ബസ് ചാര്‍ജ് വര്‍ധനയില്‍ പഠനം; ഫാസ്റ്റ്, സൂപ്പർഫാസ്റ്റ് നിരക്ക് കുത്തനെ ഉയരും?

ബസ് ചാര്‍ജ് വര്‍ധനയില്‍ കൂടുതൽ പരിശോധനയ്ക്ക് ഗതാഗതവകുപ്പ്. നിരക്കുകൾ വിശദമായി പഠിച്ച ശേഷം ഉത്തരവിറക്കിയാൽ മതിയെന്ന് തീരുമാനം. പുതുക്കിയ മിനിമം ചാർജിൽ മാറ്റമുണ്ടാകില്ല. ഫെയർസ്റ്റേജിൽ പുനരാലോചനയുണ്ടായേക്കും. കോവിഡ് കാലത്തെ വർധനയ്ക്ക് മുകളിൽ നിരക്ക് വരാതിരിക്കാന്‍ ശ്രമം. ഫാസ്റ്റ്, സൂപ്പർഫാസ്റ്റ് നിരക്കുകൾ കുത്തനെ ഉയരുമെന്ന് ആശങ്ക.
സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ നികുതി കുറയ്ക്കാനാകില്ല: ധനമന്ത്രി

സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ നികുതി കുറയ്ക്കാനാകില്ലെന്നു ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. കേന്ദ്രം സംസ്ഥാനത്തിനു നല്‍കുന്ന നികുതി വിഹിതത്തില്‍ വലിയ കുറവാണ് ഇപ്പോഴുള്ളതെന്നും മന്ത്രി പറഞ്ഞു. അതേസമയം 10 ദിവസത്തിനിടെ പെട്രോളിന് ലീറ്ററിന് 9 രൂപ 15 പൈസയും ഡീസലിന് 8 രൂപ 84 പൈസയുമാണ് കൂടിയത്. ഇതോടെ തിരുവനനന്തപുരം നഗരത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന് 115.54 രൂപയും ഡീസലിന് 102.25 രൂപയുമായി വില ഉയര്‍ന്നു. കൊച്ചിയില്‍ പെട്രോളിന് 113.46 രൂപയും ഡീസലിന് 100.40 രൂപയുമാണ് വില. കോഴിക്കോട് പെട്രോള്‍ […]
അഞ്ചപ്പം രണ്ട് മുട്ടകളുടെ വില വ്യക്തിഹത്യകള്‍ – കാരൂര്‍ സോമന്‍, ലണ്ടന്‍

തലയില്ലാത്ത സോഷ്യല്‍ മീഡിയ വളര്‍ന്നതോടെ പുകഴ്ത്തുന്നവന് സുഹൃത്തുക്കളെയും സത്യം പറയുന്നവന് എതിരാളികളെയും ഏറെ കിട്ടുന്ന കാലമാണ്. സത്യം തുറന്നു പറഞ്ഞ ഒരു എം.എല്‍.എക്കെതിരെ സോഷ്യല്‍ മീഡിയയില്‍ കണ്ടത് അപഹാസ്യ അപകീര്‍ത്തി പ്രചാരണങ്ങളാണ്. അജ്ഞാനം എന്ന വാക്കിന് അറിവില്ലായ്മ, മൗഢ്യം, അഹങ്കാര അധമ വ്യാപാരം എന്നൊക്കെ പറയാറുണ്ട്. ഒരു കല്യാണ വിരുന്നില്‍ യേശുക്രിസ്തു അഞ്ചപ്പവും രണ്ട് മീനും കൊണ്ട് ഈശ്വര ശക്തിയാല്‍ ആയിരങ്ങളെ തൃപ്തിപ്പെടുത്തിയപ്പോള്‍ നമ്മുടെ ആലപ്പുഴ ചിത്തരഞ്ജന്‍ എം.എല്‍.എ ക്ക് തൃപ്തിയേക്കാള്‍ അതൃപ്തിയാണ് തോന്നിയത്. ഫാനിട്ടാല്‍ പറന്നുപോകുന്ന […]



