LIMA WORLD LIBRARY

കുഞ്ഞാത്തോൽ – ശാന്തിനി ടോം | അധ്യായം-26

അലറിവിളിച്ച് സംഹാരരുദ്രയായി തന്നെ സമീപിച്ച കുഞ്ഞാത്തോലിന്റെ കണ്ണുകളിലെ പ്രതികാരാഗ്‌നിയില്‍ വാര്യര്‍ പൊള്ളിപ്പിടഞ്ഞു. ജീവിതം മടുത്തു. അല്ലെങ്കില്‍ത്തന്നെ ഇനിയെന്തുണ്ട് മിച്ചം? ഉമയ്ക്ക് വേണ്ടി മാത്രമാണ് ജീവിച്ചത്. ഇന്നിപ്പോള്‍ കുറ്റവാളിയെന്ന് മുദ്രകുത്തി അവള്‍ തന്നെ സ്വന്തം പിതാവിന്റെ വിധി നിര്‍ണ്ണയിച്ചു. ‘നിത്യവും ചെയ്യുന്ന കര്‍മഗുണഫലം കര്‍ത്താവൊഴിച്ച് മറ്റന്യന് ഭുജിക്കുമോ?’ അക്കരെക്കാവില്‍ നിന്നും അപ്പോഴും ഒഴുകിവരുന്ന രാമായണത്തിന്റെ ഈരടികള്‍ കാതില്‍പ്പതിക്കുന്നു. ജീവനോടുള്ള അഭിവാഞ്ജ അശേഷം നഷ്ടപ്പെട്ട അയാള്‍ തന്റെ അന്ത്യം മനസാവരിച്ച് കണ്ണുകളടച്ചു കിടന്നു. ഉമ ഹോമകുണ്ഡത്തിനു സമീപം വെറും നിലത്ത് […]

കുഞ്ഞാത്തോൽ – ശാന്തിനി ടോം | അധ്യായം-25

പതിയെ പതിയെ മുന്നില്‍ തെളിഞ്ഞുവന്ന രൂപത്തെ അവര്‍ വ്യക്തമായി കണ്ടു. കസവുനേര്യതില്‍ കാണപ്പെട്ട ആ രൂപത്തിന്റെ അഴിഞ്ഞുവീണ പനങ്കുല പോലുള്ള മുടിയിഴകള്‍ കാറ്റില്‍ പരന്നുലഞ്ഞു. നക്ഷത്രത്തിളക്കമുള്ള വെള്ളാരംകണ്ണുകള്‍ ഉദയസൂര്യന്റെ കിരണങ്ങള്‍ തട്ടിയപ്പോള്‍ വജ്രം പോലെ തിളങ്ങി. അനുപമവും അലൗകികവുമായ സൗന്ദര്യത്തിന്റെ തേജസ് ചുറ്റുപാടും നിറഞ്ഞു. അഭൗമമായ ആ സൗന്ദര്യത്തില്‍ ആര്‍ക്കുമൊന്ന് കൈകൂപ്പി തൊഴാന്‍ തോന്നിപ്പോകും. ഇളംതണുപ്പുള്ള കാറ്റ് മന്ദം മന്ദം വീശിയപ്പോള്‍ അന്തരീക്ഷത്തില്‍ ഇലഞ്ഞിപൂക്കളുടെ സുഗന്ധം പരന്നു. കാണെക്കാണെ ആ രൂപം വലുതായി ആകാശത്തോളം മുട്ടി. കണ്ണുകളിലെ […]

കുഞ്ഞാത്തോൽ – ശാന്തിനി ടോം | അധ്യായം-24

അതിദ്രുതം മുഴങ്ങുന്ന മണിയൊച്ചകളുടെയും മന്ത്രോച്ചാരണങ്ങളുടെയും ശബ്ദം വാര്യരെ പരിക്ഷീണിതനാക്കി. കിടപ്പുമുറിയുടെ ജനാലയിലൂടെ അരിച്ചിറങ്ങുന്ന ഉദയസൂര്യന്റെ രശ്മികളും ആകാശത്തേക്കുയരുന്ന പുകച്ചുരുളുകളും നോക്കികിടക്കെ എന്തൊക്കെയോ ഗുരുതരമായ കാര്യകര്‍മങ്ങള്‍ നടക്കുന്നുണ്ട് എന്നയാളുടെ മനസ്സ് മന്ത്രിച്ചു. സംസാരശേഷി നഷ്ടപ്പെട്ടതിനാല്‍ ഒന്നും ചോദിച്ചറിയാനും കഴിയുന്നില്ല. എങ്കിലും എല്ലാം കുഞ്ഞാത്തോലിനെ ആവാഹിക്കാനുള്ള കര്‍മങ്ങള്‍ ആണെന്ന് അയാള്‍ ഊഹിച്ചു. എല്ലാത്തിനും കാരണം താനാണല്ലോ എന്ന ചിന്ത ആ വൃദ്ധനെ വിഷമിപ്പിച്ചു. മരിക്കാനും പേടിയില്ല. ഏകമകള്‍ പോലും വെറുക്കാന്‍ തുടങ്ങിയിരിക്കുന്നു, ഇനിയും ഈ ജന്മം കൊണ്ടെന്തു ഗുണം? നിറഞ്ഞൊഴുകിയ […]

കുഞ്ഞാത്തോൽ – ശാന്തിനി ടോം | അധ്യായം-23

നഷ്ടമായി, വര്‍ഷങ്ങള്‍ക്ക് ശേഷം കാണാനിടയായ തന്റെ പ്രിയതമ..! ആ മുഖത്തെ വെള്ളാരങ്കണ്ണുകളിലേക്ക് നോക്കിയതും ഒരുമാത്ര ഹൃദയം നിലച്ച പ്രതീതിയായി വിനയന്‍ തിരുമേനിക്ക്. ദേവുവിന്റെ സ്പര്‍ശ്ശനത്തിലൂടെ ഊര്‍ജ്ജവും ഉണര്‍വ്വും ആര്‍ജ്ജിച്ച ശരീരത്തിലെ മരവിച്ചു കിടന്ന ഹൃദയം പൊടുന്നനെ തുടിച്ചുണര്‍ന്നു. ആകുലതകളുടെയും വയ്യാഴികകളുടേയും അറയ്ക്കുള്ളില്‍ മയങ്ങിക്കിടന്നിരുന്ന ഗതകാലസ്മരണകള്‍ അയാളുടെ മുഖത്ത് മങ്ങിയും തിളങ്ങിയും പ്രതിഫലിച്ചു. ചിന്താശക്തി പോലും നഷ്ടപ്പെട്ട് നിരാശയിലും നഷ്ടബോധത്തിലും മുങ്ങി ജീവിതം തള്ളിനീക്കാന്‍ വിധിക്കപ്പെട്ട ആ മനുഷ്യന്റെ മനക്കണ്ണില്‍ കാവിലും ഇല്ലപ്പറമ്പിലും കൈകോര്‍ത്ത് നടന്നിരുന്ന യുവമിഥുനങ്ങളുടെ ചിത്രം […]

കുഞ്ഞാത്തോൽ – ശാന്തിനി ടോം | അധ്യായം-22

മന്ത്രമുഖരിതമായ അന്തരീക്ഷത്തില്‍ നെയ്യും ചന്ദനച്ചീളുകളും അഗ്‌നിയില്‍ പതിച്ചതിന്റെ പ്രത്യേകസുഗന്ധം ചുറ്റും പരന്നു. ഉമ ആ ഹോമാഗ്‌നിയില്‍ത്തന്നെ ഏകാഗ്രതയോടെ മനസ്സര്‍പ്പിച്ചു പൂജ സമ്പന്നമാകാന്‍ വേണ്ടി പ്രാര്‍ത്ഥിച്ചു. തിരുമേനി മന്ത്രങ്ങള്‍ ആവര്‍ത്തിച്ചു ചൊല്ലുംതോറും ചുറ്റും മുഴങ്ങിയ നേര്‍ത്ത തേങ്ങിക്കരച്ചില്‍ കൂടുതല്‍ ശക്തിയാര്‍ജ്ജിക്കുന്നതായി അവര്‍ക്കു തോന്നി. കാതോരത്ത് അലയടിച്ച ആ ശബ്ദം അരോചകമായി തുടങ്ങിയപ്പോള്‍ രവി തിരുമേനിയെ നോക്കി. ‘ഇനിയും പല ലക്ഷണങ്ങളും കാണും. ഒന്നും കാര്യമാക്കേണ്ടതില്ല. സമാധാനമായിരിക്കൂ’ കൈമള്‍ രവിയോട് നിര്‍ദ്ദേശിച്ചു. വിനയന്‍ ചുറ്റുപാടും ശ്രദ്ധിച്ചു. കറുത്തിരുണ്ട് കിടന്ന ആകാശം […]

കുഞ്ഞുടുപ്പുമായി അനുപമ, സാംസ്കാരിക നായകരെത്തേടി കെ.മുരളീധരൻ – കാരൂർ സോമൻ (ലണ്ടൻ)

കേരളത്തിൽ നടക്കുന്ന ഒരമ്മയുടെ കുട്ടിയുടെ അവകാശങ്ങൾ   അവിഹിത ഇടപാടുകൾ ആരിലും അപമാനമാണുണ്ടാക്കുന്നത്.  കേരളം ഭരിച്ചവരും ഭരിക്കുന്നവരും മനുഷ്യത്വരഹിതമായ നിലപാട് ഇടപാടുകൾ കാലാകാലങ്ങളിലായി നടക്കുന്നതിന്റെ തെളിവാണ് മുന്നിൽ തെളിയുന്നത്.  പുരോഗമന ആശയങ്ങളുള്ള ഒരു പാർട്ടിയിൽ നിന്ന് ആരും പ്രതീക്ഷിക്കാത്തതാണ് കണ്ടുകൊണ്ടിരിക്കുന്നത്.   അധികാരത്തിന്റെ തലപ്പത്തു് തലപ്പാവണിഞ്ഞുകൊണ്ടിരിക്കുന്നവർ  ഒരു ജനതയിൽ അരാജകത്വം വളർത്തരുത്.  കേരളത്തിലെ സംസ്കാരിക നായകന്മാർ അവധിയിലെന്ന കെ.മുരളീധരൻ എം.പി അധിക്ഷേപിച്ചിട്ടും അവർ മൗനവ്രതം തുടരുന്നു.  എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോൾ മുത്തങ്ങ സംഭവം നടന്നു. അന്ന്  വലതുപക്ഷത്തു നിന്ന്  എത്ര […]

The Malayalee who conquered Africa – Ramachandran Ottapathu, CEO, Choppies Group.

Life is a journey. God who directed his steps to geographically blessed country, Botswana. His caring of every visitors feel them a homely atmosphere. All sing a song -DUMELANG- the Setswana greeting the meaning ‘ Hello’ with happy mind. Lovely son of Malayalees Ramachandran Ottapathu is our pride. I think that he is anchored in […]

അതിർത്തി കാക്കാൻ എന്തു നടപടിയും; പുതിയ നിയമം പാസാക്കി ചൈന

ബെയ്ജിങ് ∙ ‘രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും പവിത്രവും അലംഘനീയവും’ ആണെന്നു പുതിയ അതിർത്തി നിയമം ചൈന പാസാക്കി. അതിർത്തി സംരക്ഷണത്തിന് എന്തു നടപടിയും സ്വീകരിക്കാനുള്ള നടപടികൾക്കും വ്യവസ്ഥകളായി. ഇന്ത്യയുമായുള്ള അതിർത്തി തർക്കത്തിൽ നിർണായകമാകുന്ന നീക്കമാണിത്. നാഷനൽ പീപ്പിൾസ് കോൺഗ്രസിന്റെ സ്റ്റാൻഡിങ് കമ്മിറ്റിയുടെ അനുമതി നേടിയ നിയമം വരുന്ന ജനുവരി ഒന്നിന് നടപ്പിൽ വരും. ചൈനയുടെ 14 അതിർത്തി രാജ്യങ്ങളിൽ ഇന്ത്യയും ഭൂട്ടാനുമായി മാത്രമാണ് ഇപ്പോൾ തർക്കമുള്ളത്. ചൈനയും ഭൂട്ടാനും ഈ മാസം 14ന് ധാരണാപത്രത്തിൽ ഒപ്പിട്ടിരുന്നു. ഇന്ത്യ […]

ലോകത്തിലെ ഉയരമേറിയ നിരീക്ഷണ ചക്രം; അത്ഭുതമായി ഐൻ ദുബായ്

ലോകത്തിലെ ഏറ്റവും ഉയരമേറിയ നിരീക്ഷണ ചക്രം, ഐൻ ദുബായ് പൊതുജനങ്ങൾക്കായി തുറന്നു. ദുബായ് ബ്ളൂ വാട്ടേഴ്സ് ദ്വീപിലാണ് 250 മീറ്റർ ഉയരമുള്ള ഒബ്സർവേഷൻ വീൽ ഒരുക്കിയിരിക്കുന്നത്. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും ചക്രത്തിൻറെ മുകളിലിരിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. ദുബായുടെ കണ്ണ് എന്നർഥമുള്ള ഐൻ ദുബായ് എന്ന ഒബ്സർവേഷൻ വീലാണ് പൊതുജനങ്ങൾക്ക് നേരിട്ട് കണ്ട് അനുഭവിക്കാനായി തുറന്നത്. ദുബായ് നഗരത്തിൻറേയും കടലിൻറെയും സൗന്ദര്യം 360 ഡിഗ്രി ദൃശ്യാനുഭവത്തോടെ ആസ്വദിക്കാൻ […]

മരക്കാര്‍ ഓടിടി റിലീസ് പരിഗണനയില്‍; രണ്ടിടത്തും കൂടി റിലീസില്ല: ആന്‍റണി

‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ സിനിമ ഒ.ടി.ടിയില്‍  റിലീസ്  ചെയ്യുന്നത് പരിഗണിക്കുന്നതായി ആന്റണി പെരുമ്പാവൂര്‍.  ആമസോണ്‍  പ്രൈമുമായി ചര്‍ച്ച തുടങ്ങി, റിലീസ് ഇനിയും നീട്ടാനാകില്ല. തീയറ്ററിലും ഒ.ടി.ടിയിലുമായുള്ള റിലീസ് പരിഗണനയിലില്ലെന്നും അദ്ദേഹം പറഞ്ഞു. സിനിമ ഓടിടിയില്‍ റിലീസ് ചെയ്യില്ലെന്നും തിയറ്ററില്‍ തന്നെ എത്തുമെന്നും കഴിഞ്ഞ ദിവസവും ഫിയോക് ഭാരവാഹികള്‍ ആവര്‍ത്തിച്ച് അവകാശപ്പെട്ടിരുന്നു.

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 136.95 അടി; ആശങ്ക വേണ്ടെന്ന് ചീഫ് സെക്രട്ടറി

മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് വീണ്ടും ഉയർന്നു. 136.95 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. ഡാമിലേക്കുള്ള നീരൊഴുക്ക് വീണ്ടും കൂടി. സെക്കൻഡിൽ 5700 കുമെക്സ് വെള്ളം ഡാമിലേക്ക് ഒഴുകിയെത്തുമ്പോൾ തമിഴ്നാട് കൊണ്ടുപോകുന്നത് 2200 കുമിക്സ് വെള്ളമാണ്. പകൽ നീരൊഴുക്ക്  കുറഞ്ഞിരുന്നുവെങ്കിലും ഇന്നലെ വൈകിട്ടോടെ കാടിനുള്ളിൽ പെയ്ത മഴയാണ് നിരക്ക് വീണ്ടും കൂടാൻ കാരണം. അതേസമയം പെൻസ്റ്റോക്ക് പൈപ്പ് വഴി കൂടുതൽ ജലം തമിഴ്നാട് കൊണ്ടുപോകണം എന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രിക്ക് കത്തയച്ചു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം […]

ആവേശപ്പോരാട്ടത്തിൽ ഇന്ത്യയ്ക്കു പാളി; പാക്കിസ്ഥാനു തകർപ്പൻ ജയം

ട്വന്റി20 ലോകകപ്പിലെ ആവേശപ്പോരാട്ടത്തിൽ ഇന്ത്യയ്‌ക്കെതിരെ പാക്കിസ്ഥാനു പത്തു വിക്കറ്റിന്റെ തകർപ്പൻ ജയം. ഇന്ത്യ ഉയർത്തിയ 152 റൺസ് വിജയലക്ഷ്യം പാക്കിസ്ഥാൻ വിക്കറ്റ് നഷ്ടം കൂടാതെ മറികടന്നു. ഓപ്പണർമാരായ ബാബർ അസം 68 റൺസോടെയും മുഹമ്മദ് റിസ്‌വാൻ 78 റൺസോടെയും പുറത്താകാതെ നിന്നു. ഇരുവരുടേയും മികച്ച പ്രകടനമാണ് പാക്കിസ്ഥാനു സ്വപ്നതുല്യമായ ജയം സമ്മാനിച്ചത്. ഏതു ടീമും കൊതിക്കുന്ന തുടക്കം തന്നെയാണ് പാക്കിസ്ഥാനു തുണയായത്. ഓപ്പണിങ് കൂട്ടുകെട്ട് പൊളിക്കാൻ ഇന്ത്യൻ ബോളർമാർ കിണഞ്ഞു ശ്രമിച്ചെങ്കിലും ഫലിച്ചില്ല. ലോകകപ്പില്‍ ഇന്ത്യ പാക്കിസ്ഥാനോട് […]