ഒമിക്രോണ്‍ വ്യാപനത്തെ തുടർന്ന് കര്‍ണാടകയിലും ഡല്‍ഹിയിലും രാത്രി കര്‍ഫ്യൂ. കര്‍ണാടകയില്‍ രാത്രി പത്തിനും രാവിലെ അഞ്ചിനും ഇടയില്‍ അവശ്യസര്‍വീസുകള്‍ മാത്രം. പുതുവല്‍സര ആഘോഷങ്ങള്‍ക്കും നിയന്ത്രണം. ഡൽഹിയിൽ ഇന്ന് മുതൽ രാത്രി കർഫ്യു. രാത്രി 11 മണി മുതൽ രാവിലെ അഞ്ച് വരെയാണ് കർഫു. കോവിഡ് കേസുകളും ഒമിക്രോൺ കേസുകളും വർധിച്ച സാഹചര്യത്തിലാണ് ഡൽഹി സർക്കാരിന്റെ തീരുമാനം. 24 മണിക്കൂറിനിടെ ഡൽഹിയിൽ 290 കോവിഡ് കേസുകളും ഒരു മരണവും റിപ്പോർട്ട് ചെയ്തു. ആറ് മാസത്തിനിടയിലെ ഉയർന്ന കണക്കാണിത്. 79 ഒമിക്രോൺ കേസുകളും ഡൽഹിയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ 23 പേർ രോഗമുക്തരായി. ഏറ്റവും അധികം ഒമിക്രോൺ കേസുകളുള്ള മഹാരാഷ്ട്രയിൽ 31 പേർ കൂടി രോഗ ബാധിതരായതോടെ ആകെ കേസുകൾ 141 ആയി.













