കാലം കവിഞ്ഞൊഴുകുന്നു (ലേഖനങ്ങൾ): Kaalam Kavinjozhukunnu (Lekhanangal) (Malayalam Edition) Kindle Edition
ചങ്ങമ്പറയനും നല്ലമ്പറച്ചിയും – രജനി സുരേഷ്

“വല്യേമ്പ്രാട്ട്യേ … കൊറച്ച് കഞ്ഞ്യോളം കിട്ട്യാ തരക്കേടില്യാർന്നു.” ചങ്ങമ്പറയൻ നീണ്ട മരക്കൊമ്പുകൾ പോലുള്ള കൈകൾ വീശി പടിപ്പുരയിൽ നിന്നലറി വിളിക്കും. പടിപ്പുര മൂലയ്ക്ക് വെച്ചിട്ടുള്ള ക്ലാവ് പിടിച്ച ഓട്ടുപാത്രം ഉടുത്ത മുണ്ടുകൊണ്ട് തുടച്ച് നീട്ടുമ്പോഴേയ്ക്കും, ആർത്ത കാട്ട് കളത്തിലെ മാളോമ്മ ഒരു മൊന്ത കഞ്ഞിവെള്ളവുമായി വന്ന് നീട്ടിയ ഓട്ടുപാത്രത്തിൽ പാർന്ന് തിരിഞ്ഞു നടന്നിട്ടുണ്ടാവും. ചങ്ങമ്പറയൻ ഒറ്റ മോന്തിന് കഞ്ഞിവെള്ളം അകത്താക്കി ഏമ്പക്കം വിട്ട് പാത്രത്തിനടിയിലുളള വറ്റ് തൊഴുത്തിനരികിൽ വെച്ചിട്ടുള്ള കുറുവട്ടിയിലിട്ട് പശുക്കളെ നോക്കി കിന്നാരം പറയുന്നത് പതിവായിരുന്നു. […]
ഡെന്മാർക്ക് രാജ്ഞിക്ക് സിംഹാസനത്തിൽ അര നൂറ്റാണ്ട്

കോപ്പൻഹേഗൻ ∙ ഡെന്മാർക്കിലെ മർഗ്രീത രാജ്ഞി (82) ഭരണത്തിൽ 50 വർഷം പിന്നിട്ടു. കോവിഡ് മൂലം ആഘോഷപരിപാടികൾ സെപ്റ്റംബറിലേക്കു മാറ്റി. 2020 ൽ രാജ്ഞിയുടെ 80–ാം പിറന്നാളിനും പൊതുആഘോഷം ഇല്ലായിരുന്നു. യൂറോപ്പിലെ ഏറ്റവും പഴയ രാജഭരണമാണു ഡെന്മാർക്കിലേത്. 1972ലാണു മർഗ്രീത 31–ാം വയസ്സിൽ രാജ്ഞിയായത്.ബ്രിട്ടനിലെ എലിസബത്ത് രാജ്ഞി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന മർഗ്രീത ഇപ്പോൾ ഔദ്യോഗിക ചുമതലകളിൽനിന്ന് ഒഴിഞ്ഞു വിശ്രമജീവിതത്തിലാണ്. English Summary: Queen Margrethe of Denmark: 50 years on the throne
ടോംഗയിൽ അഗ്നിപർവതം പൊട്ടിത്തെറിച്ചു; പിന്നാലെ സുനാമി; യുഎസിലും മുന്നറിയിപ്പ്

സമുദ്രത്തിനടിയിലുണ്ടായ അഗ്നിപർവത സ്ഫോടനത്തെ തുടർന്ന് പസഫിക് ദ്വീപുരാഷ്ട്രമായ ടോംഗയിൽ സുനാമി രൂപപ്പെട്ടു. തീരപ്രദേശത്തെ വീടുകളിലും കെട്ടിടങ്ങളിലും അതിശക്തിമായ കൂറ്റൻ തിരമാലകൾ ആഞ്ഞടിച്ചു. സുനാമി മുന്നറിയിപ്പിനെ തുടർന്ന് തീരദേശവാസികൾ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറിയിട്ടുണ്ട്. ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. വീടുകളിലേക്ക് തിരമാലകൾ അടിച്ചുകയറുന്ന വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. ടോംഗയിലെ ഫൊനുവാഫോ ദ്വീപിന് 30 കിലോമീറ്റര്‍ തെക്കുകിഴക്കായുള്ള ഹുംഗ ടോംഗ ഹുംഗ ഹാപായ് അഗ്നിപർവതമാണ് പൊട്ടിത്തെറിച്ചത്. കഴിഞ്ഞ 30 വർഷത്തിനിടെ ടോംഗയിലുണ്ടാവുന്ന ഏറ്റവും വലിയ സ്ഫോടനമാണിത്. വെള്ളിയാഴ്ചയാണ് ആദ്യ […]
കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ ത്വരിതപ്പെടുത്തുന്നു; 19 മുതല്‍ സ്കൂളുകളിലും

സംസ്ഥാനത്ത് ജനുവരി 19 മുതല്‍ സ്‌കൂളുകളില്‍ കോവിഡ് വാക്‌സിനേഷന്‍ ആരംഭിക്കുന്നു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകളുടെ ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി സ്‌കൂളുകളില്‍ തന്നെ വാക്‌സിനേഷന്‍ യജ്ഞം നടത്താന്‍ തീരുമാനിച്ചത്. ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും വെവ്വേറെ യോഗം ചേര്‍ന്നതിന് ശേഷമാണ് മന്ത്രിമാരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് സ്‌കൂളുകളിലെ വാക്‌സിനേഷന്‍ […]
സംസ്ഥാനത്ത് ഇന്ന് 18,123 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു, ടിപിആര്‍ 30.55%; കുതിച്ചുയർന്ന് വ്യാപനം; ഒരുലക്ഷത്തിലേറെ പേർ ചികിത്സയിൽ

സംസ്ഥാനത്ത് 18,123 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 59,314 സാമ്പിളുകളാണ് പരിശോധിച്ചത്. ടിപിആര്‍ 30.55%. തിരുവനന്തപുരത്തും എറണാകുളത്തും മൂവായിരത്തിലേറെ രോഗികള്‍. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 8 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 150 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 50,832 ആയി. തിരുവനന്തപുരം 3917, എറണാകുളം 3204, തൃശൂര്‍ 1700, കോഴിക്കോട് 1643, കോട്ടയം 1377, പത്തനംതിട്ട 999, […]
നടൻ മമ്മൂട്ടിക്ക് കോവിഡ്

നടൻ മമ്മൂട്ടിക്ക് കോവിഡ് സ്ഥിരികരിച്ചു കഴിഞ്ഞ ദിവസം രാത്രി ജലദോഷവും തൊണ്ടവേദനയും അനുഭവപ്പെട്ടതിനെ തുടർന്നാണ് പരിശോധന നടത്തിയപ്പോൾ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. വീട്ടിൽ വിശ്രമത്തിൽ കഴിയുകയാണ് താരം. മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും തന്നെയില്ല. കൊച്ചിയിൽ സിബിഐ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണ തിരക്കിലായിരുന്നു താരം. ബയോ ബബിൾ സംവിധാനം പൂർണമായും അണിയറ പ്രവർത്തകർ പാലിച്ചിരുന്നു. ഇപ്പോൾ സിനിമയുടെ ചിത്രീകരണം താൽക്കാലികമായി നിർത്തി വച്ചിരിക്കുകയാണ്.
വിരാട് കോലി ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചു

വിരാട് കോലി ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനം രാജിവച്ചു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിലെ തോല്‍വിക്ക് പിന്നാലെയാണ് രാജി. നേരത്തെ ട്വന്റി20 ക്യാപ്റ്റൻ സ്ഥാനം രാജിവച്ചിരുന്നു. ഏകദിന ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് ബിസിസിഐ കോലിയെ നീക്കിയിരുന്നു. കഴിവിന്‍റെ പരമാവധി ടീമിനായി പ്രയത്നിച്ചെന്ന് കോലിയുടെ ട്വീറ്റ്. 68 ടെസ്റ്റുകളില്‍ ഇന്ത്യയെ നയിച്ചു, 40 ജയം, 11 സമനില, 17 തോല്‍വി. ഏറ്റവും കൂടുതല്‍ ടെസ്റ്റ് ജയം നേടിയ ക്യാപ്റ്റനാണ് കോലി.



