കാരൂർ സോമൻ ക്രൈം ത്രില്ലെർ കുറ്റാന്വേഷണ നോവൽ കാര്യസ്ഥൻ അധ്യായം – 1 അഗ്നിച്ചിറകുകൾ | ആരംഭിക്കുന്നു

അതിമനോഹരമായി പടുത്തുയർത്തിയ പുതിയ ബംഗ്ലാവിലേക്ക് പോലീസ് നായടക്കം ഉന്നത പോലീസ് ഉദ്യോഗസ്ഥൻമാരും രാഷ്ട്രീയ സാമുദായിക നേതാക്കന്മാരും എത്തിച്ചേർന്നു. ബംഗ്ലാവിന് മുന്നിലെ പൂന്തോപ്പിൽ റോസ്സാപ്പൂക്കൾ വിരുന്നുകാരെപ്പോലെ നിറകുടമണിഞ്ഞ് മന്ദഹാസത്തോടെ നിൽക്കുന്നു. ബംഗ്ലാവിന് വടക്കുഭാഗത്തായിട്ടാണ് അറയും നിരയുമുള്ള പഴയ തറവാട്. അവിടെയാണ് നാട്ടിലെ പ്രമാണി ശങ്കരൻ നായരുടെ ഭാര്യയും മകനും താമസിക്കുന്നത്. രാവിലെ ചൂടുള്ള ചായയുമായി ഭാര്യ രമാദേവി വരുമ്പോഴാണ് ആ കാഴ്ച കണ്ടത്. ശങ്കരൻ നായർ കൊല്ലപ്പെട്ടിരിക്കുന്നു. അതും ലൈംഗിക അവയവം ഛേദിക്കപ്പെട്ട നിലയിൽ. സംഭവമറിഞ്ഞ നാട്ടുകാർ ആശ്ചര്യപ്പെട്ടു. […]
ഒരിടം – ജോൺസൺ ഇരിങ്ങോൾ

ലോകം മുഴുവൻ മനുഷ്യ തിന്മകളാൽ വഷളത്വം നിറഞ്ഞതിനാൽ സർ ദ്വോഷ പരിഹാരകനായി പരിശുദ്ധാാവിനാൽ കന്യകയാം മറിയത്തിൻ ഉദരത്തിൽ ഗർഭം ധരിച്ച് പിത്തിൻ പിറവിയെടുക്കുവാനൊരിടം തേടിയലയുന്ന രക്ഷിതാക്കൾ വദിക്കുവാൻ കല്പിക്കുന്ന രാജസദസ് ജനനം കാൺന്മാൻ കൊതിക്കുന്ന വിദ്യുവാന്മാർ ദൂതഗണങ്ങൾ ഞരമ്പുകൾ വലിഞ്ഞ് മുറുകുന്ന തണുപ്പിൽ ഗർഭം പിടയുന്ന വേദനയിൽ അലയുന്നു ഒളിതാവളം തേടി പാതിരാവിൽ മരുഭൂമിയിൽ ബേത്‌ലഹേമിലെ ഒരു കാലിയാം പശുതൊഴുത്തിലെ പുൽതൊട്ടി അഭയം ലഭിക്കുന്നു പാരിൻ അധിപനാം പാതിരാവിൽ പിറവിയെടുക്കുന്നു സർലോകർക്കായിനക്ഷത്ര വെളിച്ചത്തിൽ ഉണ്ണിമിശിഹ ആർത്ത് പാടുന്നു […]
കെ.സി.ബി.സി. മദ്യവിരുദ്ധസമിതി ഔദ്യോഗിക വക്താക്കള്‍

കൊച്ചി: മദ്യം-മയക്കുമരുന്നുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സഭയുടെ നിലപാട് വ്യക്തമാക്കുന്നതിനായി കെ.സി.ബി.സി. മദ്യവിരുദ്ധസമിതിയുടെ ഔദ്യോഗിക വക്താക്കളായി ഫാ.ജോണ്‍ അരീക്കല്‍, തിരുവനന്തപുരം (9447022347), അഡ്വ.ചാര്‍ളി പോള്‍, എറണാകുളം (8075789768), റവ.ഡോ. ദേവസി പന്തലൂക്കാരന്‍, തൃശ്ശൂര്‍ (9447380975), യോഹന്നാന്‍ ആന്‍റണി, കൊല്ലം (9495472921), ഫാ.ചാക്കോ കുടിപ്പറമ്പില്‍, തലശ്ശേരി (9446988495) എന്നിവരെ നിയോഗിച്ചതായി കെ.സി.ബി.സി. മദ്യവിരുദ്ധ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്. ഡോ. യൂഹാനോന്‍ മാര്‍ തിയോഡോഷ്യസ് അറിയിച്ചു. ബിഷപ്. ഡോ. യൂഹാനോന്‍ മാര്‍ തിയോഡോഷ്യസ് ചെയര്‍മാന്‍, കെ.സി.ബി.സി.മദ്യവിരുദ്ധ കമ്മീഷന്‍ ഫാ.ജോണ്‍ അരീക്കല്‍ സംസ്ഥാന […]
കെ.എ.എസ്. നേടിയ കെ.കെ.സുബൈര്‍ സാറിനെ ആദരിച്ചു

കൊച്ചി : കെ.എ.എസ്.നേടിയ ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ കെ.കെ.സുബൈര്‍ സാറിനെ ڇനശാ മുക്ത് ഭാരത് അഭിയാന്‍” ടീം ആദരിച്ചു. കേന്ദ്ര സാമൂഹ്യ നീതി ശാസ്തീകരണ മന്ത്രാലയം നടപ്പാക്കിയ ڇനശാ മുക്ത് ഭാരത് അഭിയാന്‍” (ലഹരി വിമുക്ത ഭാരതം) എന്ന പ്രോഗ്രാമിന്‍റെ ഭാഗമായി പ്രവര്‍ത്തിച്ച മാസ്റ്റര്‍ വൊളന്‍റിയേഴ്സിനുള്ള സര്‍ട്ടിഫിക്കറ്റുകള്‍ യോഗത്തില്‍ വിതരണം ചെയ്തു. 2021 ജൂണ്‍ 23 മുതല്‍ ഓഗസ്റ്റ് 15 വരെയാണ് ജില്ലാ സാമൂഹ്യ നീതി വകുപ്പിന്‍റെ നേതൃത്വത്തില്‍ ڇനശാ മുക്ത് ഭാരത് അഭിയാന്‍” എന്ന […]
‘ആധുനിക ഡാർവിൻ’ ഇ.ഒ.വിൽസൻ അന്തരിച്ചു

മാസച്യുസിറ്റ്സ് (യുഎസ്) ∙ ഭൂമിയിലെ ജീവജാലങ്ങളെ നിരീക്ഷിച്ചു പഠിച്ച്, ജൈവവൈവിധ്യ സന്ദേശവാഹകനായി പരിണമിച്ച യുഎസ് ജീവശാസ്ത്രജ്ഞൻ എഡ്വേഡ് ഒ.വിൽസൻ (92) അന്തരിച്ചു. ഹാർവഡ് സർവകലാശാലയിൽ 46 കൊല്ലം അധ്യാപകനായിരുന്ന വിൽസൻ, ഷഡ്പദങ്ങളെക്കുറിച്ചുള്ള അറിവുകളുടെ അക്ഷയഖനിയായിരുന്നു, ഉറുമ്പുസ്നേഹിയും. നാച്വറൽ സിലക‍്‌ഷൻ (പ്രകൃതി നിർധാരണം) ജീവജാലങ്ങളുടെ സ്വഭാവത്തെ ബാധിക്കുന്നതെങ്ങനെയെന്നു മനസ്സിലാക്കാൻ പതിറ്റാണ്ടുകളോളം ഗവേഷണത്തിൽ മുഴുകി. ആധുനികകാലത്തെ ചാൾസ് ഡാർവിൻ എന്ന വിശേഷണത്തിനുടമയായി. ‘ഓൺ ഹ്യുമൻ നേച്ചർ’ എന്ന കൃതി 1979 ലെ പുലിറ്റ്സർ പുരസ്കാരം നേടി. ബെർട് ഹോൾഡോബ്ലറുമായി ചേർന്നെഴുതിയ […]
പേമാരി; ബ്രസീലിൽ രണ്ട് അണക്കെട്ടുകൾ തകർന്നു; ഭീതി

പേമാരിക്കു പിന്നാലെ ബ്രസീലിലെ വടക്കു കിഴക്കൻ സംസ്ഥാനമായ ബഹിയയിൽ 2 അണക്കെട്ടുകൾ തകർന്നതു പരിഭ്രാന്തി പരത്തി. മേഖലകളിൽ മിന്നൽ പ്രളയ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. വിറ്റോറിയ ഡ കോൺക്വിസ്റ്റ നഗരത്തിനു സമീപം വെരൂഗ നദിയിലുള്ള ഇഗുവ അണക്കെട്ട് ശനിയാഴ്ച രാത്രിയും ജുസെപ്പയിലെ അണക്കെട്ടു പിറ്റേന്നു രാവിലെയുമാണു തകർന്നത്. ആരും മരിച്ചതായി റിപ്പോർട്ടുകളില്ല. ആഴ്ചകളായി തുടരുന്ന പേമാരിയിൽ പ്രദേശത്തെ നദികളെല്ലാം കരകവിഞ്ഞൊഴുകുമ്പോഴാണ് അണക്കെട്ടു തകരുന്നത്. സുരക്ഷിതമായ ഇടങ്ങളിലേക്കു മാറാൻ സമീപവാസികൾക്കു മുന്നറിയിപ്പു നൽകി. വിറ്റോറിയ ഡ കോൺക്വിസ്റ്റയിൽനിന്നു ബ്രസീലിന്റെ തെക്കൻ […]
ഡല്‍ഹിയില്‍ ഭാഗിക ലോക്ഡൗൺ; വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തിയറ്ററുകൾ അടയ്ക്കും

ഒമിക്രോണ്‍ വ്യാപനം ശക്തമാകുന്ന പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ യെലോ അലര്‍ട് പ്രഖ്യാപിച്ചു. സ്കൂളുകളും കോളേജുകളും സ്പാകളും ജിമ്മുകളും സിനിമ തീയറ്ററുകളും അടച്ചിടും. സ്വകാര്യ സ്ഥാപനങ്ങളിലും റസ്റ്ററന്‍റുകളിലും മെട്രോയിലും പകുതി ആളുകളെ മാത്രമേ അനുവദിക്കൂ. വിവാഹത്തില്‍ ആളുകള്‍ പങ്കെടുക്കുന്നതില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. മാളുകളുടെ പ്രവര്‍ത്തനം ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രം.
60 വയസായവര്‍ക്ക് കരുതല്‍ ഡോസിന് ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് വേണ്ട

60 വയസായവര്‍ക്ക് കോവിഡ് കരുതല്‍ ഡോസിന് ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. അനുബന്ധരോഗങ്ങള്‍ ഉള്ളവര്‍ക്കാണ് കരുതല്‍ ഡോസ് നല്‍കുക. മൂന്നാം ഡോസ് സ്വീകരിക്കുംമുമ്പ് ഡോക്ടറുടെ ഉപദേശം തേടണം. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുളള ഉദ്യോഗസ്ഥര്‍ക്കും മൂന്നാം ഡോസിന് അര്‍ഹതയുണ്ടായിരിക്കും. കൗമാരക്കാരുടെ വാക്സിനേഷന് പ്രത്യേക സൗകര്യമൊരുക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം നിർദേശിച്ചു.
മറ്റന്നാള്‍ മുതല്‍ 2 വരെ സെക്കന്‍ഡ് ഷോയ്ക്ക് അനുമതിയില്ല; ചെറിയ ‘ഇടവേള’

മറ്റന്നാള്‍ മുതല്‍ ഞായറാഴ്ച വരെ തിയറ്റുകളില്‍ സെക്കന്‍ഡ് ഷോയ്ക്ക് അനുമതിയില്ല. രാത്രി പത്തിനുശേഷം തിയറ്ററുകളില്‍ പ്രദര്‍ശനം പാടില്ലെന്നാണ് നിർദേശം. ജനുവരി അവസാനത്തോെട കോവിഡ് രോഗബാധിതരുടെ എണ്ണമുയരുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ അതീവജാഗ്രതയിലാണ് സംസ്ഥാനം. പുതുവത്സരാഘോഷങ്ങള്‍ക്ക് കടുത്ത നിയന്ത്രണമേര്‍പ്പെടുത്തും. വ്യഴാഴ്ച രാത്രിമുതല്‍ പൊലീസ് പരിശോധന കര്‍ശനമാക്കും. രാത്രി 10 മുതല്‍ പുലര്‍ച്ചെ അഞ്ചുവരെ ആള്‍ക്കൂട്ടവും അനാവശ്യ യാത്രകളും നിരോധിച്ചു.
പുതു വർഷത്തിൽ 5ജി,നാല് മെട്രോ നഗരങ്ങൾ ഉൾപ്പെടെ 13 നഗരങ്ങളിൽ ആദ്യം സേവനം

ന്യൂഡൽഹി:5ജി സേവനങ്ങൾ അടുത്ത വർഷത്തോടെ ലഭ്യമാകുമെന്ന് ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ്. നാല് മെട്രോ നഗരങ്ങൾ ഉൾപ്പെടെ 13 നഗരങ്ങളിലാണ് ആദ്യം സേവനം ലഭ്യമാകുകയെന്ന് ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. 5ജി സേവനങ്ങൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട്, ടെലികോം സേവന ദാതാക്കളായ ഭാരതി എയർടെൽ, റിലയൻസ് ജിയോ, വോഡഫോൺ ഐഡിയ എന്നിവ 5ജി ട്രയൽ സൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. ഗുരുഗ്രാം, ബാംഗ്ലൂർ, കോൽക്കത്ത, മുംബൈ, ചണ്ഡീഗഡ്, ഡൽഹി, ജാംനഗർ, അഹമ്മദാബാദ്, ചെന്നൈ, ഹൈദരാബാദ്, ലക്നോ, പൂനെ, ഗാന്ധി നഗർ എന്നീ നഗരങ്ങളിലാണ് […]
സോണിയ ഉയർത്തിയ കോൺഗ്രസ് പതാക പൊട്ടിവീണു; വേദി വിട്ട് അധ്യക്ഷ

137–ാം സ്ഥാപകദിനത്തില്‍ കോണ്‍ഗ്രസ് ആസ്ഥാനത്ത് ഉയര്‍ത്തിയ പതാക പൊട്ടിവീണു. സോണിയ ഗാന്ധി ഉയര്‍ത്തിയ പതാകയാണ് താഴെ വീണത്. അല്‍പസമയത്തിനുശേഷം സോണിയ തിരിച്ചെത്തി വീണ്ടും പതാക ഉയര്‍ത്തി. വീഴ്ചയില്‍ സോണിയ ഗാന്ധി ചുമതലര്‍ക്കാരെ രോഷമറിയിച്ചു. ഇവര്‍ക്കെതിരെ നടപടിയുണ്ടായേക്കും.
പ്രതിഷേധം കടുപ്പിച്ച് ഡോക്ടര്‍മാര്‍; വഴിതടഞ്ഞതിന് കേസ്

നീറ്റ്, പിജി കൗണ്‍സലിങ് വൈകുന്നതില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ റസിഡന്‍റ് ഡോക്ടര്‍മാര്‍ പ്രതിഷേധം കടുപ്പിക്കുന്നു. രണ്ടാഴ്ചയായി പണിമുടക്കിലുള്ള ഡോക്ടര്‍മാര്‍ ഇന്നും പരസ്യപ്രതിഷേധം തുടരും. 24 മണിക്കൂറിനുള്ളില്‍ പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ നാളെ മുതല്‍ ഡ്യൂട്ടി ബഹിഷ്കരിക്കുമെന്ന് എയിംസിലെ റസിഡന്റ് ഡോക്ടര്‍മാരും അറിയിച്ചു. ഇന്നലെ വഴിതടഞ്ഞ് സമരംചെയ്ത ഡോക്ടര്‍മാക്കെതിരെ പൊലീസ് കേസെടുത്തു. പൊതുമുതല്‍ നശിപ്പിച്ചതിനും പൊലീസിനെ തടഞ്ഞതിനുമാണ് കേസ്. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് നാളെ മുതല്‍ രാജ്യത്താകെ ഡോക്ടര്‍മാര്‍ ഡ്യൂട്ടി ബഹിഷ്കരിക്കണമെന്ന് ഫെഡറേഷന്‍ ഒാഫ് ഒാള്‍ ഇന്ത്യ മെഡിക്കല്‍ അസോസിയേഷന്‍ ആഹ്വാനം […]
ഡെസ്മണ്ട് ടുട്ടു വിട വാങ്ങി; വർണവിവേചന വിരുദ്ധ പോരാട്ടത്തിലൂടെ വിശ്വവിഖ്യാതൻ

ജൊഹാനസ്ബർഗ് ∙ വർണവിവേചന വിരുദ്ധ പോരാട്ടത്തിലൂടെ വിശ്വവിഖ്യാതനായ സമാധാന നൊബേൽ ജേതാവ് ആർച്ച്ബിഷപ് ഡെസ്മണ്ട് ടുട്ടു (90) അന്തരിച്ചു. ദക്ഷിണാഫ്രിക്കയിലെ വെള്ളക്കാരുടെ വർണവിവേചനത്തിനെതിരെ നടത്തിയ സുദീർഘ പോരാട്ടത്തിൽ നെൽസൻ മണ്ടേലയ്ക്കൊപ്പം മുൻനിരയിലുണ്ടായിരുന്നു. ദക്ഷിണാഫ്രിക്കൻ ആംഗ്ലിക്കൻ സഭയുടെ ആർച്ച്ബിഷപ്പായിരുന്നു. എൽജിബിടി വിഭാഗങ്ങളുടെ അവകാശങ്ങൾക്കായും നിലകൊണ്ടു. 1931 ഒക്ടോബർ 7ന് ജൊഹാനസ്ബർഗിനു സമീപം ക്ലേർക്സ്ഡ്രോപ്പിലായിരുന്നു ജനനം. 1961ൽ വൈദിക പട്ടം നേടി. ആഫ്രിക്കൻ രാജ്യമായ ലെസോത്തോയിലും ബ്രിട്ടനിലും സേവനമനുഷ്ടിച്ചിട്ടുണ്ട്. 1985ൽ ജൊഹാനസ്ബർഗിലെ കറുത്തവർഗക്കാരനായ ആദ്യ ആംഗ്ലിക്കൻ ബിഷപ്പായി. 1986ൽ കേപ് […]
ജയിംസ് വെബ് പറന്നു പൊങ്ങി; ആദ്യഘട്ടം വിജയം, രണ്ടു നിർണായക പ്രക്രിയകൾ പൂർത്തീകരിച്ചു

ന്യൂയോർക്ക്∙ ശാസ്ത്രലോകം ആകാംക്ഷയോടെ കാത്തിരുന്ന ജയിംസ് വെബ് ടെലിസ്കോപ്പിന്റെ ബഹിരാകാശത്തേക്കുള്ള വിക്ഷേപണത്തിന്റെ ആദ്യഘട്ടം ശനിയാഴ്ച തെക്കേ അമേരിക്കയിലെ ഫ്രഞ്ച് ഗയാനയിലെ സ്പേസ് സെന്ററിൽ നിന്നു വിജയകരമായി പൂർത്തീകരിച്ചു. ഇന്ത്യൻ സമയം വൈകിട്ട് 5.50നു നടന്ന വിക്ഷേപണത്തിൽ ഭദ്രമായി മടക്കി വച്ച വമ്പൻ ടെലിസ്കോപ്പുമായി യൂറോപ്യൻ സ്പേസ് ഏജൻസിയുടെ ആരിയാനെ 5 റോക്കറ്റ് പറന്നുയർന്നു. 27 മിനിറ്റ് പിന്നിട്ട ശേഷം റോക്കറ്റിൽ നിന്നു ടെലിസ്കോപ് പുറത്തെത്തി. ലോകത്തിൽ ഇതുവരെയുള്ളതിൽ ഏറ്റവും കരുത്തുറ്റ ബഹിരാകാശ ടെലിസ്കോപ്പാണ് ജയിംസ് വെബ്. വിഖ്യാത […]
ഒമിക്രോൺ; സംസ്ഥാനത്ത് രാത്രി കർഫ്യു

ഒമിക്രോൺ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് രാത്രികാല നിയന്ത്രണം. കടകൾ രാത്രി 10 ന് അടയ്ക്കണം. പുലർച്ചെ 5 വരെയാണ് കർഫ്യു. വ്യാഴം മുതൽ ഞായർ വരെയാണ് നിയന്ത്രണം. വാഹനപരിശോധന കർശനമാക്കും. ആൾക്കൂട്ടവും അനാവശ്യയാത്രയും അനുവദിക്കില്ല. ലംഘിക്കുന്നർക്കെതിരെ കർശന കർശനമായ നിയമ നടപടി സ്വീകരിക്കും. അതേസമയം രാജ്യത്തെ ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജനുവരി 31 വരെ നിയന്ത്രണങ്ങൾ തുടരുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. നിയന്ത്രണങ്ങൾ സംബന്ധിച്ചുള്ള ഉത്തരവ് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ […]



