വിട്ടു പോയ ഭാഗങ്ങൾ – യൂസഫ് നടുവണ്ണൂർ

വിട്ടു പോയ ഭാഗങ്ങളെപ്പോഴും വിട്ടൊഴിയാതെ പിന്നാലെ കൂടുന്നു വിട്ടു പോകാത്ത നോവിനാൽ കെട്ടി വരിഞ്ഞ് മുറുക്കുന്നു ! എന്നെന്നേക്കുമായ് സ്വയം മറച്ചു വെയ്ക്കുന്ന യാത്രയിൽ വാക്കിനിടയിലെയൊളിയിടത്തിൽ മൗനമായ് നീ പതുങ്ങിയോ ? തെളിഞ്ഞുണരുന്ന പുലരി നിത്യം പകൽ വെളുപ്പിൻ ചാന്തിനാൽ കൺതടങ്ങളിലെ രാത്തഴമ്പിനെ വിസ്മയച്ചിരിയാൽ മറയ്ക്കുന്നു ! ഒഴിവിടങ്ങൾ വെറുതെ നീട്ടുന്ന കൈപിടിച്ചെന്നും കുലുക്കുന്നു കൊഴിഞ്ഞുതീരുന്നില്ല പണ്ട് കടിച്ചു പങ്കിട്ട ചവർപ്പുകൾ ! പൂരിപ്പിക്കാത്ത രുചികളിൽ ചേർത്തു മുകരുവാനാവാത്ത മണങ്ങളിൽ ഒഴിഞ്ഞ നേരങ്ങളിലെന്നെ ഞാൻ കൊറിച്ചു കൊണ്ടു […]
സുഗതകുമാരി കവിതാ അവാർഡ് അനീഷ് കെ.അയിലറ ഏറ്റുവാങ്ങി.

സുഗതകുമാരി പ്രകൃതിക്കു കാവലാളായി നിന്ന കവി: എൻ.കെ.പ്രേമചന്ദ്രൻ എം.പി കൊല്ലം: പ്രകൃതിക്കു കാവലാളായി നിന്ന കവയിത്രിയായിരുന്നു സുഗതകുമാരിയെന്നും വിമർശനങ്ങളേയും അധിക്ഷേപങ്ങളേയും പുഷ്പഹാരങ്ങളായി സ്വീകരിച്ചു കൊണ്ട് നിർഭയം പോരാടിയ മനുഷ്യ സ്നേഹിയും പരിസ്ഥിതി പ്രവർത്തകയുമായിരുന്നു അവരെന്നും സുഗതകുമാരിയെന്നും എൻ.കെ.പ്രേമചന്ദ്രൻ എം.പി പറഞ്ഞു. കേരള സോഷ്യൽ സർവ്വീസ് സൊസൈറ്റി ഏർപ്പെടുത്തിയ സുഗതകുമാരി കവിതാ അവാർഡ് സമർപ്പണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊല്ലം പ്രസ്സ് ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ അനീഷ് കെ.അയിലറ അവാർഡ് ഏറ്റുവാങ്ങി. 15000 രൂപയും […]
അക്ഷരപൂജ പാർക്കിൽ രചന, ആലാപനം: കല്ലറ അജയൻ

നമ്മളൊത്തിരിക്കുമീ ബെഞ്ചിതിൽ കാലം മുന്നം എത്രപേർ കമിതാക്കൾ ഒത്തിരിന്നിട്ടുണ്ടാവാം ഒന്നുതൊട്ടിരിക്കുവാൻ കൊതിച്ചോർ പരസ്പരം മിണ്ടുവാൻ വാക്കില്ലാതെ വിങ്ങിയതിതേബെഞ്ചിൽ എത്ര പേർ നോട്ടങ്ങളാൽ പൂവിട്ടീപൂവനത്തിൽ എത്രപേർ സ്പർശങ്ങളാൽ വൈദ്യുതാഘാതമേറ്റു. കൈകൾ വീശാതെ യാത്രാമൊഴിയും പകരാതെ മറഞ്ഞോൾക്കായിക്കണ്ണീർപൊഴിച്ച യുവാവൊരാൾ ഇരുന്നതിതേ ബെഞ്ചിൻ മൂലയിലായിരിക്കാം മിഴിനീരുപ്പാലാണോ ദ്രവിച്ചൂ പലകകൾ. തങ്ങളിലിണങ്ങാത്ത രണ്ടുപേർ ദാമ്പത്യത്തിൻ ചങ്ങലമുറിക്കുവാൻ വന്നതുമിതേ പാർക്കിൽ ബെഞ്ചിൽ രണ്ടറ്റത്തായി അകന്നേഇരുന്നവർ അവർതൻ ഹൃദയങ്ങൾപോലെ ദൂരസ്ഥരായി. ആത്മഹത്യയെക്കുറിച്ചാലോചിക്കുവാൻ രണ്ട് തൂക്കണാം കുരുവികൾ ഇരുന്നതിവിടാവാം തീവണ്ടി വരാൻനേരംനോക്കി കൈകൊരുത്തവർ ദൂരയാപ്പാളംനോക്കി മറഞ്ഞിട്ടുണ്ടാവണം. ഒറ്റക്കീ […]
കവിത.മധുരനൊമ്പരസ്മൃതികൾ : രചന ആലാപനം കല്ലറ അജയൻ
The way | Malayalam Short Film
പ്രിയ മലയാളി സുഹൃത്തുക്കളെ,

ഓരോ മലയാളിക്കും അഭിമാനിക്കുവാൻ, “മലയാളത്തോടൊപ്പം മലയാളി”എന്ന ടെക്സാസ് ഓസ്റ്റിൻ യൂണിവേഴ്സിറ്റി യുടെ ഈ ദൗത്യത്തിൽ നമുക്കും കൈകോർക്കാം. ഏപ്രിൽ ഏഴാം തീയതിക്ക് മുമ്പുള്ള എല്ലാ സഹായത്തിനും യൂണിവേഴ്സിറ്റി യുടെ ഇരട്ടി വാഗ്‌ദാനം, ഓരോ മലയാളിയും സന്തോഷത്തോടെ, അതിലുപരി അഭിമാനത്തോടെ പ്രയോജനപ്പെടുത്തുക. പരമാവധി ഈ പ്രസ്താവന എല്ലാവരിലും എത്തിക്കുക. നമ്മുടെ മലയാളം ഭാരതത്തിനു പുറത്തു എന്നും നിലനിൽക്കട്ടെ എന്ന ആശംസയോടെ, നന്ദി !!! നന്ദി !!! നന്ദി !!! https://40for40.utexas.edu/amb/malayalam
STOPPING BY WOOD ON A SNOWY EVENING – Robert Frost

Whose woods these are I think I know , His house is in the villege though ; He will not see the stopping here To watch his woods fill up with snow . My little horse must think it queer To stop without a farmhouse near Between the woods and frozen lake The darkest evening […]
കൈകൾ കാലുകളാവുന്നു – സുനിത ഗണേഷ്

വിശപ്പാണ്, നല്ല വിശപ്പ്. മാലിന്യങ്ങൾക്കിടയിൽ ഇത്തിരി രുചിക്കായി മുഷിയുന്ന നാലുകാലിയെ പോലെ തന്നെ! അതേ, എൻ്റെ കൈകൾ കാലുകളാവുന്നു. നിവർന്നു നിൽക്കാൻ ഇപ്പോള് കഴിയുന്നില്ല. നിവർന്നു നിൽക്കാൻ ശ്രമിക്കുമ്പോഴൊക്കെ കാലുകളായ കൈകൾ വായുവിൽ തുഴയും. കാലുകൾ തുലനമില്ലാതെ ചുവടു വെക്കും. വിശപ്പോ! കത്തിക്കാളുന്നു. കത്തിക്കത്തി, വെന്തുവെന്ത്, കരിയും പുകയുമായ മനസ്സിൻ്റെ മാംസക്കഷണങ്ങൾ. നിലവിളിയാണ്. എന്തു തന്നെ ഊട്ടിയിട്ടും അടങ്ങുന്നില്ല, വിശപ്പിൻ്റെ കരച്ചിൽ. വിശപ്പിന് എന്തിനെന്നറിയാതെ കരയുന്ന കുഞ്ഞിൻ്റെ രൂപം. “നിൻ്റെ ജീവിതം നിൻകാര്യം മാത്രം” എന്ന അശരീരി […]
വായന/ പുസ്തക പരിചയം. പ്രണയവും രോഗവും. – ബിജിതോമസ് ബാബാ-ആമി.

എന്റെ പേര് ബിജിതോമസ് പത്തനംതിട്ട ജില്ല.എന്റെ എഴുത്തുകളുടെ,വായനകളുടെ ലോകത്ത് വീണ്ടും വായിച്ച് ആസ്വാദനം എഴുതുന്ന ഒരു പുസ്തകമാണ് ഡോ.വേണു തോന്നയ്ക്കൽ എഴുതിയ പ്രണയും രോഗവും എന്ന പുസ്തകം.ഇത് ഒരു നോവൽ അല്ല.മറിച്ച് മനുഷ്യ ജീവിതത്തിൽ ഓരോ ദിവസവും നടക്കുന്ന ഓരോ കാര്യങ്ങളെപ്പറ്റി വളരെ വിശദമായി പഠിച്ചിട്ട് എഴുതിയതാണ്. ഡോ.വേണു തോന്നയ്ക്കൽ. പ്രശസ്തനായ ശാസ്ത്രസാഹിത്യകാരൻ,വേണുഗോപാൽ പരമേശ്വർ തോന്നയ്ക്കൽ എന്നാണ് മുഴുവൻ പേര്.തിരുവനന്തപുരമാണ് സ്വദേശം.ഇപ്പോൾ വിദേശത്ത് കഴിയുന്നു.ആയിരത്തിലേറെ ശാസ്ത്രശാസ്ത്രേതര ലേഖനങ്ങൾ ഇന്ത്യയക്ക് അകത്തും പുറത്തുമായുള്ള ആനുകലികങ്ങളിൽ എഴുതിയിട്ടുണ്ട്. ഈ പുസ്തകം […]
ഇന്ത്യയിൽ വൻ ഓഫറുകളുമായി ഷഓമി, കുറഞ്ഞ വിലയ്ക്ക് ഫോൺ, സ്മാർട് ടിവി, വാച്ചുകൾ, ലാപ്ടോപ്പുകൾ

ഇന്ത്യയില്‍ ഏറ്റവുമധികം സ്മാര്‍ട് ഫോണ്‍ വില്‍ക്കുന്ന ഷഓമിയുടെ 2022ലെ മി ഫാന്‍ ഫെസ്റ്റിവല്‍ തുടങ്ങി. ഇത് ഏപ്രില്‍ 12 വരെ തുടരും. വിൽപനയിൽ ഫോണുകള്‍, ടിവികള്‍, ലാപ്‌ടോപ്പുകള്‍, പവര്‍ ബാങ്കുകള്‍, സുരക്ഷാ ക്യാമറകള്‍, വാച്ചുകള്‍, ബാന്‍ഡുകള്‍ തുടങ്ങി വിവിധ ഉപകരണങ്ങള്‍ക്കു വിലക്കുറവ് നല്‍കുന്നുണ്ട്. കിഴിവിനു പുറമെ എസ്ബിഐ കാര്‍ഡ് ഉടമകള്‍ക്ക് (ക്രെഡിറ്റ്, ഡെബിറ്റ്) വിലയുടെ 10 ശതമാനം അധിക ഡിസ്‌കൗണ്ടും നല്‍കുന്നു എന്നതാണ് ഈ ഫെസ്റ്റിവലിനെ ആകര്‍ഷകമാക്കുന്നത്. അതേസമയം, അധിക ഡിസ്‌കൗണ്ടും ക്യാഷ്ബാക്കും സ്വന്തമാക്കണമെങ്കില്‍ എക്‌സ്‌ചേഞ്ചും മറ്റും […]
ഇസ്രയേൽ സർക്കാരിന് ഭൂരിപക്ഷം പോയി

ജറുസലം ∙ മതപരമായ മൂല്യങ്ങൾ കൈവിടുന്നെന്ന് ആരോപിച്ച് ഭരണസഖ്യ വിപ്പ് ഈഡിത് സിൽമാൻ രാജിവച്ചതോടെ ഇസ്രയേൽ സർക്കാരിന് ഭൂരിപക്ഷം നഷ്ടമായി. 120 സീറ്റുള്ള പാർലമെന്റിൽ 60 സീറ്റാണ് പ്രധാനമന്ത്രി നഫ്താലി ബെന്നറ്റിന്റെ യാമിനി പാർട്ടി ഉൾപ്പെട്ട സഖ്യത്തിന് ഇനിയുള്ളത്. മുൻ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ സഖ്യത്തിന് 54 സീറ്റുണ്ട്. സിൽമാനെയും അനുകൂലികളെയും നെതന്യാഹു സ്വന്തം പക്ഷത്തേക്കു ക്ഷണിച്ചു. English Summary: Israel’s coalition government loses its majority
ഒരു കിലോ ചെറുനാരങ്ങക്ക് വില 200 രൂപയിൽ എത്തി, തണ്ണിമത്തന് 30 ; പഴങ്ങളില്‍ തൊട്ടാല്‍ പൊള്ളും

കോഴിക്കോട്:രണ്ടാഴ്ച മുന്‍പ് 80 രൂപയായിരുന്ന ഒരു കിലോ ചെറുനാരങ്ങയുടെ വില ഇന്ന് 200 ആണ്. ഒരു കിലോ തണ്ണിമത്തന്‍റെ വില പത്ത് ദിവസത്തിനിടെ 12 രൂപയില്‍ നിന്ന് മുപ്പതിലെത്തി. ഷമാമിന് കിലോക്ക് കൂടിയത് 35 രൂപയാണ്.പൈനാപ്പിളിനും ഓറഞ്ചിനുമൊക്കെ 30 രൂപയുടെ വരെ വര്‍ധനവാണ് രണ്ടാഴ്ചക്കിടയില്‍ ഉണ്ടായത്. തൊട്ടാല്‍ പൊള്ളുന്ന വിലയെന്ന പ്രയോഗം മാറ്റി കേട്ടാല്‍ പൊള്ളുന്ന വിലയെന്ന് പഴ വര്‍ഗങ്ങളുടെ വിലയെക്കുറിച്ച് വിശേഷിപ്പിച്ചാല്‍ തെറ്റുണ്ടാവില്ല. ഒരു കിലോ പഴവര്‍ഗങ്ങള്‍ക്ക് 50 രൂപ വരെ നിന്ന നില്‍പ്പില്‍ കൂടി. […]
കോവിഡ് എക്സ്ഇ വകഭേദം ഇന്ത്യയിൽ സ്ഥിരീകരിച്ചു; ആദ്യകേസ് മുംബൈയിൽ

കോവിഡ് എക്സ്ഇ വകഭേദം ഇന്ത്യയിൽ സ്ഥീരികരിച്ചു. മുംബൈയിലാണ് എക്സ്ഇ ആദ്യ കേസ് സ്ഥിരീകരിച്ചത്. രോഗിക്ക് ഗുരുതമായ ലക്ഷണങ്ങളില്ലെന്ന് ബ്രിഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷൻ അറിയിച്ചു. ജനുവരി 19ന് ബ്രിട്ടനിൽ ആദ്യമായി കണ്ടെത്തിയ എക്സ്ഇ വകഭേദത്തിന് നിലവിൽ പടരുന്ന ഒമിക്രോൺ വക ഭേദത്തേക്കാൾ 10 ശതമാനം വ്യാപനശേഷി കൂടുതലുണ്ടെന്നാണ് വിലയിരുത്തല്‍. ബി എ 1, ബിഎ.2 എന്നീ ഒമിക്രോണ്‍ വകഭേദങ്ങളുടെ സംയോജിത രൂപമാണ് എക്സ് ഇ. മുംബൈയിൽ ഇന്നലെ സ്ഥിരീകരിച്ച കോവി ഡ് കേസുകളിൽ ഒരാളിൽ കാപ്പ വകഭേദവും കണ്ടെത്തിയിട്ടുണ്ട്. […]
സംസ്ഥാനത്ത് പെട്രോള്‍ വില കുതിക്കുന്നു, പെട്രോള്‍ വില 117 രൂപ കടന്നു

സംസ്ഥാനത്ത് പെട്രോള്‍ വില 117 രൂപ കടന്നു. ഇന്ന് പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയും കൂട്ടി. തിരുവനന്തപുരം നഗരത്തില്‍ ഒരു ലീറ്റര്‍ പെട്രോളിന് 117 രൂപ 19 പൈസയായി. ഡീസലിന് 103 രൂപ 95 പൈസ. കൊച്ചിയില്‍ പെട്രോളിന് 115 രൂപ 20 പൈസയും ഡീസലിന് 102 രൂപ എട്ട് പൈസയും നല്‍കണം. കോഴിക്കോട് പെട്രോളിന് 115 രൂപ 36 പൈസയായി. ഡീസലിന് 102 രൂപ 26 പൈസ. 16 ദിവസത്തിനിടെ പെട്രോളിന് കൂടിയത് […]
തുല്യമായി ലഭിച്ച പെൻഷൻ ആദ്യ ഭാര്യയുടെ മരണശേഷം രണ്ടാമത്തെയാൾക്ക്; ഉത്തരവ്

അന്തരിച്ച സർക്കാർ ഉദ്യോഗസ്ഥന്റെ 2 ഭാര്യമാർക്കും തുല്യമായി ലഭിച്ചുകൊണ്ടിരുന്ന കുടുംബ പെൻഷൻ ഒരു ഭാര്യയുടെ മരണത്തെ തുടർന്ന് രണ്ടാമത്തെയാൾക്ക് മുഴുവനായി നൽകാൻ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ഉത്തരവ്. ഒരു മാസത്തിനുള്ളിൽ നടപടി സ്വീകരിക്കണം. ജലസേചന വകുപ്പ് ചീഫ് എൻജിനീയർക്കാണ് കമ്മിഷൻ അംഗം വി.കെ.ബീനാകുമാരി ഉത്തരവ് നൽകിയത്. ജലസേചന വകുപ്പിൽ ഉന്നത ഉദ്യോഗസ്ഥനായിരുന്ന അന്തരിച്ച ഭാസ്കരപിള്ളയുടെ രണ്ടാംഭാര്യ കുഞ്ഞികുട്ടിയമ്മ തങ്കമണിയമ്മക്കാണ് പെൻഷൻ പൂർണമായി നൽകേണ്ടത്. ആദ്യഭാര്യ ഗൗരിയമ്മ ഭാർഗവിയമ്മ മരിച്ചതിനെ തുടർന്നാണ് നടപടി. പരാതിക്കാരിക്ക് കുടുംബ പെൻഷൻ നൽകുന്നതുമായി […]



