LIMA WORLD LIBRARY

പുനത്തിൽ കുഞ്ഞബ്ദുള്ള – ചരമദിനം

മലയാളത്തിലെ പ്രശസ്ത സാഹിത്യകാരനും കർമ്മം കൊണ്ട് ഡോക്ടറുമായിരുന്നു പുനത്തിൽ കുഞ്ഞബ്ദുള്ള. 1940 ഏപ്രിൽ 3ന് വടകരയ്ക്കടുത്ത് മടപ്പള്ളിയിൽ സൈനയുടേയും മമ്മുവിന്റേയും മകനായി ജനിച്ചു. തലശ്ശേരി ബ്രണ്ണൻ കോളെജിൽ നിന്നു ബിരുദവും അലിഗഢ് മുസ്ലീം സർവ്വകലാശാലയിൽനിന്ന് എം.ബി.ബി.എസും നേടിയിരുന്നു. കുറച്ചുകാലം സൗദി അറേബ്യയിലെ ദമാം എന്ന സ്ഥലത്ത് ജോലിനോക്കി. വടകരയിൽ അൽമാ ഹോസ്പിറ്റൽ നടത്തിയിരുന്നു. മൂന്നു മക്കളുണ്ട്. ഏറെക്കാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്ന കുഞ്ഞബ്ദുള്ള 2017 ഒക്ടോബർ 27 വെള്ളിയാഴ്ച രാവിലെ 7:40-ന് കോഴിക്കോടുള്ള ബേബി മെമ്മോറിയൽ ആശുപത്രിയിൽ വെച്ച് അന്തരിച്ചു. സ്മാരകശിലകൾ ആണ് ഈ എഴുത്തുകാരൻറെ ഏറ്റവും പ്രശസ്തമായ കൃതി. ഇതിന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിരുന്നു.

പുനത്തിൽ കുഞ്ഞബ്ദുള്ള രാഷ്ട്രീയത്തിൽ
***********
2001-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബേപ്പൂർ നിയോജക മണ്ഡലത്തിൽ നിന്നും ഇദ്ദേഹം ബിജെപി സ്ഥാനാർത്ഥി ആയി മത്സരിച്ചിരുന്നു. അന്ന് തെരഞ്ഞെടുപ്പിൽ ജയിച്ചത് സിപിഐഎമ്മിലെ വി. കെ. സി. മമ്മദ് കോയ ആയിരുന്നു. രണ്ടാം സ്ഥാനം മുസ്ലീം ലീഗിൽ മത്സരിച്ച എം. സി. മായിൻ ഹാജിയും കരസ്ഥമാക്കി.

പുരസ്കാരങ്ങൾ
*********
കേരള സാഹിത്യ അക്കാദമി പുരസ്കാരം – “മലമുകളിലെ അബ്ദുള്ള” എന്ന കൃതിക്ക്
കേരള സാഹിത്യ അക്കാദമി, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ – “സ്മാരകശിലകൾ”എന്ന കൃതിക്ക്
വിശ്വദീപം അവാർഡ് – “മരുന്ന് “എന്ന കൃതിക്ക്
2009-ലെ കേരള സാഹിത്യ അക്കാദമി വിശിഷ്ട അംഗത്വം
മാതൃഭൂമി സാഹിത്യ പുരസ്കാരം

കൃതികൾ
*****
മലമുകളിലെ അബ്ദുള്ള
നവഗ്രഹങ്ങളുടെ തടവറ (സേതുവുമൊന്നിച്ച്)
അലിഗഢിലെ തടവുകാരൻ
സൂര്യൻ
കത്തി
സ്മാരകശിലകൾ
കലീഫ
മരുന്ന്
കുഞ്ഞബ്ദുള്ളയുടെ ക്രൂരകൃത്യങ്ങൾ
ദുഃഖിതർക്കൊരു പൂമരം
സതി
മിനിക്കഥകൾ
തെറ്റുകൾ
നരബലി
കൃഷ്ണന്റെ രാധ
ആകാശത്തിനു മറുപുറം
എന്റെ അച്ഛനമ്മമാരുടെ ഓർമ്മയ്ക്ക്
കാലാൾപ്പടയുടെ വരവ്
അജ്ഞാതൻ
കാമപ്പൂക്കൾ
പാപിയുടെ കഷായം
ഡോക്ടർ അകത്തുണ്ട്
തിരഞ്ഞെടുത്ത കഥകൾ
കന്യാവനങ്ങൾ
നടപ്പാതകൾ
എന്റെ സ്വത്വാന്വേഷണ പരീക്ഷണങ്ങൾ( ആത്മകഥാപരമായ രചന)
കുപ്പായമില്ലാത്ത കഥാപാത്രങ്ങൾ
മേഘക്കുടകൾ
വോൾഗയിൽ മഞ്ഞുപെയ്യുമ്പോൾ
ക്ഷേത്രവിളക്കുകൾ
ക്യാമറക്കണ്ണുകൾ
ഭജനം പാടിയുറക്കിയ വിഗ്രഹങ്ങൾ
പുനത്തിലിന്റെ കഥകൾ
ഹനുമാൻ സേവ
അകമ്പടിക്കാരില്ലാതെ
കണ്ണാടി വീടുകൾ
കാണികളുടെ പാവകളി
തിരഞ്ഞെടുത്ത നോവലൈറ്റുകൾ
ജൂതന്മാരുടെ ശ്മശാനം
പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ മിനിക്കഥകൾ
സംഘം
അഗ്നിക്കിനാവുകൾ
മുയലുകളുടെ നിലവിളി
പരലോകം
വിഭ്രമകാണ്ഡം – കഥായനം
കുറേ സ്ത്രീകൾ
പുനത്തിലിന്റെ നോവലുകൾ
വാകമരങ്ങൾ

***********

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px