പോസിറ്റീവ് ചിന്തകളെ നെഗറ്റീവ് ഊർജത്തിന് സ്പർശിക്കാനാവില്ല

നമ്മുടെ ഉപബോധമനസ്സിൽ നിന്നും ഉയിർക്കൊള്ളുന്ന നെഗറ്റീവ് ഓർമകളെ താലോലിക്കാതെ അവയെ നിർവീര്യമാക്കി നമ്മുടെ വർത്തമാനകാല ചിന്തകളെ പോസിറ്റീവായി കാണാൻ ശ്രമിക്കണം.അത് നമ്മുടെ ആരോഗ്യമുള്ള മനസ്സിൻ്റെ ഭക്ഷണമാകും. പോസിറ്റീവ് ചിന്തകളുള്ള ഒരാളെ നെഗറ്റീവ് ഊർജം ഉപയോഗിച്ച് സ്പർശിക്കാൻ കഴിയില്ലെന്ന അവബോധം നമുക്കുണ്ടാകണം.കാരണം, പോസിറ്റീവ് ചിന്തകൾ നമ്മുടെ ശരീരത്തിനും മനസ്സിനും കോട്ട തീർക്കും. പോസിറ്റീവ് ചിന്തകളുടെ ഒരു ദിനമായിരിക്കട്ടെ ഇന്ന്. ജോസ് ക്ലെമൻ്റ്
യൂറോപ്പിനെ വീണ്ടും വലച്ച് കോവിഡ്; മരണസംഖ്യയിലും മുന്നിൽ

കാൻബറ/ വിയന്ന/ വെല്ലിങ്ടൻ ∙ രോഗവ്യാപനവും മരണവും വർധിച്ചതോടെ ലോകത്തെ കോവിഡ് ആസ്ഥാനമായി യൂറോപ്പ് വീണ്ടും മാറുന്നു. ലോകത്തെ കോവിഡ് ബാധിതരിൽ പകുതിയോളം ഇവിടെയാണ്. മരണസംഖ്യയിലും യൂറോപ്പാണു മുന്നിൽ. ഇതിനിടെ കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ നെതർലൻഡ്സിലും ബൽജിയത്തിലും മറ്റും അക്രമാസക്തമായ പ്രതിഷേധപ്രകടനങ്ങളും അരങ്ങേറുന്നുണ്ട്. വാക്സീൻ വികസിപ്പിച്ചശേഷം ഇതാദ്യമായി ഓസ്ട്രിയയിൽ ദേശീയതലത്തിലുള്ള ലോക്ഡൗൺ ആരംഭിച്ചു. നാലാം തവണയാണ് ഇവിടെ ലോക്ഡൗൺ നടപ്പാക്കുന്നത്. ഡെൽറ്റ വകഭേദം വ്യാപകമായ ന്യൂസീലൻഡ് കടുത്ത നിയന്ത്രണങ്ങൾ ഉപേക്ഷിച്ചു ബദൽ തന്ത്രങ്ങൾ ആവിഷ്കരിച്ചു. വിദേശികളെ ഡിസംബർ […]
കോവിഡ് നിയന്ത്രണങ്ങൾ: നെതർലൻഡ്സിലും ബൽജിയത്തിലും പ്രതിഷേധം

ആംസ്റ്റർഡാം∙ കോവിഡ് നിയന്ത്രണങ്ങൾക്കെതിരെ നെതർലൻഡ്സിലും ബൽജിയത്തിലും ജനങ്ങളുടെ പ്രതിഷേധം. നെതർലൻഡ്സിൽ മുപ്പതിലേറെപ്പേരെ അറസ്റ്റ് ചെയ്തു. ഹേഗിൽ യുവസംഘങ്ങൾ നടത്തിയ പ്രതിഷേധപ്രകടനങ്ങൾക്കിടെ തെരുവിൽ തീപിടിത്തമുണ്ടായി. അൽക്മാറിലും അൽമെലോയിലും ഫുട്ബാൾ മത്സരം നടക്കുന്ന സ്റ്റേഡിയത്തിൽ പ്രവേശനം നിഷേധിക്കപ്പെട്ടവർ നിയന്ത്രണങ്ങൾ തകർത്ത് അകത്തു പ്രവേശിച്ചതു പ്രക്ഷുബ്ധരംഗങ്ങൾ സൃഷ്ടിച്ചു. ബൽജിയം തലസ്ഥാനമായ ബ്രസൽസിൽ ഇന്നലെ ആയിരക്കണക്കിനാളുകൾ കോവിഡ് നിയന്ത്രണത്തിൽ പ്രതിഷേധിച്ചു തെരുവിലിറങ്ങി. വാക്സീൻ വിരുദ്ധ മുദ്രാവാക്യങ്ങളും മുഴക്കി. ഓസ്ട്രിയയിൽ ലോക്‌ഡൗൺ പ്രഖ്യാപനത്തെ തുടർന്ന് ആയിരക്കണക്കിനു പ്രതിഷേധക്കാർ വിയന്നയിലെ തെരുവുകളിലിറങ്ങി. കോവിഡ് നിയന്ത്രണങ്ങൾക്കെതിരെ ഇറ്റലി, […]
ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന് കര്‍ദിനാള്‍ ആലഞ്ചേരിയെ സന്ദര്‍ശിച്ചു

കൊച്ചി: കേരളത്തിലെ ക്രൈസ്തവ വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥ പഠിക്കുന്നതിനു സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന് സീറോ മലബാര്‍ സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലെത്തി മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ സന്ദര്‍ശിച്ചു. കമ്മീഷന് അംഗങ്ങളായ ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസ്, ഡോ. ജേക്കബ് പുന്നൂസ്, സെക്രട്ടറി സി.വി. ഫ്രാന്‍സിസ് എന്നിവരും ചെയര്മാൻ ജസ്റ്റീസ് ജെ.ബി. കോശിയോടൊപ്പം ഉണ്ടായിരുന്നു. സഭയുടെ പബ്ലിക് അഫയേഴ്സ് കമ്മീഷന് ചെയര്മാന് ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, […]
സഹകരണ സംഘങ്ങള്‍ ബാങ്കുകള്‍ അല്ലെന്ന് ആര്‍ബിഐ; നിക്ഷേപം സ്വീകരിക്കുന്നതില്‍ നിയന്ത്രണം

മുംബൈ: സഹകരണ സംഘങ്ങള്‍ (കോ-ഓപ്പറേറ്റീവ് സൊസൈറ്റികള്‍) ബാങ്കുകളല്ലെന്ന് റിസര്‍വ് ബാങ്ക്. 1949ലെ ബാങ്കിംഗ് റെഗുലേഷന്‍ ആക്ട് സെക്ഷന്‍ ഏഴു പ്രകാരം റിസര്‍വ് ബാങ്കിന്റെ പ്രത്യേക അനുമതിയുള്ള സ്ഥാപനങ്ങളെ മാത്രമാണ് ബാങ്കുകളായി കണക്കാക്കുക. നിക്ഷേപം സ്വീകരിക്കുന്നതില്‍ ആര്‍ബിഐ നിയന്ത്രണം ഏര്‍പ്പെടുത്തി. സൊസൈറ്റി അംഗങ്ങള്‍ അല്ലാത്തവരില്‍ നിന്ന് നിക്ഷേപങ്ങള്‍ സ്വീകരിക്കാന്‍ സാധിക്കില്ലെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. സംസ്ഥാനത്തെ 1625 പ്രാഥമിക സഹകരണ ബാങ്കുകളുടെയും 15,000-ത്തോളം വരുന്ന സഹകരണ സംഘങ്ങളുടെയും പ്രവര്‍ത്തനത്തെ ബാധിക്കുന്നതാണ് ആര്‍ബിഐയുടെ നിലപാട്. ഉപഭോക്താക്കള്‍ ബാങ്കുകളില്‍ നടത്തുന്ന നിക്ഷേപത്തിന് നിലവില്‍ അഞ്ചുലക്ഷം […]
ഇടിത്തിയായി പച്ചക്കറി വില കുതിക്കുന്നു; ഒരു കിലോ തക്കാളിക്ക് 120 രൂപ

സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. ചില്ലറവിപണിയില്‍ പലയിടത്തും തക്കാളിയുടെ വില 120 രൂപയാണ്. കിലോയ്ക്ക് 30 മുതല്‍ നാല്‍പതു രൂപവരെയുണ്ടായിരുന്ന പല പച്ചക്കറികള്‍ക്കും മൊത്തവില 60 മുതല്‍ 80 രൂപ വരെയായി. കനത്തമഴയെത്തുടര്‍ന്ന് കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളില്‍ ഉല്‍പാദനം കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണം. അടിക്കടിയുണ്ടാകുന്ന ന്യൂനമര്‍ദം കാരണം മഴ പതിവായതോടെ കേരളത്തിലേയും ഉല്‍പാദനം കുറഞ്ഞിട്ടുണ്ട്.
നാല് ജില്ലകളിലെ വികസന പാക്കേജുകളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്തെ നാല് ജില്ലകളിലെ വികസന പാക്കേജുകളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകനയോഗം തീരുമാനിച്ചു. കാസര്‍കോട്, കുട്ടനാട്, ഇടുക്കി, വയനാട് വികസന പാക്കേജുകളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്താനാണ് തീരുമാനമായത്. ഇടുക്കി, വയനാട് ജില്ലകള്‍ക്ക് സമാനമായ ഭൂമിശാസ്ത്ര, സാംസ്‌കാരിക സവിശേഷതകളുണ്ട്. എന്നാല്‍ ഇവരുടെ പ്രാദേശിക ആവശ്യങ്ങള്‍ വ്യത്യസ്തമാണ്. അത് മനസ്സിലാക്കി ഓരോ പ്രദേശത്തെയും ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് വികസനപ്രവര്‍ത്തനങ്ങള്‍ നടത്തണം. വിശദമായ നിര്‍ദേശങ്ങള്‍ അടങ്ങിയ പാക്കേജ് തയ്യാറാക്കാന്‍ സംസ്ഥാന പ്ലാനിങ് ബോര്‍ഡിനെ യോഗം ചുമതലപ്പെടുത്തി. നൂറുകോടി […]
കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ച് രാജ്യങ്ങൾ; തെരുവിലിറങ്ങി ജനം

കോവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നതിനെതിരെ യൂറോപ്പിലെ പല രാജ്യങ്ങളിലും പ്രതിഷേധം ശക്തം. രോഗികളുടെ എണ്ണം കൂടുന്നതിനാല്‍ ലോക്ഡൗണ്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ രാജ്യങ്ങള്‍ പ്രഖ്യാപിച്ചത്. ഒാസ്ട്രിയയില്‍ ഇന്ന് മുതല്‍ തുടങ്ങുന്ന ലോക്ഡൗണിനെതിരെ ആയിരങ്ങള്‍ തെരുവിലിറങ്ങി. നെതര്‍ലന്‍ഡ്സില്‍ പ്രതിഷേധം അക്രമാസക്തമായതിനെ തുടര്‍ന്ന് മുപ്പതിലേറെപേര്‍ അറസ്റ്റിലായി. ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സില്‍ പ്രകടനം നടത്തിയ ആയിരങ്ങളെ നിയന്ത്രിക്കാന്‍ പൊലീസിന് ബലംപ്രയോഗിക്കേണ്ടി വന്നു. ഇറ്റലി, സ്വിറ്റ്്സര്‍ലന്‍ഡ്, ക്രൊയേഷ്യ, അയര്‍ലന്‍ഡ് എന്നിവിടങ്ങളിലും ചെറുതും വലുതുമായ പ്രതിഷേധങ്ങള്‍ അരങ്ങേറി.
ആശുപത്രികളില്‍ ഇനി ക്യൂ നില്‍ക്കേണ്ട; വീട്ടിലിരുന്ന് ഒ.പി. ടിക്കറ്റ് എടുക്കാം

വീട്ടിലിരുന്നും ആരോഗ്യ മേഖലയില്‍ ഇ ഗവേണന്‍സ് സേവനങ്ങള്‍ നല്‍കുന്നതിനായി ആരോഗ്യവകുപ്പ് രൂപം നല്‍കിയ ഇ ഹെല്‍ത്ത് വെബ് പോര്‍ട്ടല്‍ (https://ehealth.kerala.gov.in) വഴി ഇ ഹെല്‍ത്ത് നടപ്പിലാക്കിയിട്ടുള്ള ആശുപത്രികളിലെ മുന്‍കൂട്ടിയുള്ള അപ്പോയ്മെന്റ് എടുക്കാന്‍ സാധിക്കും. ഇ ഹെല്‍ത്ത് സൗകര്യമുള്ള 300ല്‍ പരം ആശുപത്രികളില്‍ മുന്‍കൂട്ടിയുള്ള ഓണ്‍ലൈന്‍ ബുക്കിംഗ് വഴി നിശ്ചിത തീയതിയിലും സമയത്തും ഡോക്ടറുടെ സേവനം ലഭിക്കുന്നു. ഒ.പി ടിക്കറ്റുകള്‍, ടോക്കണ്‍ സ്ലിപ്പുകള്‍ എന്നിവയുടെ ഓണ്‍ലൈന്‍ പ്രിന്റിംഗ് സാധ്യമാകും. ആശുപത്രി വഴിയുള്ള അപ്പോയ്മെന്റ് അതുപോലെ തുടരും. ഒരാളിന്റെ ആരോഗ്യ […]
അവസാന പന്തില്‍ സിക്‌സറടിച്ച് ഷാരൂഖ് ഖാന്റെ ഹീറോയിസം; തമിഴ്‌നാടിന് സയ്യിദ് മുഷ്താഖ് അലി കിരീടം

ന്യൂഡല്‍ഹി: അവസാന പന്തില്‍ ജയിക്കാന്‍ അഞ്ചു റണ്‍സ് വേണമെന്നിരിക്കേ പന്ത് നിലംതൊടാതെ പറത്തിയ ഷാരൂഖ് ഖാന്റെ മികവില്‍ തുടര്‍ച്ചയായ രണ്ടാം തവണയും സയ്യിദ് മുഷ്താഖ് അലി കിരീടത്തില്‍ മുത്തമിട്ട് തമിഴ്‌നാട്. കര്‍ണാടകയെ നാലു വിക്കറ്റിന് തകര്‍ത്തായിരുന്നു തമിഴ്‌നാടിന്റെ കിരീട നേട്ടം. കര്‍ണാടക ഉയര്‍ത്തിയ 152 റണ്‍സ് വിജയലക്ഷ്യം ഷാരൂഖ് ഖാന്റെ മികവില്‍ അവസാന പന്തില്‍ തമിഴ്‌നാട് മറികടക്കുകയായിരുന്നു. തമിഴ്‌നാടിന് ജയിക്കാന്‍ 22 പന്തില്‍ നിന്ന് 57 റണ്‍സ് വേണമെന്ന ഘട്ടത്തില്‍ ക്രീസിലെത്തിയ ഷാരൂഖ് 15 പന്തില്‍ നിന്ന് […]
വീണ്ടും ‘ജോക്കർ ആക്രമണം’; ഈ ആപ്പുകൾ നിങ്ങളുടെ ഫോണിലുണ്ടെങ്കിൽ ഉടനടി നീക്കം ചെയ്യുക

സൈബർ ലോകത്തെ നടുക്കി വീണ്ടും ജോക്കർ മാൽവെയറിന്റെ ആക്രമണം. ആൻഡ്രോയ്ഡ് ഡിവൈസുകളിലെ ആപ്ലിക്കേഷനുകളിലാണ് ഇത്തവണ മാൽവെയർ കടന്നുകൂടിയിരിക്കുന്നത്. ഉപഭോക്താക്കളുടെ എസ്എംഎസ്, കോണ്ടാക്ട് ലിസ്റ്റ്, ഡിവൈസ് ഇൻഫർമേഷൻ, ഒടിപികൾ എന്നിവ ചോർത്തിയെടുക്കുന്ന ജോക്കർ മാൽവെയർ വളരെയധികം അപകടകാരനാണ്. മുന്നറിയിപ്പ് ലഭിച്ചതോടെ ആപ്ലിക്കേഷനുകൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. ഇതിന് മുമ്പും ജോക്കർ മാൽവെയറിന്റെ ആക്രമണത്തെ തുടർന്ന് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ആപ്പുകൾ നീക്കം ചെയ്തിരുന്നു. വിദഗ്ധരുടെ നിർദേശത്തെ തുടർന്ന് പ്ലേ സ്റ്റോറിൽ നിന്ന് ഒഴിവാക്കിയ […]
ക്രൂഡോയിൽ കുത്തനെ താഴോട്ട്; മാറ്റമില്ലാതെ ഇന്ത്യയിലെ വില

ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിൽ വൻ കുറവ്. യുറോപ്പിൽ വീണ്ടും കോവിഡ് സംബന്ധിച്ച ആശങ്ക ഉയർന്നതോടെയാണ് എണ്ണവില കുറഞ്ഞത്. ബ്രെന്‍റ് ക്രൂഡിന്‍റെ വില 6.95 ശതമാനം ഇടിഞ്ഞ് ബാരലിന് 78.89 ഡോളറിലെത്തി. 84.78 ഡോളറിൽ നിന്നാണ് വില10 ദിവസത്തിനുള്ളിൽ ഇത്രയും ഇടിഞ്ഞത്. എന്നാൽ, കഴിഞ്ഞ 18 ദിവസമായി ഇന്ത്യയിൽ എണ്ണവിലയിൽ മാറ്റം വന്നിട്ടില്ല. ഒക്ടോബർ ഒന്നിന് ശേഷം ഇതാദ്യമായാണ് ബ്രെന്‍റ് ക്രൂഡോയിലിന്‍റെ വില 80 ഡോളറിന് താഴെയെത്തുന്നത്. അന്താരാഷ്ട്ര വിപണിയിൽ വില കുറഞ്ഞത് ഇന്ത്യയിലും പ്രതിഫലിക്കുമോയെന്നാണ് എല്ലാവരും […]
പൊതുജനങ്ങളുടെ ശ്രദ്ധയ്ക്ക്: ഈ പത്തു മരുന്നുകള്‍ നിരോധിച്ചു

സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളില്‍ നടത്തിയ ഗുണനിലവാര പരിശോധനയില്‍ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ മരുന്നു ബാച്ചുകളുടെ വിതരണവും വില്‍പ്പനയും സംസ്ഥാനത്ത് നിരോധിച്ചതായി ഡ്രഗ്‌സ് കണ്‍ട്രോളര്‍ അറിയിച്ചു. മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും തിരികെ വിതരണക്കാരന് നല്‍കി വിശദാംശങ്ങള്‍ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്‌സ് കണ്‍ട്രോള്‍ അധികാരികളെ അറിയിക്കണമെന്നും നിര്‍ദേശമുണ്ട്. മരുന്നിന്റെ പേര്, ഉദ്പാദകര്‍, ബാച്ച് നമ്പര്‍, കാലാവധി എന്ന ക്രമത്തില്‍: 1. Paracetamol Tablets IP, M/s. The Pharmaceuticals and Chemicals Travancore […]



