കോവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നതിനെതിരെ യൂറോപ്പിലെ പല രാജ്യങ്ങളിലും പ്രതിഷേധം ശക്തം. രോഗികളുടെ എണ്ണം കൂടുന്നതിനാല്‍ ലോക്ഡൗണ്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ രാജ്യങ്ങള്‍ പ്രഖ്യാപിച്ചത്. ഒാസ്ട്രിയയില്‍ ഇന്ന് മുതല്‍ തുടങ്ങുന്ന ലോക്ഡൗണിനെതിരെ ആയിരങ്ങള്‍ തെരുവിലിറങ്ങി. നെതര്‍ലന്‍ഡ്സില്‍ പ്രതിഷേധം അക്രമാസക്തമായതിനെ തുടര്‍ന്ന് മുപ്പതിലേറെപേര്‍ അറസ്റ്റിലായി. ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സില്‍ പ്രകടനം നടത്തിയ ആയിരങ്ങളെ നിയന്ത്രിക്കാന്‍ പൊലീസിന് ബലംപ്രയോഗിക്കേണ്ടി വന്നു. ഇറ്റലി, സ്വിറ്റ്്സര്‍ലന്‍ഡ്, ക്രൊയേഷ്യ, അയര്‍ലന്‍ഡ് എന്നിവിടങ്ങളിലും ചെറുതും വലുതുമായ പ്രതിഷേധങ്ങള്‍ അരങ്ങേറി.













