ജീവനവും അതിജീവനവും
പച്ചമരത്തണലുകൾ തേടുമ്പോൾ
വാർദ്ധക്യം ഇലചാർത്തുകൾ
കൊഴിഞ്ഞ ശിശിരം പോലെ…
വേദനയും ദുഖവും ഉള്ളിലൊതുക്കി
അഴികൾക്കുള്ളിൽ ഒതുങ്ങി തീർന്ന
ഉണങ്ങിയ പടുമരം.
ശിഖരങ്ങൾ വെട്ടി മാറ്റപ്പെട്ട പാഴ്മരം
ചൂളയിലേക്ക് എടുത്തു വെക്കുമ്പോൾ
ഉറഞ്ഞു കത്തുന്നു.
കത്തിയമർന്ന കനലുകൾ
തോണ്ടി നോക്കിയാൽ
പറയാതെ ബാക്കി വെച്ചുപോയ
കിനാവുകളുടെ എല്ലിൻ കഷ്ണങ്ങൾ കാണാം..
ഒടുവിലൊരു കുടത്തിലാക്കി
വായകെട്ടി കടലിൽ തള്ളുമ്പോൾ
ഒരുപാട് സ്വപ്‌നങ്ങൾ ഗതികിട്ടാതെ
തിരയുടെ ഓളത്തിൽ അശാന്തമായി
ഒഴുകി നടക്കുന്നുണ്ടാവും…














ഹൃദ്യമായ ഭാഷ. മികച്ച അവതരണം.
ഇലച്ചാർത്തുകൾ കൊഴിഞ്ഞ ശിശിര പോലെ വാർദ്ധക്യം. ഉള്ളിൽ പുകഞ്ഞു നീറുന്ന ഒരു ഉപമ. എത്ര സത്യം.
നല്ല കവിത