ഓർമ്മ – സുകുമാർ അഴീക്കോട്

വാക്കിന്റെ ശക്തിയാൽ മലയാള സാഹിത്യ സാംസ്കാരിക രാഷ്ട്രീയ മണ്ഡലങ്ങളെ പ്രകമ്പനം കൊള്ളിച്ച പ്രിയപ്പെട്ട അഴീക്കോട് മാഷിന്റെ ഓർമ്മദിനമാണിന്ന് . വാക്കിന്റെ തപശക്തിക്കു മുന്നിൽ ശിരസ്സു നമിക്കുന്നു . ഉജ്ജ്വലനായ പ്രഭാഷകനും വിദ്യാഭ്യാസ ചിന്തകനും സാഹിത്യ വിമർശകനുമായിരുന്ന സുകുമാർ അഴീക്കോട് ഓർമ്മയായത് 2012 ലെ ഇതേ ദിവസമായിരുന്നു . വർത്തമാനകാല കേരളം നേരിടുന്ന സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയവുമായ പ്രശ്നങ്ങൾക്കെതിരെ വാക്കുകൾ കൊണ്ട് പോരാടുന്ന സുകുമാർ അഴീക്കോട് മാഷ് ഓരോ കേരളീയന്റേയും അഭിമാനമാണ് .വളരെ പതിയെ ശാന്തമായി തുടങ്ങി ആവേശത്തിന്റെ […]
ലോക്ഡൗണിനിടെ ബോറിസ് ജോൺസന്റെ ജന്മദിനാഘോഷവും

ലണ്ടൻ ∙ വിരുന്നുകൾ നടത്തി ലോക്‌ഡൗൺ നിയമങ്ങൾ ലംഘിച്ചു വിവാദത്തിൽപെട്ടിരിക്കുന്ന ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനെതിരെ പുതിയ ആരോപണം. കോവിഡ് വ്യാപനം തുടങ്ങിയതിനു ശേഷമുള്ള ആദ്യത്തെ ലോക്‌ഡൗൺ കാലത്ത് ഓഫിസിൽ പ്രധാനമന്ത്രിയുടെ ജന്മദിന വിരുന്നു നടന്നെന്നാണു മാധ്യമറിപ്പോർട്ടുകൾ. 2 പേരിലധികം കൂട്ടം ചേരുന്നതിനു വിലക്കുണ്ടായിരുന്ന 2020 ജൂൺ 19നായിരുന്നു 30 പേർ പങ്കെടുത്ത വിരുന്ന്. വിവാദമായ മുൻ വിരുന്നുകളെപ്പറ്റി മുതിർന്ന ഉദ്യോഗസ്ഥ സ്യൂ ഗ്രേ അധ്യക്ഷയായ സമിതിയുടെ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. English Summary: UK’s Boris Johnson faces […]
ചോദ്യം പിടിച്ചില്ല; റിപ്പോർട്ടറെ ചീത്തവിളിച്ച് ബൈഡൻ

വാഷിങ്ടൻ ∙ അപ്രിയ ചോദ്യം ചോദിച്ച വാർത്താലേഖകനെ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ചീത്ത വിളിച്ചു. ഫോക്സ് ന്യൂസ് ചാനൽ റിപ്പോർട്ടർ പീറ്റർ ഡൂസിയുടെ ചോദ്യമാണു ബൈഡനെ ചൊടിപ്പിച്ചത്. ‘പണപ്പെരുപ്പം ഇടക്കാല തിരഞ്ഞെടുപ്പിനു മുൻപ് ഒരു വലിയ രാഷ്ട്രീയ ബാധ്യതയായി മാറുകയാണല്ലേ?’ എന്ന ചോദ്യത്തിന് ‘അല്ല, അതൊരു വലിയ ആസ്തിയാണ്’ എന്നു പരിഹാസത്തോടെ പ്രതികരിച്ച ബൈഡൻ തുടർന്ന് ലേഖകനെ അസഭ്യം പറഞ്ഞു. ഇതും വിഡിയോയിൽ ചിത്രീകരിക്കപ്പെട്ടു. ബൈഡന്റെ ജനപ്രീതിയെ ഇതു കാര്യമായി ബാധിച്ചിട്ടുണ്ട്. English Summary: US […]
എയര്‍ ഇന്ത്യയെ നാളെ മുതൽ ടാറ്റ ഗ്രൂപ്പിന് സ്വന്തം

ന്യൂഡല്‍ഹി: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യയെ നാളെ ടാറ്റ ഗ്രൂപ്പിന് കൈമാറും. ഇതോടെ എയര്‍ ഇന്ത്യ സ്വകാര്യ മേഖലയിലെ വിമാന സര്‍വീസായി മാറും. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്നീ എയര്‍ലൈനുകള്‍ ടാറ്റയുടെതാകും. 18,000 കോടി രൂപയ്ക്കാണ് ടാറ്റ ഗ്രൂപ്പ് എയര്‍ ഇന്ത്യയെ സ്വന്തമാക്കിയത്.എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകളുടെ മുഴുവന്‍ ഓഹരിയും എയര്‍ ഇന്ത്യയുടെ കാര്‍ഗോ വിഭാഗമായ സാറ്റ്‌സിന്റെ 50 ശതമാനം ഓഹരിയുമാണ് ടാറ്റയ്ക്ക് ലഭിക്കുക. കമ്പനിയുടെ […]
നിരക്കുകൾ വീണ്ടും വർധിപ്പിക്കാൻ വൊഡാഫോൺ ഐഡിയ.,

നിരക്കുകൾ വീണ്ടും വർധിപ്പിക്കാൻ വൊഡാഫോൺ ഐഡിയ X നഷ്ടത്തിൽ തുടരുന്ന മൊബൈൽ സേവന ദാതാക്കളായ വൊഡാഫോൺ ഐഡിയ ഈ വർഷവും നിരക്കുകൾ വർധിപ്പിച്ചേക്കും. നവംബറിൽ വർധിപ്പിച്ച നിരക്കുകളോട് ഉപഭോക്താക്കൾ എങ്ങനെ പ്രതികരിക്കുന്നുവെന്ന് നോക്കി മാത്രമേ ഈ വർഷം നിരക്കുകൾ വർധിക്കുകയുള്ളൂവെന്ന് കമ്പനിയുടെ മുതിർന്ന ഉദ്യോഗസ്ഥൻ വാർത്ത ഏജൻസി പി.ടി.ഐ യോട് പറഞ്ഞു. പ്രതിമാസ സേവനങ്ങൾക്ക് നിശ്ചയിച്ച 99 രൂപയെന്ന മിനിമം നിരക്ക് 4 ജി സേവനങ്ങൾ ഉപയോഗിക്കുന്നവരെ സംബന്ധിച്ചിടത്തോളം വലിയ തുകയല്ലെന്ന് വൊഡാഫോൺ ഐഡിയ എം.ഡിയും സി.ഇ.ഓ […]
കേരളത്തെ വാഴ്ത്തി ഗവർണർ; നേട്ടങ്ങൾ എണ്ണിപ്പറഞ്ഞു: മുഖ്യമന്ത്രിക്കും അഭിനന്ദനം

പല മേഖലകളിലും കേരളത്തിന്‍റെ നേട്ടം സ്തുത്യര്‍ഹമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. റിപ്പബ്ലിക് ദിന സന്ദേശത്തില്‍ മുഖ്യമന്ത്രിയെ പേരെടുത്തുപറഞ്ഞ് അഭിനന്ദിച്ചു. വികസനത്തിലും ആരോഗ്യരംഗത്തും കേരളത്തിന് നേട്ടമാണ്. ദേശീയ സ്വപ്നങ്ങള്‍ കൈകരിക്കുന്നതില്‍ കേരളത്തിന്‍റെ പങ്ക് വലുതാണ്. കോവിഡ് നിയന്ത്രണത്തിലും വാക്സിനേഷനിലും കേരളം ഒന്നാമതെന്നും ഗവർണർ റിപ്പബ്ലിക്ക് ദിന സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.
വരുന്നൂ കോവിഡ് ടാക്സ്; അടുത്ത ബജറ്റിൽ അവതരിപ്പിച്ചേക്കും.

രാജ്യത്തെ 5-10 ശതമാനം സമ്പന്നരെയാണ് നികുതി നേരിട്ടു ബാധിക്കുക ന്യൂഡൽഹി: കോവിഡ് മഹാമാരി സാമ്പത്തിക മേഖലയിൽ സൃഷ്ടിച്ച ആഘാതം മറികടക്കാൻ കോവിഡ് ടാക്സ്/സെസ് ഏർപ്പെടുത്താനൊരുങ്ങി കേന്ദ്രസർക്കാർ. അതിസമ്പന്നർക്കാകും നികുതി. ഫെബ്രുവരി ഒന്നിലെ ബജറ്റിൽ നികുതി പ്രഖ്യാപിക്കുമെന്ന് ക്വര്ട്സ് ഇന്ത്യ റിപ്പോർട്ടു ചെയ്യുന്നു. കോവിഡ് കൺസപ്ഷൻ ടാക്സ്/സെസ് എന്ന പേരിലാകും നികുതി. രാജ്യത്തെ 5-10 ശതമാനം സമ്പന്നരെയാണ് നികുതി നേരിട്ടു ബാധിക്കുക. കോവിഡ് മഹാമാരി മൂലം രാജ്യത്തെ സാമ്പത്തിക അസന്തുലിതാവസ്ഥ വൻതോതിൽ വർധിച്ചതായാണ് പീപ്പ്ൾസ് റിസർച്ച് ഓൺ ഇന്ത്യാൻ […]



