LIMA WORLD LIBRARY

പുനത്തിൽ കുഞ്ഞബ്ദുള്ള – ചരമദിനം

മലയാളത്തിലെ പ്രശസ്ത സാഹിത്യകാരനും കർമ്മം കൊണ്ട് ഡോക്ടറുമായിരുന്നു പുനത്തിൽ കുഞ്ഞബ്ദുള്ള. 1940 ഏപ്രിൽ 3ന് വടകരയ്ക്കടുത്ത് മടപ്പള്ളിയിൽ സൈനയുടേയും മമ്മുവിന്റേയും മകനായി ജനിച്ചു. തലശ്ശേരി ബ്രണ്ണൻ കോളെജിൽ നിന്നു ബിരുദവും അലിഗഢ് മുസ്ലീം സർവ്വകലാശാലയിൽനിന്ന് എം.ബി.ബി.എസും നേടിയിരുന്നു. കുറച്ചുകാലം സൗദി അറേബ്യയിലെ ദമാം എന്ന സ്ഥലത്ത് ജോലിനോക്കി. വടകരയിൽ അൽമാ ഹോസ്പിറ്റൽ നടത്തിയിരുന്നു. മൂന്നു മക്കളുണ്ട്. ഏറെക്കാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്ന കുഞ്ഞബ്ദുള്ള 2017 ഒക്ടോബർ 27 വെള്ളിയാഴ്ച രാവിലെ 7:40-ന് കോഴിക്കോടുള്ള ബേബി മെമ്മോറിയൽ ആശുപത്രിയിൽ വെച്ച് […]

സ്വദേശ-വിദേശ ഇക്കിളി പുസ്തകങ്ങൾ – കാരൂർ സോമൻ (ലണ്ടൻ)

മലയാള ഭാഷാ സാഹിത്യത്തിന് അവിസ്മരണീയമായ സ്ഥാനം നേടികൊടുക്കുന്നതിൽ പുസ്തകപ്രസാധനത്തിന് നല്ലൊരു പങ്കുണ്ട്. 1772 ൽ റോമിൽ അച്ചടിച്ച് 1774 ൽ കേരളത്തിൽ ഇറക്കിയ “സംക്ഷേപ വേദാർഥം” ആണ് മലയാളത്തിൽ ഇറങ്ങിയ ആദ്യ പുസ്തകം. ഇറ്റലിയിലെ വൈദികൻ ക്ലമന്റ് പിയോണിയസ്  ക്രിസ്തിയാനികൾക്കായി ചോദ്യോത്തര രൂപത്തിൽ ഇറക്കിയത്.  1821 ൽ  കേരളത്തിലെ ആദ്യ അച്ചടി യന്ത്രം കോട്ടയം സി.എം.എസ്. പ്രസ്സിൽ ബ്രിട്ടീഷുകാരനായ റവ.ബെഞ്ചമിൻ ബെയ്‌ലി സ്ഥാപിച്ചതാണ്. മലയാള ഭാഷയ്ക്ക് വിദേശ മിഷനറിമാരുടെ സഹായത്താൽ ആദ്യ കാലങ്ങളിൽ ധാരാളം പുസ്തകങ്ങൾ ലഭിച്ചിട്ടുണ്ട്. മലയാളത്തിലെ ആദ്യ നോവൽ, അപ്പു […]

എച്ച്–1ബി വീസക്കാരുടെ ജീവിതപങ്കാളിക്ക് ജോലി തടസ്സം നീക്കി യുഎസ്

വാഷിങ്ടൻ ∙ എച്ച്–1ബി വീസയുള്ളവരുടെ ജീവിതപങ്കാളിക്ക് യുഎസിൽ ജോലിക്കുതകുന്ന ഓട്ടമാറ്റിക് വർക് ഓതറൈസേഷൻ പെർമിറ്റ് നൽകാൻ ബൈഡൻ ഭരണകൂടം തീരുമാനിച്ചു. ഇന്ത്യയിൽനിന്നുള്ള ഐടി പ്രഫഷനലുകൾക്ക് ഏറെ പ്രയോജനപ്പെടുന്നതാണിത്. എച്ച്–1ബി വീസയുള്ളവരുടെ ജീവിതപങ്കാളിക്കും 21 വയസ്സിൽ താഴെയുള്ള മക്കൾക്കും യുഎസ് സിറ്റിസൻഷിപ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (യുഎസ്‍സിഐഎസ്) നൽകുന്ന എച്ച്–4 വീസ ലഭിക്കുന്നത് ഇനി എളുപ്പമാകും. അമേരിക്കൻ ഇമിഗ്രേഷൻ ലോയേഴ്സ് അസോസിയേഷൻ (എഐഎൽഎ) നൽകിയ കേസിനെത്തുടർന്നാണ് പുതിയ തീരുമാനം. എച്ച്–4 വീസയുള്ളവരുടെ ജോലിക്കു നിയോഗിക്കുന്നതിനുള്ള രേഖകൾ സ്വയമേവ പുതുക്കുന്നതിന് […]

കുവൈത്തിൽ അനധികൃത താമസം: എല്ലാ ഗൾഫ് രാജ്യങ്ങളിലും വിലക്ക്

കുവൈത്ത് സിറ്റി ∙ അനധികൃത താമസത്തിനു കുവൈത്തിൽ പിടിയിലായി നാടുകടത്തപ്പെടുന്നവർക്ക് ഇനി എല്ലാ ഗൾഫ് രാജ്യങ്ങളിലും 5 വർഷം പ്രവേശന വിലക്ക് ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. അനധികൃത താമസക്കാരെ കണ്ടെത്താൻ കുവൈത്തിൽ പരിശോധന വ്യാപകമാക്കി. പൊതുമാപ്പ് പരിഗണനയിലില്ല. കോവിഡ് സാഹചര്യത്തിൽ അനധികൃത താമസക്കാർക്കു താമസരേഖ സാധുതയുള്ളതാക്കാൻ സമയപരിധി 4 തവണ നീട്ടി നൽകിയിരുന്നു. ഇതു പ്രയോജനപ്പെടുത്താത്തവർക്കു മാനുഷിക പരിഗണന നൽകേണ്ടതില്ലെന്നാണു നിലപാട്. കുടുംബ സന്ദർശക വീസയിൽ എത്തിയശേഷം തിരിച്ചുപോകാത്തവർ ഉൾപ്പെടെ നിലവിൽ 1,60,000 അനധികൃത താമസക്കാർ കുവൈത്തിലുണ്ടെന്നാണു […]

പാലാരിവട്ടത്ത് പണി പാളി; ചെലവായ 24.5 കോടി കരാറുകാരനിൽ നിന്ന് തിരിച്ചുപിടിച്ചില്ല

പാലാരിവട്ടം മേല്‍പാലം പൊളിച്ചു പണിയാന്‍ ചെലവായ തുക മുന്‍ കരാറുകാരനില്‍ നിന്ന് തിരിച്ചുപിടിക്കാതെ സര്‍ക്കാര്‍. 24.52 കോടി രൂപയാണ് ആര്‍ ഡി എസ് കമ്പനി സര്‍ക്കാരിന് തിരിച്ചടയ്ക്കാനുള്ളത്. പാലം നിര്‍മാണം പൂര്‍ത്തിയായി എട്ട് മാസം പിന്നിടുമ്പോഴും ചെലവാക്കിയ തുക സര്‍ക്കാരിന് തിരിച്ച് ലഭിച്ചിട്ടില്ലെന്നാണ് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നത്. നിര്‍മാണത്തിലെ അപാകതകളെ തുടര്‍ന്ന് അടച്ചിട്ട പാലാരിവട്ടം പാലത്തിന്റെ പുനര്‍ നിര്‍മാണം ആരംഭിച്ചത് 2020 സെപ്തംബറിലായിരുന്നു. 5 മാസവും 10 ദിവസവുമെടുത്ത് റെക്കോര്‍ഡ് വേഗത്തിലാണ് ഡിഎംആര്‍സിയുടെ മേല്‍നോട്ടത്തില്‍ പാലം പൊളിച്ചു […]

പേമാരി: 216 കോടിയുടെ കൃഷിനാശം, കൂടുതൽ നാശം തൃശ്ശൂരിൽ കുറവ് വയനാട്

മാങ്കുളം: ഒക്ടോബറിൽ 16 മുതൽ 18 വരെ മൂന്നുദിവസം വിവിധ ജില്ലകളിലുണ്ടായ പേമാരിയിലും വെള്ളപ്പൊക്കത്തിലും സംസ്ഥാനത്ത് ആകെ നശിച്ചത് 21,941 ഹെക്ടറിലെ കൃഷി. മാനദണ്ഡങ്ങളനുസരിച്ച് 216.3 കോടി രൂപയുടെ നഷ്ടമാണ് കർഷകർക്ക് ഉണ്ടായത്. കൃഷി വകുപ്പിന്റെ നഷ്ടപരിഹാരത്തിനുവേണ്ടി ഇതുവരെ അപേക്ഷ നൽകിയത് 66,322 കർഷകരാണ്. അപേക്ഷകളിൽ ഫീൽഡ് പരിശോധന തുടങ്ങി. അപേക്ഷ നൽകേണ്ട അവസാന തീയതി നവംബർ 15 വരെ നീട്ടിയിട്ടുണ്ട്. ഏറ്റവും കൂടുതൽ കൃഷിനാശം ഉണ്ടായത് തൃശ്ശൂർ ജില്ലയിലാണ്. 6779 കർഷകരുടെ 11,967 ഹെക്ടർ കൃഷി […]

വാറ്റ് കുറയ്ക്കാത്തത് കേരളമടക്കം പത്ത് സംസ്ഥാനങ്ങൾ കേന്ദ്രം

ന്യൂഡൽഹി: പെട്രോളിനും ഡീസലിനുമുള്ള വാറ്റ് കുറയ്ക്കാത്തത് കേരളമടക്കം പത്തു സംസ്ഥാനങ്ങളാണെന്ന് കേന്ദ്രസർക്കാർ. കേന്ദ്ര എക്സൈസ് തീരുവ കുറച്ചതിനു പിന്നാലെ, രാജ്യത്തെ 25 സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും വാറ്റ് കുറച്ചിട്ടുണ്ടെന്ന് കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു. കേരളത്തിനു പുറമെ, പശ്ചിമബംഗാൾ, മഹാരാഷ്ട്ര, തമിഴ്‌നാട്, ഡൽഹി, തെലങ്കാന, ആന്ധ്രാപ്രദേശ്, ജാർഖണ്ഡ്, ഛത്തീസ്ഗഢ്, രാജസ്ഥാൻ എന്നിവയാണ് വാറ്റ് കുറയ്ക്കാത്ത സംസ്ഥാനങ്ങൾ. പെട്രോളിനും ഡീസലിനും എക്സൈസ് തീരുവ കുറച്ച വേളയിൽ വാറ്റ് കുറയ്ക്കാൻ സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടിരുന്നതായി ധനമന്ത്രാലയം വ്യക്തമാക്കി.

റേഷന്‍ കാര്‍ഡിലെ പിശകുകൾ തിരുത്താം; തെളിമ പദ്ധതിക്ക് 15നു തുടക്കം

തിരുവനന്തപുരം റേഷന്‍ കാര്‍ഡിലെ പിശകുകള്‍ തിരുത്താനും പുതിയ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാനുമായുള്ള ‘തെളിമ’ പദ്ധതിക്കു നവംബര്‍ 15നു തുടക്കമാകുമെന്ന് ഭക്ഷ്യ – സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍. അനില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍ ഗുണഭോക്താക്കളുടേയും ആധാര്‍ വിവരങ്ങള്‍ റേഷന്‍ കാര്‍ഡ് മാനേജ്‌മെന്റ് സിസ്റ്റവുമായി ബന്ധിപ്പിക്കുന്നത് 2022 ജനുവരി ഒന്നിനു പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്നതായും അദ്ദേഹം പറഞ്ഞു. 2017-ലെ റേഷന്‍ കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ട് റേഷന്‍ കാര്‍ഡ് മാനേജ്‌മെന്റ് സിസ്റ്റത്തില്‍ വന്ന പിശകുകള്‍ തിരുത്തുന്നതിനായാണ് ‘തെളിമ’ പദ്ധതി […]