👩🏻⚕️നിങ്ങള്‍ UK യിലോ അയര്‍ലന്റിലോ രജിസ്റ്റര്‍ ചെയ്ത നഴ്സാണെങ്കില്‍ നിങ്ങള്‍ക്കിപ്പോള്‍ Adaptation Course ഇല്ലാതെത്തന്നെ Australian Registrationന് അപ്ലൈ ചെയ്യാം തുടര്‍ന്ന് Australian PRന് അപേക്ഷിക്കാനും സാധിക്കും!

👩🏻⚕️നിങ്ങള്‍ UK യിലോ അയര്‍ലന്റിലോ രജിസ്റ്റര്‍ ചെയ്ത നഴ്സാണെങ്കില്‍ നിങ്ങള്‍ക്കിപ്പോള്‍ Adaptation Course ഇല്ലാതെത്തന്നെ Australian Registrationന് അപ്ലൈ ചെയ്യാം തുടര്‍ന്ന് Australian PRന് അപേക്ഷിക്കാനും സാധിക്കും!😍 ⏩കൂടുതലറിയാന്‍ ഓസ്‌ട്രേലിയയിലെ Leading Registered Legal Practitioner & Flyworld Migrationന്റെ ഡയറക്ടറായ Thara S Namboothiri നയിക്കുന്ന FREE Webinarല്‍ പങ്കെടുക്കൂ!🤩 🗓️On 21st September 2021, 09:30 pm (UK Time) 👉Click here to WhatsApp: https://wa.link/fh7yin 📞Contact: +44 7309210410(UK) , +61 […]
പ്രളയമഴ – സൂസൻ പാലാത്ര

അമ്മേദേയിതുപ്രളയമഴ പെയ്യുന്നമ്പോകഠിനമായി പ്രളയമഴ ഇതാപ്രളയമഴ! ഇവിടെയിരുളുമൂടിയ പെരുമഴ പെയ്യിട്ടങ്ങനെ പെയ്യട്ടെയെന്നോ ഈശ്വരേച്ഛപോലെയെല്ലാം വന്നു ഭവിച്ചീടുകിലെത്ര മോദം. പ്രളയം വിഴുങ്ങിയ വർഷങ്ങളെത്ര കടന്നുപോയി കോവിഡും ലോകത്തെ ഗ്രസിച്ചിട്ടേറെ കരഞ്ഞിടുന്നു ജനമൊക്കെയും നെടുവീർപ്പിട്ട് വേദനയോടെ കേഴുന്നു. അന്നം കാണാത്ത ദിനങ്ങളും വന്നണഞ്ഞു മർത്യർക്കൊന്നുമേ പുറത്തിറങ്ങാനാവതില്ല ദുരിതപൂർണ്ണമീ ജീവിതം ജീവിച്ചുതീർക്കുന്നതെങ്ങനെ ജോലി തേടേണ്ട യുവജനങ്ങൾ വീട്ടിനുള്ളിൽ ബിരുദങ്ങളുമായി നൊമ്പരം പറഞ്ഞങ്ങു കഴിഞ്ഞിടുന്നു. രോഗം വന്നാലേറ്റം ദണ്ഡം വാഹനങ്ങളുമില്ല, ധനവുമില്ലിതു ദുരിതപൂർണ്ണമീ നാളുകൾ രോഗം, മരണം, ദുഃഖം കണ്ടു ഹൃദയവും മരവിച്ചു… ആരു […]
എങ്ങനെ നിന്നെ ഞാൻ പ്രണയിക്കാതിരിക്കും – റോയ് പഞ്ഞിക്കാരൻ (ഇംഗ്ലണ്ട്)

പെയ്തിറങ്ങുന്ന ഓരോ മഴത്തുള്ളിയെയും പ്രണയിക്കാതിരിക്കുന്നതെങ്ങനെ തുറന്നിട്ട ജാലക വാതിലിൽ ഞാൻ ഓരോ വർഷവും നിന്റെ വരവിനായി കാത്തിരിക്കും കർക്കിടകം കൂട്ട് വരുമ്പോൾ കണ്ണീര്മഴ പെയ്തിറങ്ങുന്ന കവിളുകൾ നോവിന്റ ഞരക്കങ്ങൾ മഴകൊണ്ട് മായിക്കാനാവാത്ത മനസ്സിന്റെ മുറിവുകൾ ഭൂമിയിലേക്ക് ആഴ്ന്നിറങ്ങുന്ന ഓരോ മഴത്തുള്ളിയും എന്റെ ഹൃദയത്തിന്റെ സ്പന്ദനം ആണ് മഴ നീർച്ചാലുകൾ എന്റെ സിരകളിൽ ഒഴുകുന്നു . ഇലകളിൽ നിന്നും ഇറ്റിറ്റു വീഴുന്ന തുള്ളികളിൽ നിന്റെ കണ്ണീരും എങ്ങനെ നിന്നെ ഞാൻ പ്രണയിക്കാതിരിക്കും
പഴയതാണഴക് – ബേബി കാക്കശ്ശേരി (സ്വിറ്റ്സർലാന്റ്)

പപ്പടം വട്ടത്തിലായതുകൊണ്ടൊരു അപ്പനും വട്ടത്തിലായിട്ടില്ല. പണ്ടത്തെ രൂപവും ശൈലിയുo മാറ്റിയോർ മണ്ടത്തരമോർത്തു ദു:ഖിതരായ്! ചട്ടങ്ങൾ മാറ്റിടാ, മെങ്കിലുമൊക്കെയും ചിട്ടതെറ്റിച്ചാൽ ചിരട്ടയേന്താം. — ബേബി കാക്കശ്ശേരി-
ധ്യാനം – ജയ്മോൻ ദേവസ്യ

ആ ദിവസത്തിൽ, ദൈവത്തിൻ്റെ ആഗ്രഹം ഭൂമി സന്ദർശിക്കണം എന്നതായിരന്നു. അവിടെയെത്തി മനുഷ്യരെ കാണണം.. എത്തി. അവൻ ആദ്യമെത്തിയതൊരു കർഷകൻ്റെ മുന്നിൽ. കർഷകനാകട്ടെ, വന്നത് ദൈവമാണെന്നറിഞ്ഞില്ല. കാരണം, ദൈവം ഒരു സാധാരണക്കാരൻ്റെ വേഷത്തിലായിരുന്നു. അയാൾ അതിഥിയെ ഉപചാരപൂർവ്വം സ്വീകരിച്ചു. വെയിലിൽ കയറി വന്ന അതിഥിക്ക് വെള്ളവും ഭക്ഷണവും നൽകി. കൃഷിരീതികളും ജലസേചനവുമെല്ലാം അയാൾ അതിഥിക്ക് കാണിച്ചു കൊടുത്തു. ദൈവത്തിന് സന്തോഷമായി. യാത്ര പറഞ്ഞിറങ്ങി. അടുത്തതായി ചെന്നു ചേർന്നത് ഒരു കൊല്ലപ്പണിക്കാരൻ്റെ ആലയിലായിരുന്നു. അയാളാണ് കൃഷിക്കാരന് പണി ആയുധങ്ങൾ ഉണ്ടാക്കിയും […]
കുറ്റമില്ലാത്തവർ – എം തങ്കച്ചൻ ജോസഫ്.

കുറ്റമില്ലാത്തവർ (കവിത) . ×××××××××××××××××× അറ്റുപോകുന്നൊരു പാണിതൻവേദന മാറ്റാൻ കഴിയുന്നു മർത്തൃനിന്ന്.. പാതിമുറിഞ്ഞൊരു കരളിന്റെ വേദന മാറ്റാൻ കഴിയുമോ കാലങ്ങളേ.. തെറ്റു കുറ്റങ്ങൾ മനുഷ്യ സഹജം കാറ്റ് പറഞ്ഞൊരു വാമൊഴിയോ… കുറ്റം വിധിപ്പാനും ശിക്ഷ നടപ്പാനും ദൈവത്തെ പോലും മറികടന്നു. നിങ്ങൾ… ഭ്രാന്തുപിടിച്ചൊരു മതവൈര വിത്തുകൾ വെട്ടിമുറിച്ചൊരു മുറിവിടത്തിൽ.. മുളക് തേക്കുന്നൊരു നീച മനസ്സിനെ.. പേരെന്ത് ചൊല്ലി വിളിച്ചിടേണ്ടൂ..ഞാൻ വെള്ള പുതച്ചൊരു കള്ളത്തരങ്ങളും പൊള്ളയാം നല്ലൊരു മാമൂലുകൾ.. ആടിപ്പഴകിയൊരാട്ടക്ക ഥപോലെ കെട്ടു കഥകൾ മെനഞ്ഞിടുന്നു ദൈവകോപാഗ്നിയോ ശാപദുഖങ്ങളോ […]
മണിക്കൂറുകളുടെ വ്യത്യാസത്തിൽ മിസൈലുകൾ പരീക്ഷിച്ച് ഉത്തര–ദക്ഷിണ കൊറിയകൾ

സോൾ ∙ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഉത്തര–ദക്ഷിണ കൊറിയകൾ ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചു. ഇന്നലെ പുലർച്ചെ ഉത്തര കൊറിയ 2 ഹ്രസ്വദൂര മിസൈലുകൾ പരീക്ഷിച്ച് മണിക്കൂറുകൾക്കകമാണ്, അന്തർവാഹിനിയിൽ നിന്നു തൊടുക്കുന്ന ആദ്യ ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചതായി ദക്ഷിണ കൊറിയ അറിയിച്ചത്. ഉത്തരകൊറിയയുടെ പരീക്ഷണങ്ങൾക്ക് ദക്ഷിണ കൊറിയ അതേരീതിയിൽ പ്രതികരിക്കുന്നത് അപൂർവമാണ്. ആണവപോർമുന വഹിക്കാൻ ശേഷിയുള്ള 2 ക്രൂസ് മിസൈലുകൾ പരീക്ഷിച്ചതായി ഉത്തരകൊറിയ തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു. സൈനിക, ആയുധ ശക്തിയിൽ വരുത്തുന്ന മാറ്റങ്ങളുടെ ഭാഗമാണ് ദക്ഷിണ കൊറിയ ഇപ്പോൾ നടത്തിയ […]
ബഹിരാകാശത്ത് പുതുചരിത്രം കുറിച്ച് മസ്ക്; സ്പെയ്സ് എക്സ് പേടകം വിക്ഷേപിച്ചു

ബഹിരാകാശത്ത് പുതുചരിത്രമെഴുതി റെസിലിയന്‍സ് ദൗത്യം. ബഹിരാകാശ ടൂറിസത്തിന് തുടക്കമെന്ന് വിശേഷിപ്പിക്കാവുന്ന, ബഹിരാകാശവിദഗ്ധര്‍ ആരും കയറാത്ത സ്െപയ്സ് എക്സ് പേടകം നാസയുടെ കെന്നഡി സ്പെയ്സ് സെന്ററില്‍ നിന്ന് വിക്ഷേപിച്ചു. ഇന്‍റര്‍നെറ്റ് കൊമേഴ്സ് കമ്പനിയുടമായ ജാരദ് ഐസക്മാന്‍ നേതൃത്വം നല്‍കുന്ന സംഘത്തില്‍ ഒരു ഭൗമശാസ്ത്രജ്ഞനും കാന്‍സര്‍ രോഗിയായിരുന്ന ആരോഗ്യപ്രവര്‍ത്തകയും എയറോസ്പേയ്സ് ഡേറ്റ എന്‍ജിനീയറും ഉള്‍പ്പെടുന്നുണ്ട്. എലണ്‍ മസ്കിന്റെ ബഹിരാകാശാ ടൂറിസം പദ്ധതിയുടെ ആദ്യഘട്ടമാണ് ഈ യാത്ര. നാലുപേര്‍ക്കുമായി നല്‍കിയ യാത്രക്കൂലി 200 മില്യന്‍ ഡോളറാണെന്ന് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. മൂന്നുദിവസം […]
കാസര്‍കോട് നിപ സംശയം; 5 വയസ്സുകാരിയുടെ സ്രവം പരിശോധനയ്ക്കയച്ചു

കാസര്‍കോട് ചെങ്കള പഞ്ചായത്തില്‍ പനിയെ തുടര്‍ന്ന് മരിച്ച അഞ്ചുവയസുകാരിയുടെ സ്രവം പരിശോധനയ്ക്കയച്ചു. കുട്ടിക്ക് നിപ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നതിനെത്തുടര്‍ന്നാണ് നടപടി. പരിശോധനാഫലം ഇന്ന് വൈകുന്നേരം ലഭിച്ചേക്കും. ചെങ്കള പഞ്ചായത്തില്‍ കോവിഡ് വാക്സിനേഷനും പൊതുപരിപാടികളും നിര്‍ത്തിവച്ചു.
വര്‍ഗീയ വിദ്വേഷം പടര്‍ത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി; പോലീസിന് നിര്‍ദേശവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിലുള്‍പ്പെടെ വര്‍ഗീയ പരാമര്‍ശങ്ങള്‍ പടര്‍ത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിവേചനമുണ്ടാക്കാന്‍ ശ്രമിക്കുന്ന തരത്തിലുള്ള പ്രചാരണം നടത്തുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ നടപടിയെടുക്കാനാണ് പോലീസിനോട് നിര്‍ദേശിച്ചിരിക്കുന്നത്. ഉന്നത പോലീസ് ഉദ്യോഗസ്ഥരും ചീഫ് സെക്രട്ടറിയും പങ്കെടുത്ത യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്ന ഇത്തരം നീക്കങ്ങളെ കാര്‍ക്കശ്യത്തോടെ നേരിടാനും നിയമനടപടി സ്വീകരിക്കാനുമാണ് നിര്‍ദേശം. വിഭാഗീയതയുണ്ടാക്കുനുള്ള ഒരു ശ്രമവും അനുവദിക്കരുതെന്നാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം മതനിരപേക്ഷ പാരമ്പര്യവും മത സാഹോദര്യവും നിലനില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. കേരളത്തിന്റെ ഈ പൊതുസ്വഭാവവും സവിശേഷതയും […]
22,182 കൂടി പേര്‍ക്ക് കോവിഡ്; ടി.പി.ആര്‍ 18.25 %; ആകെ മരണം 23,000 കടന്നു

സംസ്ഥാനത്ത് ഇന്ന് 22,182 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,21,486 സാമ്പിളുകളാണ് പരിശോധിച്ചത്. ടി.പി.ആര്‍ 18.25 %. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 178 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 23,165 ആയി. തൃശൂര്‍ 3252, എറണാകുളം 2901, തിരുവനന്തപുരം 2135, മലപ്പുറം 2061, കോഴിക്കോട് 1792, പാലക്കാട് 1613, കൊല്ലം 1520, ആലപ്പുഴ 1442, കണ്ണൂര്‍ 1246, കോട്ടയം 1212, പത്തനംതിട്ട 1015, ഇടുക്കി 973, വയനാട് 740, കാസര്‍ഗോഡ് 280 […]
ഇന്ധന നികുതി ജിഎസ്ടി പരിധിയിൽ; എതിർപ്പ് ഒന്നിപ്പിക്കാൻ കേരളം: ചർച്ച

പെട്രോളും ഡീസലും ജി.എസ്.ടിയിൽ ഉൾപ്പെടുത്തുന്നതിനെതിരെ സംസ്ഥാനങ്ങളെ യോജിപ്പിച്ച് നീങ്ങാൻ കേരളം. ബി.ജെ.പി ഇതര സംസ്ഥാനങ്ങളുമായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ ചർച്ച തുടങ്ങി. പെട്രോളിയം ഉൽപന്നങ്ങളെ ജി.എസ്.ടിയിൽ ഉൾപ്പെടുത്തിയാൽ കേരളത്തിൻ്റെ വരുമാനത്തിൽ 8000 കോടി രൂപയുടെ കുറവുണ്ടാകുമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്. കേരളത്തിൽ ശമ്പളം കൊടുക്കാൻ പോലും പണമില്ലാത്ത സ്ഥിതി വരുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. ഇന്ധന വില കുറയാൻ കേന്ദ്ര സർക്കാർ ചുമത്തിയ അധിക സെസ് പിൻവലിച്ചാൽ മതിയെന്നാണ് കേരളത്തിൻ്റെ നിലപാട്. എങ്കിൽ പെട്രോൾ 70 രൂപയ്ക്കും ഡീസൽ 65 […]



