പ്രവാസി മലയാളിയും എഴുത്തുകാരനുമായ ജോളി എം.പടയാട്ടില്‍ രചിച്ച “ജീവിതനൗകയിലെ ഭാവകാവ്യങ്ങള്‍’ എന്ന കാവ്യസമാഹാരത്തിലെ കവിതകളുടെ ദൃശ്യാവിഷ്കാരം രണ്ടാം ഭാഗം സിഡി ആല്‍ബമായി പ്രകാശനം ചെയ്തു.
10 ഗാനങ്ങളടങ്ങിയ ആല്‍ബത്തിന്‍റെ ആദ്യകോപ്പി അങ്കമാലി എം.എല്‍.എ. റോജി എം. ജോണ്‍ ജീവധാര ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ.സാജു ചാക്കോയ്ക്ക് നല്‍കി പ്രകാശനം ചെയ്തു.
വെര്‍ച്വല്‍ ഫ്ളാറ്റ് ഫോമിലൂടെ നടന്ന പരിപാടിയില്‍ റോജി എം. ജോണ്‍ അദ്ധ്യക്ഷത വഹിച്ചു. യുവസംഗീതസംവിധായകനായ നന്ദകുമാര്‍ കെ. കമ്മത്ത് ആമുഖപ്രഭാഷണം നടത്തി. ഡോ. മാത്യു കുഴല്‍നാടന്‍ എം.എല്‍.എ., എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ., മുന്‍ഗതാഗത മന്ത്രി ജോസ് തെറ്റയില്‍, പ്രശസ്ത ചിത്രകാരനും കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല ആര്‍ട്സ് ആന്‍ഡ് സോഷ്യല്‍ വകുപ്പ് മേധാവി പ്രഫ. സാജു തുരുത്തില്‍, ഗ്രിഗറി മേടയില്‍(ഡബ്ല്യു എം സി ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി), ജോബിന്‍ എസ്. കൊട്ടാരം (എംഡി ആന്‍ററ് സിഇഒ, അബ്സൊല്യൂട്ട് ഐഎഎസ് അക്കാദമി, സൈക്കോളജിസ്റ്റ്, മോട്ടിവേഷണല്‍ ട്രെയിനര്‍), ഡോ. ജോര്‍ജ്ജ് അരീക്കല്‍ ഗ്രന്ഥകാരന്‍, മുന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ കാള്‍ ക്യൂബല്‍ ഫൗണ്ടേഷന്‍ ജര്‍മ്മനി), പി.സി. മാത്യു (ഡബ്ല്യു എം സി ഗ്ലോബല്‍ വൈസ് പ്രസിഡന്‍റ്), ജോളി തടത്തില്‍ (ചെയര്‍മാന്‍ ഡബ്ല്യു എം.സി യൂറോപ്പ് റീജണ്‍), ജോസ് കുമ്പിളുവേലില്‍ (ചീഫ് എഡിറ്റര്‍, പ്രവാസി ഓണ്‍ലൈന്‍) ജോസ് പുതുശ്ശേരി (മാനേജിംഗ് എഡിറ്റര്‍, നമ്മുടെ ലോകം, ലോക കേരള സഭാംഗം, പ്രസിഡന്‍റ് കേരള സമാജം കൊളോണ്‍), ഡോ. ജിമ്മി ലോനപ്പന്‍ മൊയ്ലന്‍, സണ്ണി വെളിയത്ത്, അഡ്വ. ജോണി പടയാട്ടില്‍, ഡോ. ജോസ് വയലില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
സോബിച്ചന്‍ ചേന്നങ്കര, സിറിയക് ചെറുകാട്, ജോസ് കവലേച്ചിറ, ഉണ്ണിമായ പ്രസാദ്, ജെസി ബാബു, ജിനു ഗോപാല്‍, മഹേഷ് മോഹന്‍, അവാന്തിക തുണ്ടിയില്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. ജോളി എം. പടയാട്ടില്‍ നന്ദി പറഞ്ഞു.
നന്ദകുമാര്‍ കെ. കമ്മത്ത് സംഗീതസംവിധാനം നിര്‍വഹിച്ച കവിതകള്‍ക്ക് വിജയകുമാര്‍ ചോറ്റാനിക്കര (പുല്ലാങ്കുഴല്‍), പ്രഫ. ധര്‍മ്മതീര്‍ത്ഥന്‍ (വീണ), ബിബിന്‍ ടി.കെ. (ശബ്ദസംയോജനം), നിഖില്‍ ഷെയിന്‍ (ചിത്രസംയോജനം), കെ.ബി. ബൈന്ദ (ആഖ്യാനം), അഖില എസ്. ജിനീഷ്ലാല്‍ (വിവരണം) എന്നിവര്‍ പിന്നണിയായി.
സിറിയക് ചെറുകാട്, ഉണ്ണിമായ പ്രസാദ്, വീണ അനൂപ്, ജെസി ബാബു, വിനയ് ശേഖര്‍, ശ്രീഭുവന്‍ ആര്‍, നന്ദകുമാര്‍ കെ. കമ്മത്ത് എന്നിവരാണ് കവിതകള്‍ ആലപിച്ചിരിക്കുന്നത്. സംഗീതപ്രേമികള്‍ക്കായി ജോളി എം. പടയാട്ടില്‍ എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഗാനങ്ങള്‍ റിലീസ് ചെയ്തിരിക്കുന്നത്.











