ഉറക്ക്‌പാട്ട് – സുമ രാധാകൃഷ്ണൻ

ഓർമ്മതൻ പാതയിൽ ഓടിക്കളിയ്ക്കുന്ന കാലത്തിന് കൈകളിൽ ചാഞ്ഞുറങ്ങാം നോവുന്നചിന്തയിൽ നീറുന്ന വേദന നോവും ഹൃദയമായ് ചേർന്നുറങ്ങാം വീഴാതെ പായയിൽ ചേർന്നു മയങ്ങുന്ന അച്ഛന്റെ പാദത്തിൽ വീണലിയാം പൂവായിനിന്നിൽഅണിയും പുതിയൊരു പൂവാടയായികിടന്നുറങ്ങാം തലചായ്ച്ചുമെല്ലെതിരിഞ്ഞൊന്നുനോക്കാതെ തണലിൽ മയങ്ങി കിടന്നു റങ്ങാം ഒരുരാഗഗീതത്തിനോർമ്മകൾ മേയുന്ന ചെരിവുള്ള തിണ്ണയിൽ ചേർന്നിരിയ്ക്കാം പരിഭവം കാണുകിൽ പഴി ചാരി പോവല്ലേ പുതിയൊരുതലമുറനിന്നിലല്ലേ ഇനിയും വരുമൊരു നവ മുകുളത്തിന്റെ ചുടുനെടുവീർപ്പിൽ കിടന്നുറങ്ങാം കൊതിയോടെ അമ്പിളി മാമനെ കണ്ടങ്ങു പരിതാപകഥകൾപറഞ്ഞുറങ്ങാം പകലിന്റെ പരിഭവം പിരിയാതെ ഇണചേർന്ന ഇരുളിന്റെ മാറിൽ […]
നമ്മുടെ പേരുകൾക്ക് ചാരുത പകരണം! – ജോസ് ക്ലെമൻ്റ്

നമ്മുടെ പേരുകൾക്ക് ചാരുത പകരണം! ജീവിതത്തിൽ ഇന്നോളം കയ്പ നുഭവങ്ങൾ മാത്രമുണ്ടായിട്ടുള്ളവൻ്റെ പേര് മധു എന്നാണ്. ജീവിതത്തിൻ്റെ ഒരു മധുരവും നുകരാനാവാത്തതിനാലാകാം നിയതി അവനു മധുവെന്ന പേരു ചാർത്തിയത്. ഒരു പേരിലെന്തിരിക്കുന്നുവെന്ന ഷേക്സ്പിയറിൻ്റെ ചോദ്യത്തിന് മാനങ്ങൾ കൈവരുന്നതിവിടെയാണ്. നാം നമ്മുടെ ജീവിതത്തിലൂടെ നമ്മുടെ പേരുകൾക്ക് ചാരുത പകരാൻ ശ്രമിക്കണം.നാളെയുടെ ചുമരുകളിൽ നാം അനാമകമാകരുത്. ഓർക്കാനും ഓർമിക്കാനും എന്തെങ്കിലുമൊക്കെ നന്മകൾ അവശേഷിപ്പിച്ചു കൊണ്ടു കടന്നു പോകാനാകണം. നമ്മുടെ ഈ ചെറു ജീവിതം എങ്ങനെയെങ്കിലും കെട്ടടങ്ങിയോ നീറിപ്പുകഞ്ഞോ തീരാനുള്ളതല്ല.ഇല്ലായ്മകളെയും കുറവുകളെയും […]
ഷെവലിയർ ഹൗസിലെ കൊറോണ രാത്രി ‘, മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്യുന്നു

കൊറോണ മഹാമാരി ആസ്പദമാക്കിയുള്ള നോവൽ, ‘ ഷെവലിയർ ഹൗസിലെ കൊറോണ രാത്രി ‘, മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്യുന്നു. പുസ്തകം ഏറ്റുവാങ്ങുന്നത് മന്ത്രി അഡ്വ. ജി. ആർ. അനിൽ. നോവലിസ്റ്റ് സാബു ശങ്കർ, സ്കെംകോ ഇന്നോവഷൻസ് ഫിലിം പ്രൊഡക്ഷൻ കമ്പനി മാനേജിങ് ഡയറക്ടർ വിനോദ് കന്നിമേൽ എന്നിവർ സമീപം. 15/09/21
“ശാന്തം ….പാപം ” – എ എസ് ഇന്ദിര A.S.Indira Vlavil

“ശാന്തം ….പാപം ” ഉപനിഷത്തിന്റെ പരമമായ ഉപദേശമാണത് . അത് ചെല്ലാനുള്ളതല്ല ,നടപ്പാക്കാനുള്ളതാണ് . എന്തിവിടെ പാപമായുണ്ടോ , അതിവിടെ ശാന്തമാകട്ടെ ,മംഗളമാകട്ടെ … ഇവിടെ പട്ടാപ്പകൽ ഒരു മനുഷ്യനെ ബസ്സിലിട്ട് പെട്രോൾ ഒഴിച്ച് തീ കൊളുത്തുന്ന സമയത്ത് പാവപ്പെട്ട ഗ്രാമീണർ കണ്ണടച്ചു ,ചെവിയടച് .. .”ശാന്തം —പാപം ” പറയുമ്പോൾ 5000 കൊല്ലം പഴക്കമുള്ള ഒരു രാഷ്ട്രത്തിലെ മഹർഷി സംഘത്തിന്റെ മംഗള ശബ്ദം ആണ് മുഴങ്ങുന്നത് . ഇന്നും നമുക്ക് പാപം ശാന്തമാക്കൻ കഴിഞ്ഞിട്ടില്ല . […]



