നടൻ മമ്മൂട്ടിക്ക് കോവിഡ് സ്ഥിരികരിച്ചു കഴിഞ്ഞ ദിവസം രാത്രി ജലദോഷവും തൊണ്ടവേദനയും അനുഭവപ്പെട്ടതിനെ തുടർന്നാണ് പരിശോധന നടത്തിയപ്പോൾ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. വീട്ടിൽ വിശ്രമത്തിൽ കഴിയുകയാണ് താരം. മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും തന്നെയില്ല.
കൊച്ചിയിൽ സിബിഐ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണ തിരക്കിലായിരുന്നു താരം. ബയോ ബബിൾ സംവിധാനം പൂർണമായും അണിയറ പ്രവർത്തകർ പാലിച്ചിരുന്നു. ഇപ്പോൾ സിനിമയുടെ ചിത്രീകരണം താൽക്കാലികമായി നിർത്തി വച്ചിരിക്കുകയാണ്.













