷേ, പഴയ പോലെ ജോലിക്കു പോകാതെ ജീവിക്കാന്‍ പറ്റുന്ന കാലമല്ല, സഹായിക്കാന്‍ സൂസന്‍ കൂടെയില്ല. നാട്ടില്‍നിന്ന് അപ്പനോടു പണം വാങ്ങി സൈമന്‍ ബിസിനസിലിറക്കി. കുറച്ചു ലക്ഷങ്ങള്‍ സേവ്യറുടെ ട്രാവല്‍ ഏജന്‍സിയിലും പൊടിച്ചിട്ടുണ്ട്. സേവ്യര്‍ നല്ല ബിസിനസ്കാരനായതുകൊണ്ട് അതു വെറുതേയായില്ല. പക്ഷേ, എന്നുവച്ച് വെറുതേയിരുന്നു തിന്നാന്‍ പറ്റില്ല. കുറച്ചൊക്കെ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്തേ മതിയാകൂ. എന്നാലെന്താ, ബാങ്ക് ബാലന്‍സ് ഒന്നും ഉണ്ടാകാറില്ലെങ്കിലും ധൂര്‍ത്തടിക്കാനുള്ള പണം എപ്പോഴും പോക്കറ്റിലുണ്ട്.

ഇതിനിടെ മേരിയുടെ താത്പര്യങ്ങള്‍ സാഹിത്യത്തിനും മീതേക്കു വളരുന്നതു സൈമന്‍ അറിയുന്നുണ്ടായിരുന്നു. പേരെടുക്കാവുന്ന എന്തും മേരിക്കും പഥ്യം. മുന്‍പേ കുറച്ചുള്ള സാമൂഹ്യ പ്രവര്‍ത്തനം കുറച്ചൊന്നും വിപുലമായി, അതിനൊരു രാഷ്ട്രീയച്ഛായയായി. അങ്ങനെയാണു കൗണ്‍സിലറാകാനുള്ള ശ്രമം നടത്തുന്നതും അത് ഉറപ്പാക്കുന്നതും. അടുത്ത തെരഞ്ഞെടുപ്പില്‍ മേരി കൗണ്‍സിലറാണ്.

ബന്ധങ്ങള്‍ ഉന്നതങ്ങളിലേക്ക്. അങ്ങനെയൊരു സ്ഥാനത്തിരിക്കുമ്പോള്‍ സൈമന്‍ അധികപ്പറ്റാണ്. സാഹിത്യവും രാഷ്ട്രീയവുമൊക്കെ നേരിട്ടു ഡീല്‍ ചെയ്യാനുള്ള പരിചയസമ്പത്ത് ആര്‍ജിച്ചു കഴിഞ്ഞിരിക്കുന്നു.

കുറഞ്ഞത് ഒരു മേയറെങ്കിലുമാകണം, അതാണു മേരിയുടെ അടുത്ത ലക്ഷ്യം. അക്കാര്യത്തിലൊന്നും സഹായിക്കാന്‍ മാത്രം സൈമന്‍ വളര്‍ന്നിട്ടില്ല. അവനെ ആദ്യം അകറ്റണം. പലതിനും ഇനിയവനും അവന്‍റെ സെന്‍റിമെന്‍റ്സുമൊക്കെ തടസമാണ്. പക്ഷേ, പെട്ടെന്നങ്ങു പിണക്കാനും പറ്റില്ല. പിണക്കിയാല്‍ വിജയത്തിന്‍റെ കിടപ്പറ രഹസ്യമൊക്കെ പരസ്യമാകും. സേവ്യറിനിപ്പോള്‍ ചില സംശയങ്ങളേയുള്ളൂ. അതൊക്കെ അങ്ങുറച്ചാലും ഒരു ചുക്കുമുണ്ടായിട്ടല്ല, പക്ഷേ, പ്രതിച്ഛായ മോശമാകും. ഭാവി പുരോഗതിക്കു അതു വിഘാതമാണ്.

About The Author

Leave a Reply

Your email address will not be published. Required fields are marked *