📕⚡📚 NEW BOOK RELEASED 📚⚡📕 Col. Sandeep By Rtn. Dr.P P Radhakrishnan
ഗാനം- വയലാർ സ്മരണ – സുമ രാധാകൃഷ്ണൻ

വയലാറിൻ സ്മരണയ്ക്ക് അമൃതം ചൊരിയുന്നു വയലാറിൻഗാനങ്ങളെന്നുമെന്നും ആ നല്ല ഗാനങ്ങളെന്നും മനസ്സിന്റെ നിറദീപമായി തെളിഞ്ഞീ ടുന്നു മലയാള നാടിന്റെ മറുനാട്ടി ലുള്ളോർക്കും മണിവീണമീട്ടുമി ഗാനാ മൃതം ഒരുനല്ലരാഗമായ്‌തീർക്കും മനസ്സിനെ ഒരുനല്ല താളലയത്തി ലാഴ്ത്തും പ്രണയത്തിന് ദീപ പ്രകാശം പരത്തുന്ന പ്രകൃതിരമണീയമാകും ഗാനം തളിരിട്ട ആ മോഹ ഗാനങ്ങളൊക്കെയും കുളിരായ് പകരും മനസ്സിനുള്ളിൽ സ്നേഹ പിതാവിൻ കരങ്ങൾ മീട്ടുന്നൊരു സ്നേഹ വിശാലദയുള്ള ഗാനം അലിവിന്റെ അനുരാഗ ഗാനങ്ങളൊക്കെയും അഴകുറ്റ ഓർമ്മകളാ യിടുന്നു മിഴിനീരാൽ തീരുന്ന ജീവിതമാകിലും മിഴികളെതഴുകി ഉറക്കും […]
അണക്കെട്ടിനക്കരെ – കാരൂര്‍ സോമന്‍ (ലണ്ടൻ)

വരണ്ടുണങ്ങിയ ചെമ്പകപ്പാടത്തിനക്കരെ വരവേല്‍ക്കാനൊരുങ്ങി നില്‍ക്കുന്നു ഒരു മിഴിനീര്‍ത്തുള്ളി പോലെന്‍ കണ്ണും കരളും, കവിതയും കനവുകളും ആരെന്‍റെ കവിതയെ കട്ടെടുത്തു, ഏതു ചെറുമന്‍ ആ കല്ലുകൊണ്ട് ഒരു കടവ് പണിതു ആ കടവിനക്കരെയതാ പൊന്തി നില്‍പ്പൂ അംബരചുംബിയാം ഒരു അണക്കെട്ടിന്‍ അസ്ഥികള്‍ ആരറിയാന്‍ എന്‍റെ നെഞ്ചിനുള്ളിലെ നെരിപ്പോടില്‍ ഒരു കാവുതീണ്ടലിന്‍ വേദന ആരറിയാന്‍ ആറിനക്കരെ നിന്ന് ഞാന്‍ കാറിക്കരഞ്ഞതും കരളിനെയുടച്ചതും അണക്കെട്ടിനകത്തു നിന്നായിരങ്ങളുടെ വിളി അതെന്‍റെ കാതുകളില്‍ ശരണനിലവിളി ആയിരങ്ങള്‍ ചത്തു പൊന്തുന്നു, ശവങ്ങള്‍ നീര്‍ച്ചുഴികളില്‍ അലഞ്ഞുതിരിയുന്നു അറിയില്ലായൊന്നും, […]
കുട്ടികളെ മെരുക്കുകയല്ല; ഇണക്കുക – അഡ്വ. ചാര്‍ളി പോള്‍

നാറാണത്തുഭ്രാന്തന്‍ എന്ന കവിതയില്‍ കവി.വി.മധുസൂദനന്‍ നായര്‍ എഴുതി: “ഓരോ ശിശുരോദന ത്തിലും കേള്‍പ്പൂ ഞാന്‍ ഒരു കോടി ഈശ്വരവിലാപം”. ക്രൂരമായ ശിക്ഷാനടപടികളിലൂടെ പലരും കുട്ടികളെ മെരുക്കി വളര്‍ത്തുവാന്‍ ശ്രമിക്കുകയാണ്. സര്‍ക്കസ് കൂടാരങ്ങളിലെ മൃഗങ്ങളെ അനുസരിപ്പിക്കുന്നപോലെ അച്ചടക്കം പഠിപ്പിക്കുന്നു. ക്രൂരത ഏറ്റുവാങ്ങേണ്ടിവരുന്നവരുടെ രോദനമാണ് എവിടെയും. ഓരോ കുഞ്ഞിന്‍റെ യും കരച്ചില്‍ നമ്മുടെ ഉറക്കം കെടുത്തികൊണ്ടെിയിരിക്കും. മൃഗങ്ങളെ ചട്ടം പഠിപ്പിക്കുന്നതുപോലെയാണ് കുട്ടികളെ വളര്‍ത്തേണ്ടതെന്ന ചിന്ത അത്യന്തം ആപത്കരമാണ്. ചട്ടം പഠിപ്പിക്കുന്നവരെ മൃഗം തരം കിട്ടിയാല്‍ കൊല്ലും. ആനയെ മെരുക്കുന്നവരെ ആന […]
പ്രതിച്ഛായ – മാത്യു നെല്ലിക്കുന്ന് (അമേരിക്ക)

വൃശ്ചികക്കാറ്റിന്റെ മൂളൽ കേട്ടിളകുന്ന കുട്ടനാടൻ കായലോളങ്ങൾ…. താറാവിൻപറ്റത്തെ നോട്ടക്കാരൻ ഔത തുറന്നുവിട്ടു. ഇര തേടാനുള്ള അവസരമാണ്. ക്വാ. ക്വാ… താറാവുകൾ നാട്ടുവർത്തമാനം പറഞ്ഞ് കായലിലേക്ക് ഊളിയിട്ടിറങ്ങി. തവളകളും പരൽമീനുകളും വേണ്ടുവോളമുണ്ട്. ബാല്യകാലസഖികളായ ചിന്നക്കുട്ടിയും അനുക്കുട്ടനും കരയിലും കായലിലും എപ്പോഴും ഒരുമിച്ചാണ്. ചിന്നക്കുട്ടി മുട്ടയിടാറായിട്ടില്ല. അവൾക്കുവേണ്ടി എന്നും അനുക്കുട്ടൻ മുഴുത്ത പരൽമീനുകളെ ചുണ്ടിൽ കരുതിയിരിക്കും. എല്ലാവരും നനഞ്ഞു മുഷിഞ്ഞ് ഇര തേടുമ്പോൾ നേതാവ് നിഷാദകുമാരൻ കരയിൽത്തന്നെ നിന്ന് ക്വാ ക്വാ…. എന്ന് ശബ്ദിക്കും. ‘എന്താണ് നേതാവേ, വെള്ളത്തിലിറങ്ങാതെ മീൻ […]
നീർമാതളം പൂത്ത രാത്രി – സിസിലി ജോർജ് (ഇംഗ്ലണ്ട്)

അതൊരു കരാള രാത്രിയായിരുന്നു. ചുട്ടുപഴുത്ത ഭൂമിയുടെ മാറിൽ ആകാശത്ത് നിന്ന് കൊള്ളിയാൻ ചീറിപ്പുളഞ്ഞു വന്ന് കുത്തി മുറിവേൽപിച്ച രാത്രി! എന്നിട്ടും പ്രകൃതി വിതുമ്പി നിന്നു. ഒരു തുള്ളി കണ്ണീർപോലം പൊഴിക്കാനാതെ രാത്രിയിൽ കത്തിക്കരിഞ്ഞ തെങ്ങിൻ നെറുകയിൽ നിന്ന് പുക അപ്പോഴും ഉയരുന്നു ണ്ടായിരുന്നു. കരിഞ്ഞു വാടി താഴെ കുലകൾ ചിതറിക്കിടന്നു. അകലെ അലങ്കോലപ്പെട്ട് വീണുകിടന്ന കരിയിലക്കൂട്ടിൽ നിന്ന് തെറിച്ചു പോയ ചതഞ്ഞരഞ്ഞ മുട്ടകൾ നോക്കി കേഴുന്ന പെൺകിളിയുടെ ശബ്ദത്തിന് പിന്നാലെ കാതും കണ്ണും അലഞ്ഞപ്പോഴാണ് നീർമാതാളം പൂത്തത് […]
സാമ്പത്തിക പ്രതിസന്ധി: പാകിസ്ഥാന് സൗദി അറേബ്യയുടെ സാമ്പത്തിക സഹായം

300 കോടി ഡോളര്‍ പാകിസ്ഥാന്‍ സെന്‍ട്രല്‍ ബാങ്കില്‍ നിക്ഷേപിക്കുന്നതിന് പുറമെ 120 കോടി ഡോളറിന്റെ എണ്ണ ഉല്‍പ്പന്നങ്ങളും പാകിസ്ഥാന് നല്‍കും. പാകിസ്ഥാന്റെ വിദേശനാണ്യ ശേഖരത്തിലെ കുറവ് നികത്തുകയാണ് ലക്ഷ്യം. ഇസ്ലാമാബാദ്: പാകിസ്ഥാന് (Pakistan) സൗദി അറേബ്യയുടെ (Saudi Arabia) സാമ്പത്തിക സഹായം. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ (Imran Khan) സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാനുമായ (Prince Muhammed bin salman) റിയാദില്‍ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് സാമ്പത്തിക സഹായം നല്‍കുമെന്ന് അറിയിച്ചത്. ഇന്‍ഫര്‍മേഷന്‍ മന്ത്രി ഫവാദ് […]
അതിർത്തി കാക്കാൻ എന്തു നടപടിയും; പുതിയ നിയമം പാസാക്കി ചൈന

ബെയ്ജിങ് ∙ ‘രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും പവിത്രവും അലംഘനീയവും’ ആണെന്നു പുതിയ അതിർത്തി നിയമം ചൈന പാസാക്കി. അതിർത്തി സംരക്ഷണത്തിന് എന്തു നടപടിയും സ്വീകരിക്കാനുള്ള നടപടികൾക്കും വ്യവസ്ഥകളായി. ഇന്ത്യയുമായുള്ള അതിർത്തി തർക്കത്തിൽ നിർണായകമാകുന്ന നീക്കമാണിത്. നാഷനൽ പീപ്പിൾസ് കോൺഗ്രസിന്റെ സ്റ്റാൻഡിങ് കമ്മിറ്റിയുടെ അനുമതി നേടിയ നിയമം വരുന്ന ജനുവരി ഒന്നിന് നടപ്പിൽ വരും. ചൈനയുടെ 14 അതിർത്തി രാജ്യങ്ങളിൽ ഇന്ത്യയും ഭൂട്ടാനുമായി മാത്രമാണ് ഇപ്പോൾ തർക്കമുള്ളത്. ചൈനയും ഭൂട്ടാനും ഈ മാസം 14ന് ധാരണാപത്രത്തിൽ ഒപ്പിട്ടിരുന്നു. ഇന്ത്യ […]
മുല്ലപ്പെരിയാറിൽ 2-ാംമത്തെ മുന്നറിയിപ്പ് നൽകി; പൂർണ സജ്ജമെന്ന് മന്ത്രി

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നീരൊഴുക്ക് കൂടി. ജലനിരപ്പ് 138.05 അടിയിലെത്തി. സെക്കന്‍ഡില്‍ 5,800 ഘനയടി വെള്ളമാണ് ഒഴുകിയെത്തുന്നത്. ഇതില്‍ 2,300 ഘനയടിവെള്ളം തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്. ജലനിരപ്പ് 138 അടി എത്തിയതോടെ ഡാമില്‍ രണ്ടാമത്തെ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. സ്പില്‍വേ ഷട്ടറുകള്‍ നാളെ രാവിലെ ഏഴിന് തുറക്കും. മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കാനുള്ള പ്രാരംഭ നടപടികള്‍ തുടങ്ങി. മഞ്ഞുമല വില്ലേജ് ഓഫീസില്‍ ആളുകളെ ഒഴിപ്പിക്കാന്‍ വാഹനങ്ങള്‍ ക്രമീകരിക്കുന്നു. മുന്നറിയിപ്പ് അനൗണ്‍സ്മെന്‍റ് തുടങ്ങി. താഴ്ന്ന പ്രദേശത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നൽകി. മുല്ലപ്പെരിയാല്‍ തുറന്നാല്‍ സ്വീകരിക്കേണ്ട […]
പി.ആര്‍. ശ്രീജേഷ് ഉള്‍പ്പെടെ 11 താരങ്ങളെ ഖേല്‍രത്‌നക്കായി ശുപാര്‍ശചെയ്ത് കായിക മന്ത്രാലയം

ന്യൂഡല്‍ഹി: ഒളിമ്പിക്‌സ് ഹോക്കിയില്‍ വെങ്കലം നേടിയ മലയാളി താരവും ഇന്ത്യന്‍ ഹോക്കി ടീം ഗോള്‍കീപ്പറുമായ പി.ആര്‍. ശ്രീജേഷ് ഉള്‍പ്പെടെ 11 താരങ്ങളെ ഖേല്‍രത്‌ന പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്ത് കേന്ദ്ര കായിക മന്ത്രാലയം. 17 പരിശീലകരെ ദ്രോണാചാര്യ പുരസ്‌കാരത്തിനും 35 പേരെ അര്‍ജുന അവാര്‍ഡിനും ശുപാര്‍ശ ചെയ്തിട്ടുണ്ട്. മലയാളി ബോക്‌സിങ് താരം കെ.സി. ലേഖയുടെ പേര് ധ്യാന്‍ചന്ദ് പുരസ്‌കാരത്തിനായി നാമനിര്‍ദേശം ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടി ചരിത്രമെഴുതിയ നീരജ് ചോപ്ര, ഗുസ്തിയില്‍ വെള്ളി നേടിയ […]
വീണ്ടും ചക്രവാതച്ചുഴി; കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത

നാളെ കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു. ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പുറപ്പെടുവിച്ചു. ന്യൂനമര്‍ദം കേരളതീരത്തിന് അടുത്തെത്താന്‍ സാധ്യതയേറി. അറബിക്കടലില്‍ വീണ്ടും ചക്രവാതച്ചുഴി രൂപമെടുത്തു.
കൂടുതൽ രേഖകളും തെളിവുകളും വേണം; കൊവാക്സീന് ലോകാരോഗ്യ സംഘടനയുടെ ആഗോള അംഗീകാരമില്ല

ഇന്ത്യ സ്വന്തമായി വികസിപ്പിച്ച കോവാക്സീന്റെ ആഗോള അംഗീകാരം ലോകാരോഗ്യ സംഘടന നൽകിയില്ല. സംഘടനയുടെ ഇന്നലെ ചേർന്ന സാങ്കേതിക ഉപദേശക സമിതി യോഗത്തിൽ കോവാക്സീന് അംഗീകാരം ലഭിക്കുമെന്ന് കേന്ദ്ര സർക്കാർ പ്രതീക്ഷിച്ചിരുന്നു പക്ഷെ വാക്സിൻ നിർമ്മാതാക്കളായ ഭാരത് ബയോടെക്കിനോട് കൂടുതൽ രേഖകളും തെളിവുകളും ആവശ്യപ്പെടാനാണ് യോഗം തീരുമാനിച്ചത്. ഇനി നവംബർ മൂന്നിനാണ് സമിതിയുടെ അടുത്ത യോഗം. ഇന്ത്യയിൽ കോവാക്സീന്റെ കഴിഞ്ഞ ജൂലൈ മുതൽ ഉള്ള വിവരങ്ങൾ ആണ് ലോകാരോഗ്യ സംഘടന പരിശോധിക്കുന്നത് . കൂടുതൽ വിവരങ്ങൾ നിർമാതാക്കളിൽ നിന്ന് […]



