കുവൈത്ത് സിറ്റി ∙ അനധികൃത താമസത്തിനു കുവൈത്തിൽ പിടിയിലായി നാടുകടത്തപ്പെടുന്നവർക്ക് ഇനി എല്ലാ ഗൾഫ് രാജ്യങ്ങളിലും 5 വർഷം പ്രവേശന വിലക്ക് ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.
അനധികൃത താമസക്കാരെ കണ്ടെത്താൻ കുവൈത്തിൽ പരിശോധന വ്യാപകമാക്കി. പൊതുമാപ്പ് പരിഗണനയിലില്ല. കോവിഡ് സാഹചര്യത്തിൽ അനധികൃത താമസക്കാർക്കു താമസരേഖ സാധുതയുള്ളതാക്കാൻ സമയപരിധി 4 തവണ നീട്ടി നൽകിയിരുന്നു. ഇതു പ്രയോജനപ്പെടുത്താത്തവർക്കു മാനുഷിക പരിഗണന നൽകേണ്ടതില്ലെന്നാണു നിലപാട്.
കുടുംബ സന്ദർശക വീസയിൽ എത്തിയശേഷം തിരിച്ചുപോകാത്തവർ ഉൾപ്പെടെ നിലവിൽ 1,60,000 അനധികൃത താമസക്കാർ കുവൈത്തിലുണ്ടെന്നാണു കണക്ക്. പിഴ അടച്ച് രാജ്യം വിടുകയാണെങ്കിൽ പുതിയ വീസയിൽ തിരിച്ചുവരാം.
English Summary: Illegal migrants Kuwait













