നമ്മുടെ പേരുകൾക്ക് ചാരുത പകരണം!
ജീവിതത്തിൽ ഇന്നോളം കയ്പ നുഭവങ്ങൾ മാത്രമുണ്ടായിട്ടുള്ളവൻ്റെ പേര് മധു എന്നാണ്. ജീവിതത്തിൻ്റെ ഒരു മധുരവും നുകരാനാവാത്തതിനാലാകാം നിയതി അവനു മധുവെന്ന പേരു ചാർത്തിയത്. ഒരു പേരിലെന്തിരിക്കുന്നുവെന്ന ഷേക്സ്പിയറിൻ്റെ ചോദ്യത്തിന് മാനങ്ങൾ കൈവരുന്നതിവിടെയാണ്.
നാം നമ്മുടെ ജീവിതത്തിലൂടെ നമ്മുടെ പേരുകൾക്ക് ചാരുത പകരാൻ ശ്രമിക്കണം.നാളെയുടെ ചുമരുകളിൽ നാം അനാമകമാകരുത്. ഓർക്കാനും ഓർമിക്കാനും എന്തെങ്കിലുമൊക്കെ നന്മകൾ അവശേഷിപ്പിച്ചു കൊണ്ടു കടന്നു പോകാനാകണം. നമ്മുടെ ഈ ചെറു ജീവിതം എങ്ങനെയെങ്കിലും കെട്ടടങ്ങിയോ നീറിപ്പുകഞ്ഞോ തീരാനുള്ളതല്ല.ഇല്ലായ്മകളെയും കുറവുകളെയും അവഗണിച്ച് ചേർത്തു പിടിച്ചു നടത്തുന്ന ഈശ്വരൻ്റെ കൃപകളുടെ അപദാനം ആലപിക്കാനുള്ളതാകണം.
സുപ്രഭാതം!
ജോസ് ക്ലെമൻ്റ്












