ഇസ്‌ലാമാബാദ് ∙ പാക്കിസ്ഥാനിൽ ജയിലിൽ കഴിയുന്നത് 628 ഇന്ത്യക്കാർ. ഇന്ത്യയിൽ തടവിൽ കഴിയുന്നതാകട്ടെ 355 പാക്കിസ്ഥാനികളും. പുതുവർഷത്തിൽ ഇന്ത്യയും പാക്കിസ്ഥാനും പരസ്പരം കൈമാറിയ വിവരങ്ങൾ അനുസരിച്ചാണിത്. ആണവ കേന്ദ്രങ്ങളുടെയും തടവുകാരുടെയും വിവരങ്ങൾ 3 പതിറ്റാണ്ടായി ഇന്ത്യയും പാക്കിസ്ഥാനും പരസ്പരം കൈമാറാറുണ്ട്.
പാക്ക് ജയിലിൽ കഴിയുന്ന ഇന്ത്യക്കാരിൽ 577 മത്സ്യത്തൊഴിലാളികളും 51 സാധാരണ പൗരന്മാരും ഉൾപ്പെടുന്നു. ഇന്ത്യയിൽ തടവറയിലുള്ള പാക്കിസ്ഥാൻകാരിൽ 73 മീൻപിടിത്തക്കാർ മാത്രമാണുള്ളത്.
English Summary: Indians imprisoned in Pakistan jails













