LIMA WORLD LIBRARY

ശാസ്ത്രജ്ഞൻ ശശിധരന്റെ സങ്കടം….- കാരൂർ സോമൻ

കിഴക്കേ മലമുകളിൽ പുലരി പെറ്റു. ആർത്തിയോടെ ജനാലയിലൂടെ സൂര്യനെനോക്കി ശാസ്ത്രജ്ഞൻ ശശിധരൻ നായർ കരയുകയാണ്. തലേ രാത്രി ശരിക്കൊന്ന് ഉറങ്ങൻ സാധിച്ചില്ല. മനസ്സ് നിറയെ കിനാലിന്റെ തേരോട്ടമായിരുന്നു. എന്തിനാണ് താൻ സൂര്യനെനോക്കി കരയുന്നത്? കരച്ചിലടക്കാൻ സാധിക്കാത്തത് എന്താണ്? നിറപ്പകിട്ടാർന്ന ആകാശത്തേക്ക് നോക്കിയിരുന്നു. മണ്ണിൽ നിന്ന് മറ്റ് ഗ്രഹങ്ങളിലേക്ക് തീനാളമുയർത്തി തൊടുത്തു വിട്ട ഉപഗ്രഹ വിക്ഷേപണങ്ങൾ ആ ഗ്രഹങ്ങളെ എത്രമാത്രം ഇളക്കി മറിച്ചു കാണണം. ആർക്കും യാതൊരു ഉപദ്രവവും ചെയ്യാതെ നിശ്ശബ്ദമായി കിടന്നുറങ്ങിയ ഗ്രഹത്തിൽ കിളികളെപോലെ ആരോ പറന്നു […]

Criticspace Literary Awards ‘Best Indian Author Awards – 2021

Criticspace Literary Awards ‘Best Indian Author Awards – 2021’ is organised by Criticspace Literary Journal in association with Litratureslight Publishing House, The Literature Today and Interspress. This is based on Review by experts and is a recognition to the writing skills of the Awardees, content of the book etc and comprise of Trophy, Framed Certificate, […]

കേൾക്കണം, പറയണം, പുഞ്ചിരിക്കണം – ജോസ് ക്ലെമൻ്റ്

നാമൊക്കെ ഇന്ന് തിരക്കേറിയ മനുഷ്യരായി മാറിക്കൊണ്ടിരിക്കുകയാണ്. ആരെയെങ്കിലും ഒന്നു കേൾക്കാൻ, ആരോടെങ്കിലും എന്തെങ്കിലും പറയാൻ, ആർക്കെങ്കിലും ഒരു പ്രതീക്ഷ നൽകാൻ, ഒരാശ്വാസം നൽകാൻ, ബലം നൽകാൻ, ഒന്നു പുഞ്ചിരിക്കാൻ പണച്ചെലവില്ലെങ്കിൽ കൂടി നമുക്ക് സമയമില്ല. നാം നഷ്ടപ്പെടുത്തുന്ന പുഞ്ചിരിയിൽ, കേൾവിയിൽ, വാക്കുകളിൽ ഒരു പക്ഷേ നാം നഷ്ടപ്പെടുത്തുന്നത് നമ്മുടെ ജീവിതത്തിലെ അത്ഭുതങ്ങളായിരിക്കും. നമ്മുടെ പുഞ്ചിരിക്കും വാക്കുകൾക്കും കേൾവിക്കുമെല്ലാം അദൃശ്യമായ ഒരു ശക്തിയുണ്ടെന്ന് വിസ്മരിക്കരുത്. നഷ്ടമായേക്കാവുന്ന പലതും പലർക്കും നേടിയെടുക്കാനും നിലനിർത്താനും ഇതുകൊണ്ടാകും. അതിനാൽ കേൾക്കാൻ മടിക്കരുത്. പറയാൻ […]

കോവിഡ്: യുഎസ് യുവനേതാവ് മരിച്ചു

വാഷിങ്ടൻ ∙ യുഎസിൽ വാക്സീൻ വിരുദ്ധ പ്രചാരണം നടത്തിയ കലിഫോർണിയയിൽനിന്നുളള റിപ്പബ്ലിക്കൻ പാർട്ടി നേതാവും അഭിഭാഷകയുമായ കെല്ലി ഏൺബി (46) കോവിഡ് ബാധിച്ചു മരിച്ചു. വാക്സീൻ നിർബന്ധമാക്കുന്നതിനെതിരെ റാലിക്ക് ഫെയ്സ്ബുക്കിലൂടെ ആഹ്വാനം ചെയ്ത് ഒരു മാസത്തിനകമാണു മരണം. കെല്ലി വാക്സീൻ സ്വീകരിച്ചിരുന്നില്ലെന്നു ഭർത്താവ് അക്സെൽ ഏൺബി പറഞ്ഞു. English Summary: Covid: US leader Kelly Ernby passes away

വിദേശത്തുനിന്ന് കേരളത്തിലെത്തുന്ന എല്ലാവർക്കും ഏഴു ദിവസം ഹോം ക്വാറന്റൈൻ

തിരുവനന്തപുരം: കേന്ദ്ര മാർഗനിർദേശ പ്രകാരം വിദേശ രാജ്യങ്ങളിൽ നിന്ന് സംസ്ഥാനത്തെത്തുന്ന എല്ലാ യാത്രക്കാർക്കും ഏഴു ദിവസം നിർബന്ധിത ഹോം ക്വാറന്റൈൻ ഏർപ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. തുടർന്ന് എട്ടാം ദിവസം ആർടിപിസിആർ പരിശോധന നടത്തും. സംസ്ഥാനത്ത് ആകെ 280 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. അതിൽ ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്നവർക്കാണ് ഏറ്റവും കൂടുതൽ ഒമിക്രോൺ ബാധിച്ചത്. ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്ന 186 പേർക്കും ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്ന 64 പേർക്കുമാണ് […]

18.34 കോടി വോട്ടര്‍മാര്‍; റാലികള്‍ക്ക് വിലക്ക്; കരുതലോടെ കമ്മിഷന്‍

കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് തിരഞ്ഞെടുപ്പ് പ്രക്രിയ. റാലികള്‍ക്ക്  തിരഞ്ഞെടുപ്പ് കമ്മിഷന്‍  വിലക്ക് ഏര്‍പെടുത്തി.  ഈമാസം 15 വരെ റോഡ് ഷോകളോ പദയാത്രകളോ റാലികളോ അനുവദിക്കില്ല.  സ്ഥിതി വിലയിരുത്തി തുടര്‍നടപടി തീരുമാനിക്കും. രാത്രി 8 മുതല്‍ രാവിലെ 8 വരെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ പാടില്ല. ഫലപ്രഖ്യാപനത്തിനുശേഷം ആഹ്ലാദപ്രകടനങ്ങള്‍ അനുവദിക്കില്ല. നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ആരോഗ്യസുരക്ഷയ്ക്ക് ഒന്നാംപരിഗണനയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. എല്ലാ ഉദ്യോഗസ്ഥരും രണ്ട് ഡോസ് വാക്സീന്‍ എടുത്തവരായിരിക്കണം. പോളിങ് ഉദ്യോഗസ്ഥര്‍ക്ക് കരുതല്‍ ഡോസ് കൂടി […]

ഒറ്റദിവസം ഒരു ലക്ഷത്തിലധികം കോവിഡ് രോഗികൾ ആശുപത്രിയിൽ; ആശങ്കയോടെ യുഎസ്

ഒമിക്രോൺ ആശങ്ക വർധിക്കുന്നതിനിടെ യുഎസിൽ കോവിഡ് രോഗികളുടെ എണ്ണം കുതിക്കുന്നു. വെള്ളിയാഴ്ച മാത്രം ഒരു ലക്ഷത്തിലധികം കോവിഡ് രോഗികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ വർഷം ജനുവരിക്കുശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. ഡിസംബര്‍ മുതല്‍ തന്നെ യുഎസിൽ കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനയുണ്ട്. രാജ്യത്ത് 6,62,000 പേർക്കാണ് 24 മണിക്കൂറിനിടെ പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. മൂന്നു ദിവസത്തിനു മുൻപ് 24 മണിക്കൂറിനിടെ 10 ലക്ഷം കേസുകൾ സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ 10 ദിവസത്തിലേറെയായി ദിവസവും അഞ്ച് […]

സംസ്ഥാനത്ത് കോവിഡ് കൂടുന്നു; മരണസംഖ്യ അരലക്ഷത്തിനടുത്ത്

സംസ്ഥാനത്ത് ഒരു മാസത്തിനിടെ കോവിഡ് ബാധിതരുടെ എണ്ണം അയ്യായിരം കവിഞ്ഞു. ഒമിക്രോൺ വകഭേദം ബാധിച്ചവരുടെ എണ്ണം 300 കടന്നു. ഔദ്യോഗിക കോവിഡ് മരണസംഖ്യ അരലക്ഷത്തിനടുത്തെത്തി. വിദേശയാത്രക്കാർക്കുള്ള നിർബന്ധിത ക്വാറൻ്റീൻ നിലവിൽ വന്നു. കോവിഡ് കണക്കുകൾ വീണ്ടും  കുന്നു കയറുന്നു. ഇതിനു മുമ്പ് ഡിസംബർ 8 നായിരുന്നു അയ്യായിരത്തിലേറെ പേർക്ക് രോഗം കണ്ടെത്തിയത്. ഇന്നലെ വീണ്ടും അയ്യായിരത്തിലേറെ പോസിറ്റീവ് കേസുകൾ. എറണാകുളത്തും തിരുവനന്തപുരത്തും ടി പി ആർ ഉയരുന്നു. ക്രിസ്മസ് – ന്യൂ ഇയർ തിരക്കാണ് രോഗികളുടെ എണ്ണം […]

ഒമിക്രോണ്‍ വലിയ തോതില്‍ മരണത്തിന് ഇടയാക്കും’; മുന്നറിയിപ്പ് ഇങ്ങനെ

ഒമിക്രോണിനെ തീവ്രത കുറഞ്ഞതായി കാണരുതെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥാനോം ഗെബ്രിയേസസ്. ആവശ്യത്തിനു ജീവനക്കാരില്ലാത്തതും ആശുപത്രികളില്‍ രോഗികള്‍ നിറയുന്നതും വലിയ തോതിലുള്ള മരണങ്ങള്‍ക്കിടയാക്കും. ആദ്യഘട്ട വാക്സിനേഷന്‍കൊണ്ട് മാത്രം രോഗം വരാതിരിക്കില്ല. ഒമിക്രോണ്‍ അവസാനത്തെ വകഭേദമല്ലെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍ ശരിയായ രീതിയില്‍ മാസ്ക്ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതടക്കമുള്ളവ ഇനിയും സൂക്ഷ്മമായി തുടരണം. ഒമിക്രോണിനു ഡെല്‍റ്റ വകഭേദത്തെക്കാള്‍ വ്യാപനശേഷി കൂടുതലാണ്. അതുകൊണ്ട് ഒമിക്രോണിനെ നിസാരമായി കാണാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ബൂസ്റ്റര്‍ഡോസ് എടുക്കുന്നവരുടെ കാര്യവും […]

ഗൂഗിളിനും ഫെയ്സ്ബുക്കിനും ഫ്രാൻസിൽ 1760 കോടി രൂപ പിഴ

പാരിസ് ∙ ഇന്റർനെറ്റ് ഉപയോക്താക്കൾക്ക് ട്രാക്കിങ് സംവിധാനം എടുത്തുകളയാനുള്ള ഓപ്ഷൻ ദുഷ്കരമാക്കി വച്ചതിന് ഗൂഗിളിനും ഫെയ്സ്ബുക്കിനും ഫ്രാൻസ് വൻതുക പിഴയിട്ടു. ഉപയോക്താക്കളുടെ ഇന്റർനെറ്റ് ഉപയോഗം നിരീക്ഷിക്കുന്നതിനായുള്ള ‘കുക്കീസ്’ ഒറ്റ ക്ലിക്കിൽ അംഗീകരിക്കുന്നതിനുള്ള ബട്ടൻ അവതരിപ്പിക്കുകയും നിരസിക്കാനുള്ള ഓപ്ഷൻ മറച്ചുവയ്ക്കുകയും ചെയ്തതിനാണു പിഴ. ഗൂഗിൾ 1265 കോടി രൂപയും ഫെയ്സ്ബുക് 500 കോടി രൂപയുമാണു പിഴയടയ്ക്കേണ്ടത്. കുക്കീസ് ഉപയോഗം അംഗീകരിക്കാൻ എന്നതുപോലെ തന്നെ നിരസിക്കാനുമുള്ള സംവിധാനം 3 മാസത്തിനുള്ളിൽ ഒരുക്കിയില്ലെങ്കി‍ൽ ദിവസേന 85 ലക്ഷം രൂപ വീതം പിഴ […]

യുഎഇയിൽ പാർട്‌ടൈം ജോലി അടുത്ത മാസം മുതൽ; പ്രവാസികൾക്ക് ഗുണകരം

ദുബായ് ∙ സ്വകാര്യമേഖലയിൽ തൊഴിൽദാതാവിന്റെ സമ്മതപത്രം ഇല്ലാതെ പ്രധാന ജോലിക്കു പുറമേ പാർട്‌ടൈം ജോലി ചെയ്യാൻ അനുവദിക്കുന്ന നിയമം യുഎഇയിൽ അടുത്ത മാസം 2നു പ്രാബല്യത്തിലാകും. മാനവവിഭവശേഷി മന്ത്രാലയത്തിന്റെ താൽക്കാലിക അനുമതി മാത്രം നേടി ഇങ്ങനെ ജോലി ചെയ്യാം. ഏതാനും മണിക്കൂറുകളോ ദിവസങ്ങളോ ജോലിസ്ഥലത്തു പോയോ വീട്ടിലിരുന്നോ ജോലി ചെയ്യാമെന്ന വ്യവസ്ഥ പ്രവാസികൾക്ക് ഏറെ ഗുണകരമാണ്. നിയമം ദുരുപയോഗം ചെയ്യാതിരിക്കാൻ ഇങ്ങനെ ജോലി ചെയ്യാവുന്ന സമയം മൂന്നാഴ്ചകളിൽ പരമാവധി 144 മണിക്കൂറാക്കി നിജപ്പെടുത്തിയിട്ടുണ്ട്. ഹ്രസ്വകാല കരാർ ജോലികളും […]

സംസ്ഥാനത്ത് 25 പേര്‍ക്കുകൂടി ഒമിക്രോണ്‍; രണ്ടുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

സംസ്ഥാനത്ത് 25 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 19 പേര്‍ക്കും ആലപ്പുഴ, തൃശൂര്‍ ജില്ലകളിലെ 3 പേര്‍ക്ക് വീതവുമാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതില്‍ 23 പേരും ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ ഒമിക്രോണ്‍ ബാധിച്ചു. മലപ്പുറം ജില്ലയിയിലുള്ള 42 വയസുകാരിക്കും തൃശൂര്‍ ജില്ലയിലുള്ള 10 വയസുകാരിക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. മലപ്പുറത്ത് 14 പേര്‍ യുഎഇയില്‍ നിന്നും 4 […]

മാർച്ചോടെ എല്ലാവർക്കും സ്മാർട്ട് റേഷൻ കാർഡ് -മന്ത്രി

മലപ്പുറം: മാർച്ചോടെ എല്ലാ കാർഡ് ഉടമകൾക്കും സ്മാർട്ട് റേഷൻ കാർഡുകൾ ലഭ്യമാക്കുമെന്ന് ഭക്ഷ്യ-സിവില്‍ സപ്ലൈസ്മന്ത്രി ജി.ആര്‍. അനില്‍. ഇതിന്‍റെ വിതരണം പുരോഗമിക്കുകയാണ്. പൊതുവിതരണ രംഗത്ത് ഒരു വര്‍ഷത്തിനുള്ളില്‍ സമഗ്ര മാറ്റമുണ്ടാക്കുമെന്നും താല്‍ക്കാലികമായി റദ്ദാക്കിയ റേഷന്‍കടകള്‍ സംബന്ധിച്ച ഫയലുകള്‍ തീര്‍പ്പാക്കാൻ മലപ്പുറം കലക്ടറേറ്റില്‍ നടത്തിയ അദാലത്തിന് ശേഷം അദ്ദേഹം പറഞ്ഞു. സിവില്‍ സപ്ലൈസ് ഓഫിസുകൾ ഫെബ്രുവരിയോടെ ഇ ഓഫിസ് സംവിധാനത്തിലേക്ക് മാറ്റും.പുതിയ സ്റ്റോക്ക് വരുന്നതോടെ 50 ശതമാനം വീതം പച്ചരിയും പുഴുക്കലരിയും റേഷന്‍ കടകളില്‍ ലഭ്യമാക്കും. മുന്‍ഗണന വിഭാഗത്തിലുള്ള […]

‘നടുവേദനയും ജലദോഷവും മാറി’; 12 തവണ വാക്സീനെടുത്തെന്ന് 84–കാരൻ; വിവാദം

മൂന്നാമതും ബൂസ്റ്റർ ഡോസായി വാക്സീനെടുക്കണമെന്നതു പോലും സംശയകരമായി നോക്കിക്കാണുന്ന സാഹചര്യത്തില്‍ 12 തവണ കോവിഡ് വാക്സീനെടുത്തു എന്ന അവകാശവാദവുമായി ഒരാൾ. ബിഹാർ സ്വദേശിയും 84–കാരനുമായ ബ്രഹ്മദേവ് മണ്ഡൽ എന്നയാളാണ് തനിക്ക് 12 തവണ കോവിഡ് വാക്സീൻ കുത്തിവെച്ചു എന്ന് പറയുന്നത്. ഓരോ തവണ വാക്സീനെടുത്തപ്പോഴും തനിക്ക് സുഖം തോന്നിയതായും പറയുന്നു. ഓരോ ഡോസും എന്റെ വിട്ടുമാറാത്ത നടുവേദന മാറാൻ സഹായിച്ചു. 11 മാസം മുമ്പാണ് ആദ്യ ഡോസെടുത്തത്. അതിൽ പിന്നെ ജലദോഷം വന്നിട്ടില്ല. കുത്തിവെയ്പ് രജിസ്റ്റർ ചെയ്യാനായി […]

കേരളത്തിൽ രണ്ടിടത്ത് കോവിഡ് സാഹചര്യം ഗുരുതരമെന്ന് കേന്ദ്രം; മുന്നറിയിപ്പ്

തിരുവനന്തപുരത്തും എറണാകുളത്തും കോവിഡ് സാഹചര്യം ഗുരുതരമെന്ന് കേന്ദ്രം. കേരളത്തില്‍ ടിപിആര്‍ കുറഞ്ഞെങ്കിലും രോഗികള്‍ കൂടുന്നു. രാജ്യത്ത് 14 ജില്ലകളിലെ രോഗവ്യാപനത്തില്‍ ആശങ്കയെന്നും കേന്ദ്രം അറിയിച്ചു. അതിനിടെ, സംസ്ഥാനത്ത് കോവിഡും ഒമിക്രോണ്‍ വകഭേദവും ഉയരുന്നു. മുന്‍ ദിവസങ്ങളേക്കാള്‍ ഇരട്ടിയാണ് കഴിഞ്ഞ മൂന്ന് ദിവസമായി പ്രതിദിന രോഗകണക്ക്. വരുന്ന ഒരാഴ്ചത്തെ കണക്കുകള്‍ നിര്‍ണായകമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. അടുത്ത ആഴ്ച ചേരുന്ന കോവിഡ് അവലോകനയോഗം കൂടുതല്‍ നിയന്ത്രണങ്ങള്‍ വേണോയെന്ന് തീരുമാനിക്കും.