നമ്മുടെ ഉപബോധമനസ്സിൽ നിന്നും ഉയിർക്കൊള്ളുന്ന നെഗറ്റീവ് ഓർമകളെ താലോലിക്കാതെ അവയെ നിർവീര്യമാക്കി നമ്മുടെ വർത്തമാനകാല ചിന്തകളെ പോസിറ്റീവായി കാണാൻ ശ്രമിക്കണം.അത് നമ്മുടെ ആരോഗ്യമുള്ള മനസ്സിൻ്റെ ഭക്ഷണമാകും. പോസിറ്റീവ് ചിന്തകളുള്ള ഒരാളെ നെഗറ്റീവ് ഊർജം ഉപയോഗിച്ച് സ്പർശിക്കാൻ കഴിയില്ലെന്ന അവബോധം നമുക്കുണ്ടാകണം.കാരണം, പോസിറ്റീവ് ചിന്തകൾ നമ്മുടെ ശരീരത്തിനും മനസ്സിനും കോട്ട തീർക്കും.
പോസിറ്റീവ് ചിന്തകളുടെ ഒരു ദിനമായിരിക്കട്ടെ ഇന്ന്.
ജോസ് ക്ലെമൻ്റ്












