LIMA WORLD LIBRARY

ഒമിക്രോണ്‍ കൂടുന്നു; അതീവജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് ഒമിക്രോണ്‍ കേസുകള്‍ ഉയരുന്നതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്. ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന കോവിഡ് അവലോകനയോഗം സാഹചര്യം വിലയിരുത്തും. 15 ലക്ഷം കൗമാര്‍ക്കാര്‍ക്ക് വാക്സീന്‍ നല്കാന്‍ ഒരുക്കം തുടങ്ങി.

ഇന്നലെ ഒററയടിക്ക് 19 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചതോടെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 57 ആയി ഉയര്‍ന്നു. എറണാകുളത്ത് പതിനൊന്നും തിരുവനന്തപുരത്ത് ആറും കണ്ണൂര്‍, തൃശൂര്‍ ജില്ലകളില്‍ ഒാരോരുത്തര്‍ക്കുമാണ് രോഗബാധ. മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചതെന്നതും ഗൗരവം വര്‍ധിപ്പിക്കുന്നു. വിദേശത്ത് നിെന്നത്തുന്നവര്‍ ക്വാറന്റീനും സ്വയം നിരീക്ഷണവും കര്‍ശനമായി പാലിക്കണമെന്നാണ് നിര്‍ദേശം. ഇന്ന് ചേരുന്ന കോവിഡ് അവലോകന യോഗം ഒമിക്രോണ്‍ സാഹചര്യവും ചര്‍ച്ച ചെയ്യും. പുതിയ വൈറസ് വകഭേദം ഭീഷണിയാകുമ്പോള്‍ സ്കൂളുകള്‍ പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാകുന്നത് ഇനിയും നീളും. ഉച്ചയ്ക്ക് ശേഷം ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥതല യോഗം ചേര്‍ന്ന് പുതിയ സാഹചര്യം അവലോകനം ചെയ്യും.

ക്വാറന്റീന്‍ ഉള്‍പ്പെടെ  തദ്ദേശ ്സഥാപനങ്ങള്‍ സ്വീകരിക്കേണ്ട നടപടികളും ചര്‍ച്ചയാകും.

വാക്സീന്‍ എടുക്കാന്‍ ബാക്കിയുളളവര്‍ ഉടന്‍ സ്വീകരിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു. ജനുവരി മൂന്നുമുതല്‍ കൗമാരക്കാരുടെ കുത്തിവയ്പിനാണ് മുന്‍ഗണന. 15നും 18 നും ഇടയില്‍  പ്രായമുളള 15 ലക്ഷം പേരാണ് സംസ്ഥാനത്തുളളത്.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px