ട്വന്റി 20 ലോകകപ്പില്‍ ടീം ഇന്ത്യക്ക് രണ്ടാം ജയം. സ്കോട്‍ലന്‍ഡിനെ ഇന്ത്യ എട്ടുവിക്കറ്റിന് തോല്‍പിച്ചു. സ്കോട്‍ലന്‍ഡ് നേടിയ 85 റൺസ് പിന്തുടർന്ന ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തിൽ 89 റൺസെടുത്തു. പോയിന്റ് പട്ടികയില്‍ അഫ്ഗാനെ മറികടന്ന് ഇന്ത്യ മൂന്നാം സ്ഥാനത്ത്.
പോയിന്റിന്റെ കാര്യത്തിൽ പാക്കിസ്ഥാനും ന്യൂസീലൻഡും അഫ്ഗാനിസ്ഥാനും ഇന്ത്യയ്ക്കു മുന്നിലുണ്ടായിരിക്കാം. പക്ഷേ, നെറ്റ് റൺറേറ്റിൽ ഇവരെയെല്ലാം പിന്തള്ളി ഇന്ത്യ തന്നെ ഒന്നാമത്. ട്വന്റി20 ലോകകപ്പിലെ ആദ്യ രണ്ടു മത്സരങ്ങളിൽ തോറ്റതോടെ സെമി പ്രതീക്ഷ നിലനിർത്താൻ കൂറ്റൻ വിജയങ്ങൾ അനിവാര്യമായ ഇന്ത്യ, തുടർച്ചയായ രണ്ടാം മത്സരത്തിലും ആ ലക്ഷ്യം നിറവേറ്റി. ഇത്തവണ സ്കോട്‌ലൻഡിനെ വീഴ്ത്തിയത് എട്ടു വിക്കറ്റിന്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ സ്കോട്‌ലൻഡ് 17.4 ഓവറിൽ 85 റൺസിന് പുറത്തായി. നെറ്റ് റൺറേറ്റിൽ മുന്നിലുണ്ടായിരുന്ന അഫ്ഗാനെ മറികടക്കാൻ 7.1 ഓവറിൽ വിജയലക്ഷ്യം മറികടക്കേണ്ടിയിരുന്ന ഇന്ത്യ, വെറും 39 പന്തിൽ ലക്ഷ്യത്തിലെത്തി!













