Manike Mage Hithe – Yohani & Satheeshan – Violin Cover by Karolina Protsenko
What is draft survey|How to weigh a ship|Life at sea|Merchant navy life|Mallu sailor’s life at sea|
Stress Interview MIIM- Part 4
യുകെയിൽ കോവിഡിന് ഗുളിക; വില 52,000 രൂപ

ന്യൂഡൽഹി ∙ കോവിഡ് ചികിത്സയ്ക്കായി വികസിപ്പിച്ച ആദ്യ ആന്റിവൈറൽ ഗുളികയ്ക്കു യുകെയിൽ അംഗീകാരം. ‘മോൽനുപിരാവിർ’ എന്ന മരുന്ന് യുഎസിലെ മെർക് ആൻഡ് കമ്പനി (എംഎസ്ഡി), റിഡ്ജ്ബാക്ക് ബയോതെറപ്യൂട്ടിക്സ് എന്നിവ ചേർന്നാണു വികസിപ്പിച്ചത്. കോവിഡ് സ്ഥിരീകരിച്ചാലുടൻ, 5 ദിവസം 2 നേരം വീതം കഴിച്ചാൽ ആശുപത്രി ചികിത്സയുടെ ആവശ്യവും മരണസാധ്യതയും പകുതിയായി കുറയുമെന്നു നിർമാതാക്കൾ പറയുന്നു. 5 ദിവസത്തെ മരുന്നിന്റെ വില 52,000 രൂപ. യുകെയിൽ ഉടൻ വിതരണം തുടങ്ങും. അംഗീകാരം നൽകുന്ന കാര്യം യുഎസ് 30നു പരിഗണിക്കും. […]
തെരുവുകളെ കീഴടക്കി യുവാക്കൾ; ലോകനേതാക്കള്‍ക്കുനേരെ ആഞ്ഞടിച്ച് ഗ്രെറ്റ: വൻ പ്രതിഷേധം

സി.ഒ.പി 26 കാലാവസ്ഥാ സമ്മേളനം നടക്കുന്ന ഗ്ലാസ്ഗോയിലെ തെരുവുകളെ കീഴടക്കി യുവാക്കളുടെ പ്രതിഷേധം. കാലാവസ്ഥാ വ്യതിയാനം തടയാന്‍ കാര്യക്ഷമമായ ഇടപെടലുകളോ സത്യസന്ധമായ നടപടികളോ രാഷ്ട്രനേതാക്കളില്‍ നിന്ന് ഉണ്ടാകില്ലെന്നാരോപിച്ചായിരുന്നു പ്രതിഷേധം. സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബര്‍ഗ് നേതൃത്വം നല്‍കി. കെല്‍വിന്‍ ഗ്രൂവ് പാര്‍ക്കില്‍ നിന്നാരംഭിച്ച മാര്‍ച്ച് ജോര്‍ജ് സ്ക്വയറിലെത്തിയപ്പോഴേക്കും ജനസാഗരമായി. വിദ്യാര്‍ഥികളും യുവാക്കളും പ്ലക്കാര്‍ഡുകളുമായി അണിനിരന്നു. ആയിരങ്ങളെ സാക്ഷിനിര്‍ത്തി ഗ്രെറ്റ തുന്‍ബര്‍ഗ് ലോകനേതാക്കള്‍ക്കുനേരെ ആഞ്ഞടിച്ചു. സി.ഒ.പി 26 പരാജയമാണ്. പി.ആര്‍. ചടങ്ങ് മാത്രമായി. പൊള്ളയായ വാഗ്ദാനങ്ങളും പഴുതുകളുള്ള […]
കേരളം അടക്കം 13 സംസ്ഥാനങ്ങൾ നികുതി കുറച്ചില്ല: വിമർശിച്ച് കേന്ദ്രം

കേരളം അടക്കം 13 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശമായ ആന്‍ഡമാന്‍ നിക്കോബാറും ഇന്ധന നികുതി കുറച്ചിട്ടില്ലെന്ന് പെട്രോളിയം മന്ത്രാലയം. ഇന്ധന വില സംബന്ധിച്ച വിവാദങ്ങള്‍ക്കിടെ ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തതവരുത്തി. കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡ്, പഞ്ചാബ്, രാജസ്ഥാന്‍, കോണ്‍ഗ്രസ് സഖ്യസര്‍ക്കാരുള്ള മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ മൂല്യവര്‍ധിത നികുതി കുറച്ചിട്ടില്ല. ഡല്‍ഹി, ബംഗാള്‍, തമിഴ്നാട്, തെലങ്കാന, ആന്ധ്ര എന്നീ സംസ്ഥാനങ്ങളും നികുതി ഇളവ് നല്‍കിയിട്ടില്ല. മുഖ്യമന്ത്രി നവീന്‍ പട്നായക് പെട്രോളിനും ഡീസലിനും 3 രൂപ വീതം കുറച്ചെങ്കിലും നികുതി ഇളവ് […]
ഇന്ധനവില കുറച്ചത് ഉപഭോഗം കൂട്ടും, പണപ്പെരുപ്പം കുറയും; സർക്കാരിന് വരുമാനനഷ്ടം 45,000 കോടി

മുംബൈ:ഇന്ധനവില പിടിച്ചുനിർത്താൻ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ വെട്ടിക്കുറച്ച കേന്ദ്രനടപടി രാജ്യത്ത് പണപ്പെരുപ്പം കുറയാനും ഉപഭോഗം കൂട്ടാനും സഹായകമാവും. ഏതാനും വർഷങ്ങളായി സർക്കാരിന്റെ പ്രധാനവരുമാനമാർഗമാണ് ഇന്ധനവിലയിലുള്ള എക്സൈസ് തീരുവ. ഇത് കുറച്ചതോടെ നടപ്പുസാമ്പത്തികവർഷം അവശേഷിക്കുന്ന കാലയളവിൽ സർക്കാരിന് 45,000 കോടി രൂപയുടെ വരുമാനനഷ്ടമുണ്ടാകുമെന്ന് ഗവേഷണ ഏജൻസിയായ നോമുറ കണക്കാക്കുന്നു. അതേസമയം, മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ (ജി.ഡി.പി.) 0.2 ശതമാനം വരുന്ന ഈ തുക ജനത്തിന്റെ കൈവശം തുടരുന്നത് രാജ്യത്തെ വാങ്ങൽശേഷി കൂട്ടുമെന്നതിനാൽ ഉപഭോഗം ഉയരാൻ സഹായകമാകും. 18 […]
ശ്വാസം മുട്ടി ഡൽഹി; വായുനിലവാരം ഗുരുതരാവസ്ഥയില്‍

ഡല്‍ഹിയിലെ വായുനിലവാരം ഗുരുതരാവസ്ഥയില്‍ തുടരുന്നു. വായുനിലവാരം 533 ആണ്. രാജ്യതലസ്ഥാനത്തിന്‍റെ ഹൃദയമായ കൊണോട്ട്പ്ലേസില്‍ പി.എം 2.5 മൂലമുള്ള മലിനീകരണം 628 ആണ്. ജന്തര്‍മന്ദറില്‍ 341 ഉം െഎടിഒയില്‍ 374 ഉം രേഖപ്പെടുത്തി. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ നിര്‍ദേശം മറികടന്നും അര്‍ധരാത്രിവരെ പടക്കം പൊട്ടിച്ചതും പഞ്ചാബില്‍ കര്‍ഷകര്‍ വൈക്കോല്‍ കത്തിച്ചതും മലിനീകരണത്തിന് കാരണമായി. ഡല്‍ഹിയും സമീപപ്രദേശങ്ങളും പുകമഞ്ഞ് നിറഞ്ഞ് ശ്വാസം മുട്ടുമ്പോഴും വിഷയത്തില്‍ ബിജെപിയും ആംആദ്മി പാര്‍ട്ടിയും ആരോപണപ്രത്യാരോപണങ്ങള്‍ തുടരുകയാണ്.
തീയേറ്ററിൽ ഉത്സവമാക്കാൻ ഇനി മോഹൻലാൽ ചിത്രങ്ങൾ അടുത്തൊന്നുമില്ല; എല്ലാം ഒടിടിയിലേക്ക്..

മരക്കാര്‍, ബ്രോ ഡാഡി, എലോണ്‍, 12ത്ത് മാന്‍ എല്ലാം ഒടിടിയിലേക്കെന്ന് ആന്‍റണി പെരുമ്പാവൂര്‍. തീയേറ്ററിൽ ഉത്സവപ്പറമ്പാക്കാൻ ഇനി മോഹൻലാൽ ചിത്രങ്ങൾ അടുത്തൊന്നുമില്ല. മോഹന്‍ലാലിനെ നായകനാക്കി ആശിര്‍വാദ് സിനിമാസ് നിര്‍മ്മിക്കുന്ന അഞ്ച് ചിത്രങ്ങള്‍ ഡയറക്റ്റ് ഒടിടി റിലീസ് ആയിരിക്കുമെന്ന് നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂർ. സിനിമാ മേഖലയില്‍ ഏറെ ചര്‍ച്ചകള്‍ക്കും ആരോപണ പ്രത്യാരോപണങ്ങള്‍ക്കും വഴിവച്ച ‘മരക്കാര്‍’ സിനിമയുടെ ഒടിടി റിലീസ് സ്ഥിരീകരിച്ചുകൊണ്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ആന്‍റണി പെരുമ്പാവൂര്‍ മറ്റു സിനിമകളുടെ റിലീസ് സംബന്ധിച്ച തീരുമാനവും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരമായി അറിയിച്ചത്. […]
യൂറോപ്പ് വീണ്ടും കോവിഡ് പ്രഭവകേന്ദ്രമായേക്കാം; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ബ്ലൂംബെര്‍ഗ്: ലോകത്ത് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായേക്കുമെന്ന സൂചന നല്‍കി ലോകാരോഗ്യ സംഘടന. യൂറോപ്പിലും ഏഷ്യയിലും കൂടിക്കൊണ്ടിരിക്കുന്ന കോവിഡ് കേസുകള്‍ മേഖലയെ വീണ്ടും കോവിഡിന്റെ പ്രഭവകേന്ദ്രമായി മാറ്റിയേക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. യൂറോപ്പ് മേഖലയില്‍ 78 മില്ല്യണ്‍ കോവിഡ് കേസുകളാണുള്ളത്. തെക്ക് കിഴക്കന്‍ ഏഷ്യയിലും കിഴക്കേ മെഡിറ്ററേനിയനിലും പടിഞ്ഞാറന്‍ പസഫിക്-ആഫ്രിക്കന്‍ മേഖലയിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളേക്കാള്‍ കൂടുതലാണിത്. കഴിഞ്ഞയാഴ്ച ലോകത്ത് റിപ്പോര്‍ട്ട് ചെയ്ത ആകെ കോവിഡ് മരണങ്ങളില്‍ പകുതിയും മധ്യേഷ്യയില്‍ നിന്നാണെന്നാണ് ലോകാരോഗ്യസംഘടനയുടെ വിലയിരുത്തല്‍. കഴിഞ്ഞ […]
കുവൈത്തിൽ 60 കഴിഞ്ഞ ബിരുദമില്ലാത്ത വിദേശികൾക്ക് വിസ പുതുക്കുന്നതിനുള്ള വിലക്ക് പിൻവലിച്ചു

കുവൈത്തിൽ 60 കഴിഞ്ഞ ബിരുദമില്ലാത്ത വിദേശികൾക്ക് വിസ പുതുക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു. 500 ദിനാർ വാർഷിക ഫീസ്, സ്വകാര്യ ആരോഗ്യ ഇൻഷുറൻസ് എന്നീ നിബന്ധനകളോടെയാണ് വിലക്ക് പിൻവലിച്ചത്. വാണിജ്യ മന്ത്രി ഡോ. അബ്ദുല്ല അൽ സൽമാന്റെ അധ്യക്ഷതയിൽ വ്യാഴാഴ്ച ചേർന്ന മാൻപവർ അതോറിറ്റി ഡയറക്ടർ ബോർഡ് യോഗത്തിലാണ് തീരുമാനം. അറുപത് കഴിഞ്ഞ ബിരുദമില്ലാത്ത വിദേശികളുടെ ഇഖാമ പുതുക്കുന്നതിന് മാൻപവർ അതോറിറ്റി ഇറക്കിയ ഉത്തരവാണ് പിൻവലിച്ചത്. പുതിയ തീരുമാനം അനുസരിച്ച് ഇത്തരക്കാരുടെ ഇഖാമ പുതുക്കുന്നതിന് 500 ദിനാർ […]
ആദ്യം എറിഞ്ഞിട്ടു, പിന്നെ തകർത്തടിച്ചു… ഇന്ത്യയ്ക്ക് രണ്ടാം ജയം; പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്ത്

ട്വന്റി 20 ലോകകപ്പില്‍ ടീം ഇന്ത്യക്ക് രണ്ടാം ജയം. സ്കോട്‍ലന്‍ഡിനെ ഇന്ത്യ എട്ടുവിക്കറ്റിന് തോല്‍പിച്ചു. സ്കോട്‍ലന്‍ഡ് നേടിയ 85 റൺസ് പിന്തുടർന്ന ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തിൽ 89 റൺസെടുത്തു. പോയിന്റ് പട്ടികയില്‍ അഫ്ഗാനെ മറികടന്ന് ഇന്ത്യ മൂന്നാം സ്ഥാനത്ത്. പോയിന്റിന്റെ കാര്യത്തിൽ പാക്കിസ്ഥാനും ന്യൂസീലൻഡും അഫ്ഗാനിസ്ഥാനും ഇന്ത്യയ്ക്കു മുന്നിലുണ്ടായിരിക്കാം. പക്ഷേ, നെറ്റ് റൺറേറ്റിൽ ഇവരെയെല്ലാം പിന്തള്ളി ഇന്ത്യ തന്നെ ഒന്നാമത്. ട്വന്റി20 ലോകകപ്പിലെ ആദ്യ രണ്ടു മത്സരങ്ങളിൽ തോറ്റതോടെ സെമി പ്രതീക്ഷ നിലനിർത്താൻ കൂറ്റൻ വിജയങ്ങൾ […]
ഇന്ധന വില അടുത്തകാലത്ത് കുറയില്ല; ഇന്ത്യയുടെ സമ്മർദ്ദം തള്ളി ഒപെക്

രാജ്യാന്തര വിപണിയില്‍ ക്രൂഡ് വില സമീപഭാവിയില്‍ താഴുന്നതിനുള്ള സാധ്യത മങ്ങുന്നു. എണ്ണ ഉപഭോഗ രാജ്യങ്ങളുടെ ആവശ്യം നിരസിച്ച് ഉല്‍പാദനം നേരത്തെ നിശ്ചയിച്ച പ്രകാരം മാത്രം വര്‍ധിപ്പിച്ചാല്‍ മതിയെന്ന് ഒപെക് തീരുമാനിച്ചു. ഇതനുസരിച്ച് അടുത്ത മാസം മുതല്‍ പ്രതിദിനം 4 ലക്ഷം ബാരല്‍ എണ്ണ അധികമായി ഉല്‍പാദിപ്പിക്കും ഉയര്‍ന്നു നില്‍ക്കുന്ന അസംസ്കൃത എണ്ണവിലവില കാരണം പ്രതിസന്ധിയിലായ ഇന്ത്യയടക്കമുള്ള എണ്ണ ഉപഭോഗ രാജ്യങ്ങളുടെ സമ്മര്‍ദ്ദം തള്ളിയാണ് ഉല്‍പാദനം വന്‍തോതില്‍ വര്‍ധിപ്പിക്കേണ്ടെന്ന ഒപെകിന്‍റെ തീരുമാനം വന്നിരിക്കുന്നത്. നേരത്തെ നിശ്ചയിച്ചതുപ്രകാരം അടുത്ത മാസം […]



