യുക്രെയ്ന്‍ അധിനിവേശ ഭീഷണി ശക്തമാക്കി റഷ്യ; അതിര്‍ത്തിയില്‍ സംയുക്ത സൈനികാഭ്യാസം

യുക്രെയ്ന്‍ അധിനിവേശ ഭീഷണി ശക്തമാക്കി റഷ്യ. യുക്രൈന്‍ അതിര്‍ത്തിയില്‍ ബലാറസുമായി ചേര്‍ന്ന് സംയുക്ത സൈനികാഭ്യാസം ആരംഭിച്ചു. ഒരുലക്ഷത്തോളം റഷ്യന്‍ സൈനികര്‍ യുക്രൈന്‍ അതിര്‍ത്തിക്കു തൊട്ടടുത്തെത്തിയതായും റിപ്പോര്‍ട്ടുണ്ട്. യൂറോപ്പ് പതിറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും വലിയ സുരക്ഷാ പ്രതിസന്ധിയാണ് നേരിടുന്നതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. യുക്രൈന്‍ അതിര്‍ത്തിയില്‍ നിന്ന് 1000 കിലോമീറ്റര്‍ അകലെയായാണ് ബെലാറസ്– റഷ്യന്‍ സംയുക്ത സൈനികാഭ്യാസം. പങ്കെടുക്കുന്ന സൈനികരുടെ എണ്ണം ഇരുരാജ്യങ്ങളും കൃത്യമായി പുറത്തുവിട്ടിട്ടില്ലെങ്കിലും മുപ്പതിനായിരത്തോളം റഷ്യന്‍ സൈനികര്‍ ബെലാറസിലെത്തിയെന്നാണ് റിപ്പോര്‍ട്ട്. റഷ്യയുമായി അടുത്ത ബന്ധം […]
സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍, ഉല്‍സവങ്ങള്‍ക്ക് 1500 പേര്‍; അംഗന്‍വാടികള്‍ തിങ്കളാഴ്ച മുതല്‍; കൂടുതൽ ഇളവ്

സംസ്ഥാനത്ത് ഉത്സവാഘോഷങ്ങള്‍ക്ക് കൂടുതല്‍ ഇളവുകള്‍. എല്ലാ മതപരമായ ഉത്സവാഘോഷങ്ങള്‍ക്കും പരമാവധി 1500 പേര്‍ക്ക് പങ്കെടുക്കാം. ആറ്റുകാല്‍ പൊങ്കാല വീട്ടില്‍ പരിമിതപ്പെടുത്തണം. അംഗനവാടികളും തിങ്കളാഴ്ച തുറക്കും. സംസ്ഥാനത്തെ ഉത്സവാഘോഷങ്ങള്‍ക്ക് കൂടുതല്‍ പേര്‍ക്ക് പങ്കെടുക്കാം. ആലുവാ ശിവരാത്രി, മാരാമണ്‍ കണ്‍വന്‍ഷന്‍, ആറ്റുകാല്‍ പൊങ്കാല ഉള്‍പ്പെടെയുളള എല്ലാ മതപരമായ ഉത്സവങ്ങള്‍ക്കും പരമാവധി 1500 പേരെ പങ്കെടുപ്പിക്കാം. കോവിഡ് വ്യാപനവും രോഗസ്ഥിരീകരണ നിരക്കും കുറഞ്ഞതോടെയാണ് കൂടുതല്‍ ഇളവുകള്‍ നല്കാനുളള സര്‍ക്കാര്‍ തീരുമാനം. 25 ചതുരശ്രഅടിയില്‍ ഒരാള്‍ എന്ന നിലയില്‍ ആളുകളുടെ എണ്ണം ജില്ലാ […]
ഫ്രഞ്ച് ശാസ്ത്രജ്ഞൻ ലൂക്ക് മോണ്ടനിയർ അന്തരിച്ചു

പാരീസ്: ഫ്രഞ്ച് ശാസ്ത്രജ്ഞനും നൊബേൽ സമ്മാന ജേതാവുമായ ലൂക്ക് മോണ്ടനിയർ (89) അന്തരിച്ചു. എച്ച്ഐവി വൈറസിനെ ആദ്യമായി തിരിച്ചറിഞ്ഞ ശാസ്ത്രജ്ഞരിൽ ഒരാളാണ്. 1982ലാണ് എയിഡ്സ് രോഗബാധ ആദ്യമായി തിരിച്ചറിഞ്ഞത്. 2008ൽ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം ഫ്രഞ്ച് ശാസ്ത്രജ്ഞനായ ഫ്രാങ്കോയിസ് ബാരെ സിനോസിയുമായും ജർമൻ ഗവേഷകൻ ഹരാൾഡ് സുർ ഹുസൈനുമായാണ് ലൂക്ക് പങ്കിട്ടത്. കോവിഡ് വൈറസ് ചൈനീസ് ലാബിൽ മനപ്പൂർവം സൃഷ്ടിച്ചതാണെന്ന് 2020ൽ അദ്ദേഹം നടത്തിയ പ്രസ്താവന വിവാദമായിരുന്നു.
വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസറുദ്ദീന്‍ അന്തരിച്ചു

കോഴിക്കോട്: വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീൻ (78) നിര്യാതനായി. അസുഖബാധിതനായി ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രി 10.30 ഓടെയാണ് മരണം. 1991 മുതൽ സംഘടനയുടെ സംസ്ഥാന പ്രസിഡന്‍റാണ്. ഭാരത് വ്യാപാരസമിതി അംഗം, വാറ്റ് ഇംപലിമെന്‍റേഷൻ കമ്മിറ്റി മെമ്പർ, വ്യാപാരി ക്ഷേമ നിധി വൈസ് ചെയർമാൻ, കേരള മർക്കന്‍റയിൽ ബാങ്ക് ചെയർമാൻ ഷോപ് ആന്‍റ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് ക്ഷേമ നിധി ബോർഡ് മെമ്പർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട് 1944 ഡിസംബർ 25 ന് കോഴിക്കോട് കൂടാരപ്പുരയിൽ […]
പ്രസിദ്ധ കൂത്ത്, കൂടിയാട്ട കലാകാരന്‍ മാണി ദാമോദര ചാക്യാര്‍ അന്തരിച്ചു

ലക്കിടി (പാലക്കാട്): പ്രസിദ്ധ കൂത്ത്, കൂടിയാട്ട കലാകാരന്‍ മാണി ദാമോദര ചാക്യാര്‍ (76) അന്തരിച്ചു. നാട്യാചാര്യനും കൂടിയാട്ട കുലപതിയുമായ പത്മശ്രീ മാണി മാധവചാക്യാരുടെ അനന്തരവനും ശിഷ്യനുമാണ്. നടുവണ്ണൂര്‍ സ്‌കൂളിലെ മുന്‍ സംസ്‌കൃത അധ്യാപകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അസുഖബാധിതനായതിനെത്തുടര്‍ന്നു 17 വര്‍ഷത്തോളമായി കൂത്ത്, കൂടിയാട്ട അരങ്ങില്‍നിന്നു വിട്ടുനില്‍ക്കുകയായിരുന്നു. നാലര പതിറ്റാണ്ടോളം നീണ്ട കലാസപര്യയില്‍ കേരളത്തിനകത്തും പുറത്തുമായി നിരവധി ക്ഷേത്രങ്ങളില്‍ കലാവതരണം നടത്തി. കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകളുടെ സ്‌കോളര്‍ഷിപ്പിനും സംഗീത നാടക അക്കാദമി അവാര്‍ഡിനും അര്‍ഹനായി. മറ്റു ക്ഷേത്ര പുരസ്‌കാരങ്ങളും നേടി. കൂത്ത് […]
ഉഗ്രവിഷമുള്ള മൂർഖൻ; തീപ്പൊള്ളലേറ്റ പോലെ; 30 വയൽ ആന്റിവെനം; ഇത് രണ്ടാം ജന്മം

കണ്ണൂർ: ‘ഇതെന്റെ രണ്ടാം ജന്മമാണ്. ഇവർക്കെല്ലാം എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല.’ ഓക്സിജൻ മാസ്കിന്റെ സുതാര്യമായ നേർത്ത പാളിക്കപ്പുറം മഞ്ജുള പറയുന്നതെല്ലാം കൃത്യമായി വേർതിരിച്ചെടുക്കാൻ പ്രയാസമാണെങ്കിലും ജീവൻ തിരിച്ചുകിട്ടിയതിലുള്ള ആശ്വാസം ആ മുഖത്തു നിന്നു വായിച്ചെടുക്കാം. മൂർഖന്റെ കടിയേറ്റു മൂന്നു ദിവസം അബോധാവസ്ഥയിൽ വെന്റിലേറ്ററിൽ കഴിഞ്ഞ ശേഷമാണു മഞ്ജുളയുടെ തിരിച്ചുവരവ്. വാവാ സുരേഷ് കോട്ടയം മെഡിക്കൽ കോളജിലെ പരിചരണത്തിൽ ജീവിതത്തിലേക്കു തിരികെക്കയറിയ ദിവസങ്ങളിലാണ് ഇവിടെ കണ്ണൂരിലെ ജില്ലാ ആശുപത്രി വെന്റിലേറ്ററിൽ മഞ്ജുളയും രണ്ടാം ജന്മത്തിലേക്കു കണ്ണു തുറന്നത്. […]
സ്പോർട്സ് യാത്രകൾ – Sports Yathrakal by സനിൽ പി. തോമസ്: Sanil P Thomas (Malayalam Edition)



