അപരം – രാജന്‍ സി എച്ച്

ഒന്ന് തൊടിയിൽ ഇരുട്ടിൽ ഒറ്റയ്ക്ക് നിൽക്കും മരങ്ങൾക്കിടയിൽ ഇലയനക്കങ്ങളില്ലാതെ ഒറ്റയാനായി രാത്രി. ഞാനുറക്കത്തിൽ ഞെട്ടിയുണർന്ന് ജനൽപ്പാളിയിലൂടെ എത്തിനോക്കും. എന്തൊരു നിശ്ശബ്ദത. വിറയ്ക്കുന്ന കാലുകൾ വലിച്ചിഴച്ചു മെത്തയിലേക്കൊരു വീഴ്‌ച്ചയുണ്ട് രാത്രിയും ഞാനും. രണ്ട് ഹാങ്ങറിൽത്തൂങ്ങി ഉണങ്ങാനിട്ട ഷർട്ടിൽ കാറ്റടിക്കുമ്പോൾ ആരോ ഒരാളതിന്നുള്ളിലുണ്ടെന്ന് വീർത്തു വരും. ഞാനല്ല, അത്രയും തടിച്ചതല്ല എന്റെയുടൽ. മൂന്ന് രാത്രി പുറത്തഴിച്ചുവച്ച ചെരിപ്പെടുത്തു അകത്തിടും. ഉറങ്ങിയെഴുന്നേൽക്കുമ്പോഴേക്കും ലോകം മുഴുവൻ ചുറ്റിയെത്തുമെന്ന് പേടിക്കും. എന്റെ കാലളവാണ് ചെരിപ്പിന്റെയുടലളവ്. ******************************* […]
കുട്ടികളുടെ മാനസികാരോഗ്യം വര്‍ദ്ധിപ്പിക്കണം – അഡ്വ. ചാര്‍ളി പോള്‍

ആരോഗ്യമേഖല കഴിഞ്ഞാല്‍ കോവിഡ് ഏറ്റവുമധികം ആഘാതം സൃഷ്ടിച്ചത് വിദ്യാഭ്യാസ മേഖലയിലാണ്. ഒന്നരവര്‍ഷത്തോളമായി അടഞ്ഞുകിടക്കുകയായിരുന്നു വിദ്യാലയങ്ങള്‍. പ്രൈമറിക്കാരും പ്ലസ് ടുക്കാരും ഇതുവരെ അവരുടെ പുതിയ അധ്യയനാന്തരീക്ഷവുമായി പരിചയപ്പെട്ടിട്ടുപോലുമില്ല. ഇത് സാമൂഹ്യവും വിദ്യാഭ്യാസപരവും മാനസികവുമായ പ്രശ്നങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. പുറംലോകവുമായ ഇടപെടലുകളിലൂടെയാണ് മൂന്ന് വയസ്സുവരെ മസ്തിഷ്ക വികാസം നടക്കുക. കുഞ്ഞുങ്ങളുടെ മാനസിക വളര്‍ച്ചയും സംസാരശേഷിയും സാമൂഹിക ഇടപെടല്‍ കുറഞ്ഞതിനാല്‍ ആനുപാതികമായ വളര്‍ച്ച കൈവരിച്ചിട്ടില്ല. തന്നിലേക്ക് തന്നെ അവര്‍ ചുരുങ്ങി. ഓടി നടക്കാനും മറ്റുള്ളവരോട് ഇടപെടാനും അവര്‍ താല്പര്യം കാട്ടുന്നില്ല. അംഗന്‍വാടികളിലും എല്‍.കെ.ജിയിലും […]
കൊതുക് മഹാസമ്മേളനം – മിനി സുരേഷ്

പുല്ലാഞ്ചിറ മൈതാനിയിലെ ചെളിപ്രദേശത്ത്കൊതുകുകളെല്ലാം ചേർന്ന് ഒരു യോഗം കൂടി. ഈഡിസ് ഇമിലി കൊതുകിൻറെ നേതൃത്വത്തിലായിരുന്നു യോഗം. കൊറോണ ശക്തമായതിൽപ്പിന്നെ തങ്ങളെ ആരും മൈൻഡ് ചെയ്യുന്നില്ലെന്നായിരുന്നു മൂളിക്കൊതുകിൻറെ പ്രധാന പരാതി. “പണ്ടൊക്കെ എല്ലാവർക്കും കൊതുകുകളെ എന്തു പേടിയായിരുന്നു.മഴക്കാലം എത്തികഴിഞ്ഞാൽ എന്തെല്ലാം ജാഗ്രതാ നിർദ്ദേശങ്ങളായിരുന്നു. വീടും പരിസരവും വൃത്തിയാക്കണമെന്ന് ഒരു കൂട്ടർ.വെള്ളം കെട്ടിക്കിടക്കുവാൻ അനുവദിക്കരുതെന്ന് മറ്റൊരു കൂട്ടർ. അങ്ങനെ കൊതുകുകളെ പേടിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു.ഇന്നാണേൽ എല്ലാവരും കൊറോണ വൈറസ് എന്നും പറഞ്ഞ് വീട്ടിലിരുപ്പാണ്. അവനെക്കാൾ ശക്തനായ ഒരുവനെ നമുക്ക് കളത്തിലിറക്കണം. […]



