മലയാള മണ്ണിലെ കഴുകന്മാരും കാക്കകളും – കാരൂര്‍ സോമന്‍, ലണ്ടന്‍

Facebook
Twitter
WhatsApp
Email

കേരള സംസ്കാരത്തിന് ഏല്‍ക്കുന്ന അപമാനമാണ് മനുഷ്യത്വരഹിതമായ കേരളത്തിലെ കൊലപാത കങ്ങള്‍. ഇത് ലോകം കണ്ടുകൊണ്ടിരിക്കുന്ന ഹിംസയാണ്. കണ്ണൂരിലെ ഒരു മല്‍സ്യ തൊഴിലാളിയുടെ കാല്‍ വെട്ടിമാറ്റിക്കൊണ്ട് ക്രൂരന്മാരായ ഭീകരര്‍ കേരളത്തെ ഉത്കണ്ഠയുടെ മുള്‍മുനയില്‍ നിര്‍ത്തിയ കാഴ്ചയാണ് ലോകം കണ്ടത്. മനുഷ്യമനസ്സിന്‍റെ മാധുര്യമറിയാത്ത രാഷ്ട്രീയ വര്‍ഗ്ഗീയ നാട്ടുഭ്രാന്തന്മാര്‍ മനുഷ്യരെ ക്രൂരമായി കൊല്ലുന്നു. മനുഷ്യര്‍ മനുഷ്യനെ കൊന്നൊടുക്കുന്നത് വിദേശ മലയാളികള്‍ പേടിസ്വപ്നം പോലെ കാണുന്നു. കേരളത്തില്‍ നിന്ന് യുവതീ യുവാക്കള്‍ പാലായനം ചെയ്തുകൊണ്ടിരിക്കുന്നതിന്‍റെ പ്രധാന കാരണം രാഷ്ട്രീയ വര്‍ഗ്ഗീയ അസമത്വവും ഒറ്റപ്പെടലുമാണ്, അനീതിയും അക്രമവും കൊലപാതകങ്ങളും നിലനില്‍പ്പിന്‍റെ അടിത്തറയാക്കുന്നു. ഈ കൂട്ടരുടെ അടിത്തറയിളക്കാന്‍, ആട്ടിയോടിക്കാന്‍ എഴുത്തുകാരന്‍പോലും മുന്നോട്ട് വരുന്നില്ല. അവര്‍ക്ക് തന്‍കാര്യം വന്‍കാര്യമാണ്. മലയാളികള്‍ പാര്‍ക്കുന്ന ഗള്‍ഫ്, വികസിത രാജ്യങ്ങളില്‍ ആരും ഇങ്ങനെ രാഷ്ട്രീയ കൊലപാതകങ്ങള്‍ നടത്തുന്നത് കാണാറില്ല. ജാതി മത അസഹിഷ്ണത നടത്തു ന്നില്ല. മറ്റൊരാളിന്‍റെ ജീവന്‍ നഷ്ടപ്പെടുത്തുന്നവനെ പ്രഹരിക്കുക, ഇരുമ്പഴിക്കുള്ളിലാക്കുകയല്ല വേണ്ടത് കതിര്‍കറ്റപോലെ ചവുട്ടിമെതിച്ചു് ജീവനെടുക്കണം. കൊല്ലുന്നവന്‍ കൊല്ലപ്പെടണം. അതാണ് മനുഷ്യ നീതി. അതിന് ഉദാത്തമായ ഉദാഹരങ്ങളാണ് ഗള്‍ഫ് രാജ്യങ്ങള്‍, വികസിത രാജ്യങ്ങള്‍. അതിനാല്‍ അവിടെ കുറ്റവാളികളുടെ എണ്ണം കുറയുന്നു. സമൂഹത്തെ ചുഷണം ചെയ്യുന്ന ബൂര്‍ഷ്വ ഫ്യൂഡല്‍ വര്‍ഗ്ഗീയ വാദികളുടെ ശിരസ്സുകള്‍ അരിഞ്ഞുവീഴ്ത്തുകയല്ല ഇവര്‍ ചെയ്യുന്നത് പാവങ്ങളുടെ ശിരസ്സും കൈയ്യും കാലുകളും ആര്‍ ക്ക് വേണ്ടിയോ ഈ കാട്ടു മൃഗങ്ങള്‍ വെട്ടി മാറ്റുന്നു. ഇരുട്ടിന്‍റെ പ്രവര്‍ത്തികള്‍ക്കതിരെ പൊരുതേണ്ട മനുഷ്യര്‍ ഇരുളിന്‍റെ മറവില്‍ വന്യമൃഗങ്ങളെപോലെ പാവങ്ങളെ പതിയിരുന്ന് വെട്ടിക്കൊല്ലുന്നു. ഒരു ജീവനെ രക്ഷി ക്കാന്‍ കഴിയാത്തവര്‍ ആ ദുരന്തത്തിന് സാക്ഷികളായിട്ടല്ല വരേണ്ടത് അതിലുപരി രാഷ്ട്രീയ ജാതിക്കോമരങ്ങളെ സമൂഹത്തില്‍ നിന്ന് പിഴുതെറിയാന്‍ രംഗത്ത് വരണം. ഏത് പ്രത്യയ ശാസ്ത്രമാണെങ്കിലും ഏത് രാഷ്ട്രീയ മാണെങ്കിലും ഒരാളോട് വൈര്യമുണ്ടെങ്കില്‍ ക്രൂരമായി ഒരാളെ കൊല്ലുകയാണോ വേണ്ടത്? ഇവര്‍ പ്രാര്‍ത്ഥി ക്കാന്‍ പോകുന്ന ദേവാലയ ദൈവങ്ങള്‍ക്ക് ഈ കപട വിശ്വാസികളെ തിരിച്ചറിയില്ല എന്നാണോ?
ഇവര്‍ സമൂഹത്തിലെ വിഷ വിത്തുകളാണ്. വെട്ടിനശ്ശിപ്പിക്കണം, സമൂഹത്തില്‍ വെറുപ്പും ഭീതിയും അസഹിഷ്ണതയും വളര്‍ത്തുന്നവരുടെ ഉദ്ദേശം അധികാരമോഹമാണ്. ഈ കൊല്ലുന്നവനെയും ഒരമ്മ പ്രസവിച്ചതല്ലേ? കൊല്ലപ്പെട്ടവന്‍റെ അമ്മ, അച്ഛന്‍, സഹോദര സഹോദരി, ഭാര്യ, കുഞ്ഞിന്‍റെ നേര്‍ക്ക് ആര്‍ക്കാണ് സ്വാന്തനം ചൊരിയാന്‍ കഴിയുക? കുറെ ലക്ഷങ്ങള്‍ കൊടുത്താല്‍ തീരുന്നതാണോ ആ തീരാദുഃഖം. ഈ ചീഞ്ഞളിഞ്ഞ മനസ്സുമായി ജീവിക്കുന്ന സാമൂഹ്യദ്രോഹികളെ മരവിച്ച മനസ്സോടെ മാത്രമല്ല കാട്ടുമൃഗങ്ങളാ യിട്ടേ മനുഷ്യര്‍ക്ക് കാണാന്‍ സാധിക്കു. ആധുനിക കേരളത്തിന്‍റെ സാംസ്കാരിക സാമൂഹ്യ ബോധം പഠിപ്പി ക്കുന്നത് ജനാധിപത്വ സുരക്ഷയെക്കാള്‍ ബൂര്‍ഷ്വ മുതലാളി വര്‍ഗ്ഗീയവാദികളുടെ രക്ഷയാണ്.നമ്മുടെ നിയമ സംഹിതയുടെ അഭാവമാണ് കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത്. ഇതിന്‍റെ തലപ്പത്തിരിക്കുന്നവര്‍ അറിയേ ണ്ടത് ഭീതിജനകമായ വിധം കേരളം മൃഗീയതയിലേക്ക് പോയ്ക്കൊണ്ടിരിക്കുന്നു. കൊല്ലുന്നവനും ചാകുന്ന വനും കൊടുക്കുന്ന കപട വീരപരിവേഷം എന്നാണ് അവസാനിക്കുക?
കേരളത്തിലെ മത രാഷ്ട്രീയ ഗുണ്ടകള്‍ പാവങ്ങളെ കശാപ്പ് ചെയ്യുന്നത് കേരളത്തിന്‍റെ ദുഃഖ ദുരിത ങ്ങള്‍ മാറ്റാനല്ല. അവരുടെ മടിശീല കനക്കാനും ഇവര്‍ വഴി ബൂര്‍ഷ്വ മുതലാളിത്വ വര്‍ഗ്ഗീയ രാഷ്ട്രീയ വാഴ്ച നിലനിര്‍ത്താനുമാണ്. സത്യത്തില്‍ ഇതൊക്കെ വെളിപ്പെടുത്തുന്നത് രാഷ്ട്രീയ ശൂന്യതയാണ്. ധര്‍മ്മമല്ല അധര്‍മ്മമാണ്. പാവങ്ങളെ കൊന്നൊടുക്കുന്നവര്‍ മത തീവ്രവാദികളോ ഭീകരരോ? ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പരസ്പരം പഴിചാരിയും പോര്‍വിളി നടത്തി റീത്തുവെച്ചു് വിലപിച്ചിട്ട് കാര്യമില്ല. ഈ ഭീകര ഗുണ്ടകളുടെ മടിശീല കനപ്പിക്കാതെ, ജയിലില്‍ സുഖ വാസ ജീവിതം കൊടുക്കാതെ കഴുമരത്തിലെത്തിക്കണം. രാഷ്ട്രീയ ലാഭമുണ്ടാക്കേണ്ടത് കൊലപാതക രാഷ്ട്രീയത്തിലൂടെയല്ല. ഇന്ത്യയിലെ പാവങ്ങള്‍ നിത്യവും ഭയത്തിലും ഭീഷണിയിലും കഴിയുന്നു. ദേശീയതലത്തില്‍ നമ്മള്‍ വിദ്യയിലും, സാമ്പത്തിക സാംസ്കാരിക മേഖലകളിലും വളര്‍ന്നവരെന്ന് മേനി നടിക്കുമ്പോള്‍ കൊലപാതക ആയുധ പരിശീലനവും വിജയകരമായി തുടരുന്നത് മറക്കരുത്. ആരാണ് ഈ ഗുണ്ടകളെ തീറ്റിപോറ്റുന്നത്? ഈ മത രാഷ്ട്രീയ ഗുണ്ട കളെ നേരിടാന്‍ കരുത്തുള്ള ഒരു പാര്‍ട്ടി ഭരിക്കുമ്പോള്‍ എന്തുകൊണ്ട് ഇവര്‍ അഴിഞ്ഞാടുന്നു? നിരപരാധി കളെ കൊന്നൊടുക്കുന്ന മതരാഷ്ട്രീയ ഭ്രാന്തന്മാരെ ഭീകരരായി മുദ്രകുത്തുകയാണ് വേണ്ടത്. സഹജീവികളെ സമഭാവനയോടെ കാണാന്‍ കഴിയാത്ത കാരണം ഇവര്‍ ഇന്നും കാളവണ്ടിയുഗത്തില്‍ ജീവിക്കുന്നതാണ്. ത ലച്ചോറില്‍ പൂപ്പലും പായലും പിടിച്ച ഇവര്‍ വര്‍ഗ്ഗീയ ബൂര്‍ഷ്വ മുതലാളിമാര്‍ പണിതുയര്‍ത്തിയ ഏകാന്തത യുടെ തടവറയില്‍ സുഖിച്ചും പൂജാദ്രവ്യങ്ങളില്‍ ഉല്ലസിച്ചും ഭ്രാന്തന്മാരെപോലെ കയ്യില്‍ കത്തിയുമായി ജീവിക്കുന്നു. കാലം പുരോഗതി പ്രാപിച്ചിട്ടും കൊറോണ ദൈവം ശിക്ഷിച്ചിട്ടും അവരുടെ മനസ്സില്‍ ജാതി- മത-രാഷ്ട്രീയ അന്ധതയും വക്രതയുമാണുള്ളത്. സ്നേഹത്തിന്‍റെ നീലാകാശം ഇവര്‍ കണ്ടിട്ടില്ല. ആ നിലാവെ ളിച്ചത്തെ സ്വന്തമാക്കണമെങ്കില്‍ നല്ല പുസ്തകങ്ങള്‍ വായിക്കണം. കേരള ജനതയുടെ മത മൈത്രിയും മനുഷ്യത്വവും വിവേകവും നഷ്ടപ്പെടുന്നുണ്ടോ?
ഇന്ത്യയിലും കേരളത്തിലും കുറെ മനുഷ്യരില്‍ കാണുന്നത് ഏതെങ്കിലും ഒരു തത്വ ശാസ്ത്രത്തില്‍ അല്ലെങ്കില്‍ വിശ്വാസത്തില്‍ അകപ്പെട്ടാല്‍ സ്വയം ചിന്തിക്കുന്നത് ആദര്‍ശവാദികള്‍, ഈശ്വര വിശ്വാസികള്‍ എന്നൊക്കെയാണ്. ഇതെല്ലാം തെളിയിക്കുന്നത് അറിവിന്‍റെ അല്പത്വമാണ്. അറിവുള്ളവര്‍ ആഴത്തില്‍ ചിന്തി ക്കുന്നവരാണ്. അവര്‍ അന്ധവിശ്വാസികളല്ല. ആത്മാവിനെ അറിയുന്നവര്‍ക്ക് ഒരാളെ വേദനിപ്പിക്കാനോ കൊല്ലാനോ സാധിക്കില്ല. ജാതി മത കൊലപാതകങ്ങള്‍ ആത്മീയ ദുരന്തമാണ്. ഈ കൂട്ടര്‍ക്ക് ഈശ്വരന്‍ എന്ന വാക്ക് ഉച്ചരിക്കാന്‍ സാധിക്കുമോ? ഈ സാമൂഹ്യ വൈകൃതമുള്ളവരാണ് ഭീകരരും കൊലയാളികളുമായി മാറുന്നത്. ഇവരെ പരിശീലിപ്പിക്കുന്നവര്‍ക്കാണ് മാനസിക ചികിത്സ ആദ്യമായി കൊടുക്കേണ്ടത്. ഇങ്ങനെ കേരളത്തിലെ മത-രാഷ്ട്രീയ പ്രവര്‍ത്തകരില്‍ പലരും അധികാരഭ്രാന്തില്‍ മനോരോഗികളായി മാറുന്നുണ്ട്. ഇത്തരത്തില്‍ രാഷ്ട്രീയ തിമിരം പിടിച്ചവരും കപട പുണ്യവാളന്മാരും കൂടി ഊതിവീര്‍പ്പിച്ചെടുക്കുന്ന ഈ പൈശാചിക ഗുണ്ടകളെ സര്‍വ്വശക്തിയുമെടുത്തു തോല്‍പ്പിക്കാന്‍ ജനങ്ങള്‍ മുന്നിട്ടിറങ്ങണം. ഏത് രാഷ്ട്രീയ പാര്‍ട്ടിയായാലും കൊല്ലപ്പെടുന്നവന്‍റെ വീട്ടില്‍ കണ്ണീരും വീര്‍പ്പുമുട്ടലുകളുമാണ്. ഈ മൃഗീയ വേട്ടയിലുടെ ഒരു കുടുംബത്തെ തകര്‍ത്തെറിയുകയാണ്. ഈ കൊടും ക്രൂരത എത്രനാള്‍ കേരളം കണ്ടിരിക്കും? രാഷ്ട്രീയ ക്കാര്‍ക്ക് പിരിവ് കൊടുത്തില്ലെങ്കില്‍ അവരെ അപകീര്‍ത്തിപ്പെടുത്തുക, വീടിന് കല്ലെറിയുക, വ്യക്തിഹത്യ നടത്തുക ഇതൊന്നും രാഷ്ട്രീയ പ്രവര്‍ത്തനമല്ല. അക്രമ വര്‍ഗ്ഗിയ രാഷ്ട്രീയമാണ്. മത രാഷ്ട്രീയ വര്‍ഗ്ഗീയ വി ഢിത്വങ്ങള്‍ കേരളത്തിലെ ഓരോ വാര്‍ഡിലും നിലനില്‍ക്കുന്നു. ഇവരുടെയുള്ളിലെ മൃഗപ്രകൃതിയെ തുറന്നുകാട്ടുന്നു. കൊലക്കത്തിക്ക് ഏറ്റവും കൂടുതല്‍ ഇരയായിട്ടുള്ളത് കേരളത്തിലെ പാവങ്ങളാണ്. ദാരിദ്ര്യ വും പട്ടിണിയും നേരിടുന്നവരെ കൊല്ലുക കാടത്വമാണ്. കാലം നിങ്ങള്‍ക്ക് മാപ്പ് തരില്ല. ഇന്നത്തെ സാമൂഹ്യ സംവിധാനം ലജ്ജയോ സങ്കോചമോയില്ലാതെ നിഷ്ടൂരരും കഠോരചിത്തരുമാകുന്നതെന്താണ്?
മക്കളെ രാഷ്ട്രീയ പ്രവര്‍ത്തിന് വിടുന്നവര്‍ കാക്കക്കൊപ്പം കഴുകനുണ്ടെന്നും തിരിച്ചറിയുക. കാക്ക യെപോലെ കൂട്ടംകൂടി അലറിവിളിച്ചു് നടക്കുമ്പോള്‍ ഒപ്പം നടക്കുന്ന, പറന്നുവരുന്ന കഴുകന്‍ കൊത്തിവലി ക്കുമെന്ന് ആര്‍ക്കുമറിയില്ല. അധികാര ലഹരിയില്‍ കഴിയുന്നവര്‍ക്ക് ശ്മശാന മണ്ണും, ശവകുടിരങ്ങളും, ഒരു പിടി ചാമ്പലും ആവശ്യമാണ്. അധികാരത്തിലുള്ളവര്‍, ക്രൂരത ചെയ്യുന്നവര്‍ കണ്ണുനീര്‍ വാര്‍ക്കുന്നില്ല. മഞ്ഞുതുള്ളികള്‍ പോലെ കണ്ണുനീര്‍ വാര്‍ക്കുന്നത് ജീവന്‍ പോയവരുടെ ബന്ധുക്കളാണ്.ആ കണ്ണുനീ രിന്‍റെയും ചുടുചോരയുടേയും ശിക്ഷ അവരുടെ തലമുറകള്‍ ഏറ്റുവാങ്ങുമെന്ന് അധികാരമെത്തയില്‍ പൂത്തുലഞ്ഞു കിടക്കുന്നവര്‍ തിരിച്ചറിയുന്നില്ല. ഭയാനകമായ കൊലപാതകങ്ങള്‍ കണ്ടിട്ടും മരവിച്ചുകൊ ണ്ടിരിക്കുന്ന നമ്മുടെ പ്രതികരണശേഷി പ്രതിഷേധിക്കാന്‍ ഉപയോഗിക്കുക. കേരളത്തിലെ രാഷ്ട്രീയ വീരന്മാ രുടെ, മത പുണ്യവാളന്മാരുടെ നാട്ടില്‍ ആരും ജീവന്‍ ബലികഴിക്കാതിരിക്കട്ടെ.

About The Author

Leave a Reply

Your email address will not be published. Required fields are marked *