
വയലാറിൻ സ്മരണയ്ക്ക് അമൃതം ചൊരിയുന്നു
വയലാറിൻഗാനങ്ങളെന്നുമെന്നും
ആ നല്ല ഗാനങ്ങളെന്നും മനസ്സിന്റെ
നിറദീപമായി തെളിഞ്ഞീ ടുന്നു
മലയാള നാടിന്റെ മറുനാട്ടി ലുള്ളോർക്കും
മണിവീണമീട്ടുമി ഗാനാ
മൃതം
ഒരുനല്ലരാഗമായ്‌തീർക്കും മനസ്സിനെ
ഒരുനല്ല താളലയത്തി ലാഴ്ത്തും
പ്രണയത്തിന് ദീപ പ്രകാശം പരത്തുന്ന
പ്രകൃതിരമണീയമാകും ഗാനം
തളിരിട്ട ആ മോഹ ഗാനങ്ങളൊക്കെയും
കുളിരായ് പകരും മനസ്സിനുള്ളിൽ
സ്നേഹ പിതാവിൻ കരങ്ങൾ മീട്ടുന്നൊരു
സ്നേഹ വിശാലദയുള്ള ഗാനം
അലിവിന്റെ അനുരാഗ ഗാനങ്ങളൊക്കെയും
അഴകുറ്റ ഓർമ്മകളാ യിടുന്നു
മിഴിനീരാൽ തീരുന്ന ജീവിതമാകിലും
മിഴികളെതഴുകി ഉറക്കും ഗാനം
ചെങ്കൊടി പാറി പറ ന്നൊരു ഗാനങ്ങൾ
ചെങ്കനലായി തെളിഞ്ഞിടുമ്പോൾ
ജീവന്റെ കൈത്തിരി
നാളം തെളിയുന്ന
ജീവസ്മരണയായ് മാറി യവർ
തേങ്ങും വിഷാദത്താൽ തീരുമി നൊമ്പരം
ആത്മ പ്രണാമമായ് മാറിടട്ടെ











