LIMA WORLD LIBRARY

മലയാള മണ്ണിലെ കഴുകന്മാരും കാക്കകളും – കാരൂര്‍ സോമന്‍, ലണ്ടന്‍

കേരള സംസ്കാരത്തിന് ഏല്‍ക്കുന്ന അപമാനമാണ് മനുഷ്യത്വരഹിതമായ കേരളത്തിലെ കൊലപാത കങ്ങള്‍. ഇത് ലോകം കണ്ടുകൊണ്ടിരിക്കുന്ന ഹിംസയാണ്. കണ്ണൂരിലെ ഒരു മല്‍സ്യ തൊഴിലാളിയുടെ കാല്‍ വെട്ടിമാറ്റിക്കൊണ്ട് ക്രൂരന്മാരായ ഭീകരര്‍ കേരളത്തെ ഉത്കണ്ഠയുടെ മുള്‍മുനയില്‍ നിര്‍ത്തിയ കാഴ്ചയാണ് ലോകം കണ്ടത്. മനുഷ്യമനസ്സിന്‍റെ മാധുര്യമറിയാത്ത രാഷ്ട്രീയ വര്‍ഗ്ഗീയ നാട്ടുഭ്രാന്തന്മാര്‍ മനുഷ്യരെ ക്രൂരമായി കൊല്ലുന്നു. മനുഷ്യര്‍ മനുഷ്യനെ കൊന്നൊടുക്കുന്നത് വിദേശ മലയാളികള്‍ പേടിസ്വപ്നം പോലെ കാണുന്നു. കേരളത്തില്‍ നിന്ന് യുവതീ യുവാക്കള്‍ പാലായനം ചെയ്തുകൊണ്ടിരിക്കുന്നതിന്‍റെ പ്രധാന കാരണം രാഷ്ട്രീയ വര്‍ഗ്ഗീയ അസമത്വവും ഒറ്റപ്പെടലുമാണ്, […]

പന്തുകള്‍ പറക്കുന്ന കളിക്കളം – കാരൂര്‍ സോമന്‍, ലണ്ടന്‍

(കാരൂര്‍ സോമന്‍റെ സ്പെയിന്‍ ‘കാറ്റില്‍ പറക്കുന്ന പന്തുകള്‍’ യാത്രാ വിവരണത്തില്‍ നിന്ന്) യാത്രകള്‍ ഓര്‍മ്മകളുടെ ഒഴുക്കിലെന്നും ജീവിക്കുന്ന അമൂല്യ അനുഭൂതി അനുഭവങ്ങളാണ് നല്‍ കുന്നത്. തലേരാത്രി സാന്‍റിയാഗോയില്‍ നിന്നെത്തുമ്പോള്‍ മാന്‍ഡ്രിഡ് നഗരം പൂനിലാവില്‍ പരന്നൊഴുകി യിരിന്നു. പ്രകൃതിയുടെ ഹരിതാഭയെ അപഹരിച്ച നിലാവിനെ കിഴക്കുദിച്ച സൂര്യന്‍ തട്ടിമാറ്റി ഭൂമിയെ മനോഹര കാഴ്ചകളാക്കി മാറ്റി. രാവിലെ ഹോട്ടല്‍ റസ്റ്ററന്‍റില്‍ നിന്ന് ഭക്ഷണം കഴിച്ചു് പുറത്തിറങ്ങി. ആദ്യം കണ്ട കാ ഴ്ച്ച റോഡിലൂടെ പാരമ്പര്യ വസ്ത്രധാരികളായ ഏതാനും സ്ത്രീപുരുഷന്മാര്‍ നടന്നു പോകുന്നു. […]

“ജീവിതനൗകയിലെ ഭാവകാവ്യങ്ങള്‍’ എന്ന കാവ്യസമാഹാരത്തിലെ കവിതകളുടെ ദൃശ്യാവിഷ്കാരം രണ്ടാം ഭാഗം പ്രകാശനം ചെയ്തു.

പ്രവാസി മലയാളിയും എഴുത്തുകാരനുമായ ജോളി എം.പടയാട്ടില്‍ രചിച്ച “ജീവിതനൗകയിലെ ഭാവകാവ്യങ്ങള്‍’ എന്ന കാവ്യസമാഹാരത്തിലെ കവിതകളുടെ ദൃശ്യാവിഷ്കാരം രണ്ടാം ഭാഗം സിഡി ആല്‍ബമായി പ്രകാശനം ചെയ്തു. 10 ഗാനങ്ങളടങ്ങിയ ആല്‍ബത്തിന്‍റെ ആദ്യകോപ്പി അങ്കമാലി എം.എല്‍.എ. റോജി എം. ജോണ്‍ ജീവധാര ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ.സാജു ചാക്കോയ്ക്ക് നല്‍കി പ്രകാശനം ചെയ്തു. വെര്‍ച്വല്‍ ഫ്ളാറ്റ് ഫോമിലൂടെ നടന്ന പരിപാടിയില്‍ റോജി എം. ജോണ്‍ അദ്ധ്യക്ഷത വഹിച്ചു. യുവസംഗീതസംവിധായകനായ നന്ദകുമാര്‍ കെ. കമ്മത്ത് ആമുഖപ്രഭാഷണം നടത്തി. ഡോ. മാത്യു കുഴല്‍നാടന്‍ എം.എല്‍.എ., […]