LIMA WORLD LIBRARY

ഒമിക്രോണ്‍ കൂടുന്നു; അതീവജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് ഒമിക്രോണ്‍ കേസുകള്‍ ഉയരുന്നതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്. ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന കോവിഡ് അവലോകനയോഗം സാഹചര്യം വിലയിരുത്തും. 15 ലക്ഷം കൗമാര്‍ക്കാര്‍ക്ക് വാക്സീന്‍ നല്കാന്‍ ഒരുക്കം തുടങ്ങി. ഇന്നലെ ഒററയടിക്ക് 19 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചതോടെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 57 ആയി ഉയര്‍ന്നു. എറണാകുളത്ത് പതിനൊന്നും തിരുവനന്തപുരത്ത് ആറും കണ്ണൂര്‍, തൃശൂര്‍ ജില്ലകളില്‍ ഒാരോരുത്തര്‍ക്കുമാണ് രോഗബാധ. മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചതെന്നതും ഗൗരവം വര്‍ധിപ്പിക്കുന്നു. വിദേശത്ത് നിെന്നത്തുന്നവര്‍ ക്വാറന്റീനും സ്വയം […]

ഒമിക്രോണ്‍ വ്യാപനം: കര്‍ണാടകയിലും ഡല്‍ഹിയിലും രാത്രി കര്‍ഫ്യൂ

ഒമിക്രോണ്‍ വ്യാപനത്തെ തുടർന്ന് കര്‍ണാടകയിലും ഡല്‍ഹിയിലും രാത്രി കര്‍ഫ്യൂ. കര്‍ണാടകയില്‍ രാത്രി പത്തിനും രാവിലെ അഞ്ചിനും ഇടയില്‍ അവശ്യസര്‍വീസുകള്‍ മാത്രം. പുതുവല്‍സര ആഘോഷങ്ങള്‍ക്കും നിയന്ത്രണം. ഡൽഹിയിൽ ഇന്ന് മുതൽ രാത്രി കർഫ്യു. രാത്രി 11 മണി മുതൽ രാവിലെ അഞ്ച് വരെയാണ് കർഫു. കോവിഡ് കേസുകളും ഒമിക്രോൺ കേസുകളും വർധിച്ച സാഹചര്യത്തിലാണ് ഡൽഹി സർക്കാരിന്റെ തീരുമാനം. 24 മണിക്കൂറിനിടെ ഡൽഹിയിൽ 290 കോവിഡ് കേസുകളും ഒരു മരണവും റിപ്പോർട്ട് ചെയ്തു. ആറ് മാസത്തിനിടയിലെ ഉയർന്ന കണക്കാണിത്. 79 […]

കേരളത്തിൽ 19 പേര്‍ക്കുകൂടി ഒമിക്രോണ്‍; ആകെ രോഗബാധിതർ 57 ആയി

സംസ്ഥാനത്ത് 19 പേര്‍ക്കുകൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു.  രോഗബാധിതർ: എറണാകുളം 11, തിരുവനന്തപുരം 6, തൃശൂര്‍ 1, കണ്ണൂര്‍ 1.  സംസ്ഥാനത്തെ ആകെ രോഗബാധിതര്‍ 57 ആയി. അതീവ ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്. എറണാകുളത്ത് രോഗം സ്ഥിരീകരിച്ചവര്‍ യുകെ 3, യുഎഇ 2, അയര്‍ലാന്‍ഡ് 2, സ്‌പെയിന്‍ 1, കാനഡ 1, ഖത്തര്‍ 1, നെതര്‍ലാന്‍ഡ് 1 എന്നിവിടങ്ങളില്‍ നിന്നും എത്തിയവരാണ്. തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചവര്‍ യുകെ 1, ഖാന 1, ഖത്തര്‍ 1 എന്നിവിടങ്ങളില്‍ നിന്നും […]