ഉറക്ക്‌പാട്ട് – സുമ രാധാകൃഷ്ണൻ

Facebook
Twitter
WhatsApp
Email

ഓർമ്മതൻ പാതയിൽ ഓടിക്കളിയ്ക്കുന്ന
കാലത്തിന് കൈകളിൽ ചാഞ്ഞുറങ്ങാം

നോവുന്നചിന്തയിൽ നീറുന്ന വേദന
നോവും ഹൃദയമായ് ചേർന്നുറങ്ങാം

വീഴാതെ പായയിൽ ചേർന്നു മയങ്ങുന്ന
അച്ഛന്റെ പാദത്തിൽ വീണലിയാം

പൂവായിനിന്നിൽഅണിയും പുതിയൊരു
പൂവാടയായികിടന്നുറങ്ങാം

തലചായ്ച്ചുമെല്ലെതിരിഞ്ഞൊന്നുനോക്കാതെ
തണലിൽ മയങ്ങി കിടന്നു റങ്ങാം

ഒരുരാഗഗീതത്തിനോർമ്മകൾ മേയുന്ന
ചെരിവുള്ള തിണ്ണയിൽ ചേർന്നിരിയ്ക്കാം

പരിഭവം കാണുകിൽ പഴി ചാരി പോവല്ലേ
പുതിയൊരുതലമുറനിന്നിലല്ലേ

ഇനിയും വരുമൊരു നവ മുകുളത്തിന്റെ
ചുടുനെടുവീർപ്പിൽ കിടന്നുറങ്ങാം

കൊതിയോടെ അമ്പിളി മാമനെ കണ്ടങ്ങു
പരിതാപകഥകൾപറഞ്ഞുറങ്ങാം

പകലിന്റെ പരിഭവം പിരിയാതെ ഇണചേർന്ന
ഇരുളിന്റെ മാറിൽ കിടന്നു റങ്ങാം

വിരിയും മലരിന്റെ പുതു മണം നുകരുന്ന
പുലരിയ്ക്കു കൂട്ടായി
ഞാനിരിയ്ക്കാം

തേനൂറും ചുണ്ടിലെ പാൽനിറമിന്നൊരു
പൂനിലാവായി ചൊരി
ഞ്ഞു മെല്ലെ

സുമ രാധാകൃഷ്ണൻ

About The Author

Leave a Reply

Your email address will not be published. Required fields are marked *