വാക്കിന്റെ ശക്തിയാൽ മലയാള സാഹിത്യ സാംസ്കാരിക രാഷ്ട്രീയ മണ്ഡലങ്ങളെ പ്രകമ്പനം കൊള്ളിച്ച പ്രിയപ്പെട്ട അഴീക്കോട് മാഷിന്റെ ഓർമ്മദിനമാണിന്ന് .
വാക്കിന്റെ തപശക്തിക്കു മുന്നിൽ ശിരസ്സു നമിക്കുന്നു .
ഉജ്ജ്വലനായ പ്രഭാഷകനും വിദ്യാഭ്യാസ ചിന്തകനും സാഹിത്യ വിമർശകനുമായിരുന്ന സുകുമാർ അഴീക്കോട് ഓർമ്മയായത് 2012 ലെ ഇതേ ദിവസമായിരുന്നു .
വർത്തമാനകാല കേരളം നേരിടുന്ന സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയവുമായ പ്രശ്നങ്ങൾക്കെതിരെ വാക്കുകൾ കൊണ്ട് പോരാടുന്ന സുകുമാർ അഴീക്കോട് മാഷ് ഓരോ കേരളീയന്റേയും അഭിമാനമാണ് .വളരെ പതിയെ ശാന്തമായി തുടങ്ങി ആവേശത്തിന്റെ കൊടുമുടിയിലെത്തുന്ന അഴീക്കോടിന്റെ പ്രഭാഷണം വാക്കുകൾക്ക് ബുള്ളറ്റിനേക്കാൾ ശക്തിയുണ്ടെന്ന പഴയ പ്രസ്താവനയെ ഓർമ്മിപ്പിക്കുന്നു .
1926 മെയ് 12ന് പനങ്കാവിൽ ദാമോദരന്റെയും കോളോത്തു തട്ടാരത്തു മാധവിയമ്മയുടെയും മകനായി കണ്ണൂർ ജില്ലയിലെ അഴീക്കോട് ജനനം .
മലയാള സാഹിത്യത്തിൽ ഡോക്റ്ററേറ്റ് .കാലിക്കറ്റ് സർവ്വകലാശാലയുടെ പ്രോ .വൈസ് ചാൻസലറായിട്ടുണ്ട് .
ഉപനിഷത്തുകളുടെ സമഗ്ര പഠനമായ തത്ത്വമസി ഉൾപ്പെടെ 35 ലേറെ കൃതികൾ രചിച്ചിട്ടുണ്ട് .
കേരള സാഹിത്യ അക്കാദമി അവാർഡ് ,കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ,വയലാർ അവാർഡ് ,രാജാജി അവാർഡ് ,തുടങ്ങി 12അവാർഡ്കൾ തത്ത്വമസിക്ക് ലഭിച്ചു .
പ്രധാന കൃതികൾ
തത്ത്വമസി ,
* അഴീക്കോടിന്റെ മൂന്ന് വിമർശനങ്ങൾ .
* ആശാന്റെ സീതാകാവ്യം .
*രമണനും മലയാള കവിതയും .
* മഹാത്മാവിന്റെ മാർഗ്ഗം .
* പുരോഗമന സാഹിത്യവും മറ്റും .
* മലയാള സാഹിത്യ വിമർശനം .
* ജി .ശങ്കരക്കുറുപ്പ് വിമർശിക്കപ്പെടുന്നു .
* വായനയുടെ സ്വർഗ്ഗത്തിൽ .
* മലയാള സാഹിത്യ പഠനങ്ങൾ .
* ഖണ്ഡനവും മണ്ഡനവും .
* എന്തിനു ഭാരതാംബേ .
* അഴീക്കോടിന്റെ പ്രഭാഷണങ്ങൾ .
* അഴീക്കോടിന്റെ ഫലിതങ്ങൾ .
* ഗുരുവിന്റെ ദുഃഖം .
* ആകാശം നഷ്ടപ്പെടുന്ന ഇന്ത്യ .
* പാതകൾ കാഴ്ചകൾ .
* മഹാകവി ഉള്ളൂർ .
എന്നിവയാണ് മാഷിന്റെ പ്രധാന കൃതികൾ .
കുമാരനാശാന്റെ ചിന്താവിഷ്ടയായ സീതയെ അടിസ്ഥാനപ്പെടുത്തി എഴുതിയ ആശാന്റെ സീതാകാവ്യം ഒരു ഖണ്ഡകാവ്യത്തെക്കുറിച്ച് മാത്രമായി എഴുതപ്പെടുന്ന പ്രഥമ സമഗ്ര പഠനമാണ് .
ജനുവരി 24 ഓർമ്മ .
സാഗരം ഉറക്കമായി .
സാഗര ഗർജ്ജനം നിലച്ചു .
പ്രണാമം
A.S.Indira .













