മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നീരൊഴുക്ക് കൂടി. ജലനിരപ്പ് 138.05 അടിയിലെത്തി. സെക്കന്‍ഡില്‍ 5,800 ഘനയടി വെള്ളമാണ് ഒഴുകിയെത്തുന്നത്. ഇതില്‍ 2,300 ഘനയടിവെള്ളം തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്. ജലനിരപ്പ് 138 അടി എത്തിയതോടെ ഡാമില്‍ രണ്ടാമത്തെ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. സ്പില്‍വേ ഷട്ടറുകള്‍ നാളെ രാവിലെ ഏഴിന് തുറക്കും.
മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കാനുള്ള പ്രാരംഭ നടപടികള്‍ തുടങ്ങി. മഞ്ഞുമല വില്ലേജ് ഓഫീസില്‍ ആളുകളെ ഒഴിപ്പിക്കാന്‍ വാഹനങ്ങള്‍ ക്രമീകരിക്കുന്നു. മുന്നറിയിപ്പ് അനൗണ്‍സ്മെന്‍റ് തുടങ്ങി. താഴ്ന്ന പ്രദേശത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നൽകി. മുല്ലപ്പെരിയാല്‍ തുറന്നാല്‍ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങളല്ലാം പൂര്‍ത്തിയായി. തെറ്റായ വിവരം പ്രചരിപ്പിച്ചാല്‍ നടപടിയെന്നും മന്ത്രി കെ. രാജന്‍ വ്യക്തമാക്കി.













