തിരുവനന്തപുരത്തും എറണാകുളത്തും കോവിഡ് സാഹചര്യം ഗുരുതരമെന്ന് കേന്ദ്രം. കേരളത്തില്‍ ടിപിആര്‍ കുറഞ്ഞെങ്കിലും രോഗികള്‍ കൂടുന്നു. രാജ്യത്ത് 14 ജില്ലകളിലെ രോഗവ്യാപനത്തില്‍ ആശങ്കയെന്നും കേന്ദ്രം അറിയിച്ചു. അതിനിടെ, സംസ്ഥാനത്ത് കോവിഡും ഒമിക്രോണ്‍ വകഭേദവും ഉയരുന്നു. മുന്‍ ദിവസങ്ങളേക്കാള്‍ ഇരട്ടിയാണ് കഴിഞ്ഞ മൂന്ന് ദിവസമായി പ്രതിദിന രോഗകണക്ക്. വരുന്ന ഒരാഴ്ചത്തെ കണക്കുകള്‍ നിര്‍ണായകമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. അടുത്ത ആഴ്ച ചേരുന്ന കോവിഡ് അവലോകനയോഗം കൂടുതല്‍ നിയന്ത്രണങ്ങള്‍ വേണോയെന്ന് തീരുമാനിക്കും.













