LIMA WORLD LIBRARY

അഞ്ചപ്പം രണ്ട് മുട്ടകളുടെ വില വ്യക്തിഹത്യകള്‍ – കാരൂര്‍ സോമന്‍, ലണ്ടന്‍

തലയില്ലാത്ത സോഷ്യല്‍ മീഡിയ വളര്‍ന്നതോടെ പുകഴ്ത്തുന്നവന് സുഹൃത്തുക്കളെയും സത്യം പറയുന്നവന് എതിരാളികളെയും ഏറെ കിട്ടുന്ന കാലമാണ്. സത്യം തുറന്നു പറഞ്ഞ ഒരു എം.എല്‍.എക്കെതിരെ സോഷ്യല്‍ മീഡിയയില്‍ കണ്ടത് അപഹാസ്യ അപകീര്‍ത്തി പ്രചാരണങ്ങളാണ്. അജ്ഞാനം എന്ന വാക്കിന് അറിവില്ലായ്മ, മൗഢ്യം, അഹങ്കാര അധമ വ്യാപാരം എന്നൊക്കെ പറയാറുണ്ട്. ഒരു കല്യാണ വിരുന്നില്‍ യേശുക്രിസ്തു അഞ്ചപ്പവും രണ്ട് മീനും കൊണ്ട് ഈശ്വര ശക്തിയാല്‍ ആയിരങ്ങളെ തൃപ്തിപ്പെടുത്തിയപ്പോള്‍ നമ്മുടെ ആലപ്പുഴ ചിത്തരഞ്ജന്‍ എം.എല്‍.എ ക്ക് തൃപ്തിയേക്കാള്‍ അതൃപ്തിയാണ് തോന്നിയത്. ഫാനിട്ടാല്‍ പറന്നുപോകുന്ന അപ്പത്തെപ്പറ്റി ഇപ്പോഴാണറിയുന്നത്. അത് ആത്മാഭിമാനത്തോടെ അദ്ദേഹം ലോകത്തോടെ സാക്ഷ്യപ്പെടുത്തുന്നു. അഞ്ചു് അപ്പത്തിനും രണ്ട് മുട്ടക്കും അന്യായവിലയായ നൂറ്റി എണ്ടപത്തിനാല് രൂപ കൊടുക്കുക സാധാരണ പാവപ്പെട്ടവന്‍റെ മനസ്സില്‍ തോന്നുന്ന ഒരു വികാരമാണ്. പണമുള്ളവര്‍ അതിന്‍റെ ഇരട്ടികൊടുത്താലും തെറ്റില്ല. സാമൂഹ്യ ജീവിതത്തിന്‍റെ ഉള്‍ത്തുടുപ്പുകളിലേക്ക് ഇറങ്ങുന്നവരാണ് നല്ല സാമൂ ഹ്യപ്രവര്‍ത്തകര്‍. ഇന്ത്യയില്‍ ഒരു എം.എല്‍.എ.അല്ലെങ്കില്‍ ഒരു മന്ത്രിയുടെ രംഗപ്രേവേശനം നമ്മള്‍ കാണു ന്നത് അംഗരക്ഷകര്‍ക്കൊപ്പമാണ്. ജനഹൃദയങ്ങളിലേക്ക് ഇറങ്ങി ചെല്ലാന്‍ ഈ എം.എല്‍.ക്ക് സാധിച്ചു എന്ന താണ് യാഥാര്‍ഥ്യം. ഇന്ത്യയില്‍ കാണുന്നതുപോലെ ലണ്ടനില്‍ അല്ലെങ്കില്‍ വികസിത രാജ്യങ്ങളില്‍ ഇവര്‍ക്ക് പിറകെ പരിവാരങ്ങള്‍ പോകാറില്ല. ഞാന്‍ താമസിക്കുന്ന ന്യൂ ഹാം കൗണ്‍സില്‍ റിസപ്ഷന്‍ ക്യുവില്‍ ഇവി ടുത്തെ ഒരു പൗരനെപ്പോലെ കാത്തുനില്‍ക്കുന്ന എന്‍റെ ഇംഗ്ളീഷ് നോവല്‍ ‘മലബാര്‍ എ ഫ്ളയിം’ ബ്രിട്ടീഷ് പാര്‍ലമെന്‍റ് ഹാളില്‍ വെച്ച് പ്രകാശനം ചെയ്ത മുന്‍ മന്ത്രിയും എം.പി യുമായ സ്റ്റീഫന്‍ ടിംസ് കടകളില്‍ കാപ്പി കുടിക്കുന്നതും ജനത്തിനൊപ്പം ട്രയിനില്‍ സഞ്ചരിക്കുന്നതും ഞാന്‍ നേരില്‍ കണ്ടിട്ടുണ്ട്. ജനങ്ങളാണ് യജമാനന്‍ എന്നത് അവര്‍ക്കറിയാം.ഫിന്‍ലന്‍ഡ് പ്രധാനമന്തി സര്‍ക്കാരില്‍ നിന്ന് ഭക്ഷണത്തിന് പണമെടുത്ത പ്പോള്‍ അത് തിരിച്ചടക്കാന്‍ ധനവകുപ്പ് താക്കീത് ചെയ്തത് എന്‍റെ ‘കുഞ്ഞിളം ദ്വീപുകള്‍’ എന്ന യാത്രാവിവര ണത്തില്‍ എഴുതിയിട്ടുണ്ട്. ഇതില്‍ നിന്നൊക്കെ നമ്മള്‍ എന്താണ് പഠിക്കുന്നത്.?
ഒരു പൗരന്‍ എന്ന നിലയില്‍ ധാര്‍മ്മികമായി നിസ്വാര്‍ത്ഥലക്ഷ്യ സാഫല്യത്തിനായി ഹോട്ടലിലെ വിലക്ക യറ്റം തുറന്നുകാട്ടിയതിനാല്‍ അദ്ദേഹത്തെ ചാപ്പ കുത്താനും അധിക്ഷേപിക്കാനും മുന്നിട്ടിറങ്ങുന്നത് മൗഢ്യ മാണ്.നാടിന്‍റെ പല ഭാഗങ്ങളിലും ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടെ കുപ്പായമണിഞ്ഞവര്‍ ചിലരെ തിരഞ്ഞു കണ്ടെത്തി അപമാനിക്കാറുണ്ട്. എന്‍റെ നാട്ടില്‍ സ്വന്തം വീട് ഭരിക്കാനറിയാത്ത ഒരു വിദ്വാന്‍ മാതാപിതാക്കളെ വീട്ടില്‍ നിന്ന് ഇറക്കി വിട്ടിട്ട് നാട് ഭരിക്കാന്‍ ഇറങ്ങി നടക്കുന്നതായി കേട്ടു. ഇത്തരത്തില്‍ മനുഷ്യത്വമില്ലാതെ കള്ളും കുടിച്ചു് രാത്രിയുടെ മറവില്‍ അസാന്മാര്‍ഗ്ഗിക പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ട് മദോന്മത്തരായി ജീവിക്കുന്ന സാമൂഹ്യവിരുദ്ധരെ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ വെള്ളപൂശി ഗുണ്ടകളാക്കി വളര്‍ത്തുന്നു.മറ്റൊരു കൂട്ടര്‍ നാക്കിന് യാതൊരു നാണവുമില്ലാതെ വയറുനിറക്കുന്നു. ഇന്ന് കാളവണ്ടിയുടെ കാലമല്ലെങ്കിലും പലതും കാണുമ്പോള്‍ കാളവണ്ടി യുഗത്തിലോ അതോ യന്ത്രയുഗത്തിലോ എന്ന് തോന്നുന്നു. നുകം കെട്ടി വലിക്കുന്ന കലപ്പ രാഷ്ട്രീയ പാര്‍ട്ടികളുടെ കര്‍ഷക ചിഹ്നമായിരിന്നു. ആ കടലാസ് ചിഹ്നം കൃഷി എന്തെന്നറിയാത്ത ചി ലര്‍ ഏറ്റെടുത്തു് ഗ്രാമവഴികളില്‍ മറ്റുള്ളവരുടെ മനഃസമാധാനം തകര്‍ക്കുന്ന കടകട ശബ്ദമായി മാറുന്നു. സോഷ്യല്‍ മീഡിയയില്‍ മറ്റുള്ളവരെ അപമാനിക്കുന്ന അടിക്കുറിപ്പുകള്‍ കൊടുത്തുകൊണ്ട് കേട്ടറിഞ്ഞു നടത്തുന്ന കഥകള്‍ കറിയില്‍ കാണുന്ന ചേരുവകള്‍ പോലെ സോഷ്യല്‍ മീഡിയയില്‍ വിറ്റഴിക്കുന്നത് ഒരു മാനസിക രോഗവിഭ്രാന്തിയാണ്. കാട്ടില്‍ അലറി വിളിച്ചുകൊണ്ടിരിക്കുന്ന കടുവകളെപ്പോലെ നാട്ടിലിവര്‍ ഭീകരമായി സോഷ്യല്‍ മീഡിയയില്‍ പ്രലോഭനങ്ങള്‍, വ്യക്തിഹത്യകള്‍ നടത്തി അലറിക്കൊണ്ടിരിക്കുന്നു. സത്യവും മിഥ്യയും തിരിച്ചറിയാതെ സോഷ്യല്‍ മീഡിയയില്‍ കുപ്രചാരണങ്ങള്‍ നടത്തി ആളുകളുടെ എണ്ണം കൂട്ടി ഫേസ്ബുക്കില്‍ നിന്നും യൂട്യൂബില്‍ നിന്നും പണം വാങ്ങുന്ന പരസ്യമാണ് നടത്തുന്നത്. ഇത് വായന ക്കാര്‍ തിരിച്ചറിയുന്നില്ല. ഒരു കൂട്ടര്‍ നന്മകള്‍ കാട്ടുമ്പോള്‍ മറ്റൊരു കൂട്ടര്‍ വ്യക്തിഹത്യ നടത്തി ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഒരുല്പന്നമായി സോഷ്യല്‍ മീഡിയ പരസ്യങ്ങള്‍ മാറിയിരിക്കുന്നു. ഇങ്ങനെ വ്യക്തിഹത്യ നടത്തുന്നവര്‍ക്കെതിരെ, സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്ത് എണ്ണം കുട്ടുന്നവര്‍ക്കെതിരെ പണം ഈടാക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ നിയമനിര്‍മ്മാണ വകുപ്പില്‍ നിന്നുണ്ടാകണം.
സാക്ഷരതാബോധമില്ലാത്തവരെ താലോലിച്ചുറക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ ഇവര്‍ക്ക് പാര്‍ട്ടി അംഗത്വം കൊടുക്കേണ്ടത് സ്തുതിഗീതങ്ങള്‍, സമ്പത്തു്, കൊട്ടും, പാട്ടും, കുരവയും, മദ്യസേവയും കണ്ടിട്ടാകരുത്. ജാതിമത വര്‍ഗ്ഗീയത വളരാത്ത നാടുകളില്‍ അപരിഷ്കൃതമായ അരക്ഷിതത്വം തുടരുന്നതിന്‍റെ ഭാഗമാണ് തലയില്ലാത്ത സോഷ്യല്‍ മീഡിയയില്‍ അപവാദങ്ങള്‍, അപകീര്‍ത്തിപ്പെടുത്തല്‍ തുടരുന്നത്. അത് പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ. മാത്രമല്ല പലരും ഇരകളാണ്. ഊതിപ്പെരുപ്പിച്ചു വിടുന്ന കെട്ടുകഥകള്‍ മറ്റുള്ള വരെ തെറ്റിദ്ധരിപ്പിക്കാമെങ്കിലും നീതിബോധമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വന്തം പ്രതിച്ഛായ വര്‍ദ്ധിപ്പിക്കാന്‍ അല്ലെങ്കില്‍ പദവികള്‍ നേടാന്‍ നടത്തുന്ന ഇത്തരം വിലകുറഞ്ഞ ദുര്‍ബ്ബലമായ മിഥ്യാസ്വത്വങ്ങള്‍ പ്രചരിപ്പിക്കു ന്നത് ചില ഗുഢോദ്ദേശങ്ങളൊടെയാണ്. ഈ വിഡ്ഢികള്‍ മദ്യലഹരിയില്‍ ഉന്മാദമുണര്‍ത്തി മുളപ്പിച്ചുവിടുന്ന വന്ധ്യഭാവന സൃഷ്ഠികള്‍ താന്‍ ലോകമെങ്ങും ആദരിക്കപ്പെടുമെന്നും ബുദ്ധിജീവി എന്നൊക്കെ വിളിക്കപ്പെടു മെന്നാണ്. സോഷ്യല്‍ മീഡിയയില്‍ നിന്നും വ്യക്തികളില്‍ നിന്നും പണം തട്ടിയെടുക്കാനുള്ള ഇവരുടെ കുബുദ്ധി വെറുപ്പോടെ മാത്രമേ വിവേകമുള്ളവര്‍ കാണുകയുള്ളു. മനുഷ്യരുടെയിടയില്‍ ഒളിയിട്ടുപോകുന്ന വിഷസര്‍പ്പങ്ങളുടെ സീല്‍ക്കാരങ്ങളാണ് ഇതൊക്കെയെന്ന് മനസ്സിലാക്കുക. ഈ വിഷ സര്‍പ്പങ്ങളുടെ മേല്‍ നിയമവകുപ്പിന് നിയന്ത്രണമില്ലാത്തതുകൊണ്ടാണ് ഈ അരാജകവാദികള്‍ സോഷ്യല്‍ മീഡിയയില്‍ വില സുന്നത്.
ആരെയും അപകീര്‍ത്തിപ്പെടുത്തുന്ന ജീര്‍ണ്ണത ബാധിച്ച സോഷ്യല്‍ മീഡിയ വായാടികളെ, മനസ്സില്‍ തീ ഊതി കത്തിച്ചു് വെറുപ്പിന്‍റ സംസ്കാരം പഠിപ്പിക്കുന്നവരെ മൂല്യബോധമുള്ള കേരള ജനത തിരിച്ചറിയണം. തെറ്റ് ചെയ്യുന്നവരെ ശിക്ഷിക്കാന്‍ കോടതിയുണ്ട്. ഈ കൂട്ടര്‍ കോടതിയുടെ മുകളിലും വ്യക്തിഹത്യ നടത്തി ആധിപത്യമുറപ്പിക്കുന്നു.എന്‍റെ ജന്മനാടായ ചാരുംമൂട് താമരക്കുളത്തു് ഞാനറിയുന്ന ഇത്തരത്തിലുള്ള ഒരാളെ സി.പി.എം. അടിച്ചു പുറത്താക്കിയത് ഓര്‍മ്മയിലുണ്ട്. അവിടെയും ഈ വിഷ സര്‍പ്പങ്ങള്‍ വളരുന്നു. താമര നമ്മുടെ ദേശീയ പുഷ്പമാണ്. താമരക്ക് രക്തസരോരൂഹം, കോകനന്ദം, ചെന്താമര, പങ്കജം ഇങ്ങനെ പല അര്‍ത്ഥങ്ങളുണ്ട്. ചെറുപ്പകാലത്തു് അവിടുത്തെ ക്ഷേത്രകുളങ്ങളില്‍ സൗന്ദര്യതളിര്‍പ്പോടെ വിരിഞ്ഞു നില്‍ക്കുന്നത് കണ്ടാല്‍ കാറ്റിലുലയുന്ന ആകാശഗംഗയിലെ താമരപ്പൂവാണോ എന്ന് തോന്നുമായിരുന്നു. ചെളി ക്കുണ്ടില്‍ വളരുന്ന താമര ശിരസ്സുയര്‍ത്തി നില്‍ക്കുന്നത് താമരക്കുളത്തുകാര്‍ക്ക് അഭിമാനമായിരുന്നു. മലയാ ളികളുടെ മിഴികളില്‍ ഈ പുഷ്പം ഒരു ദേവതയാണ്. ആ നിസ്തുലസൗന്ദര്യം ജനത്തിന് കൊടുത്തത് ചെളി യുടെ സാന്നിധ്യത്തേക്കാള്‍ സുഗന്ധമായിരിന്നു. ഇന്ന് കേരളത്തിന്‍റെ പല ഭാഗങ്ങളിലും ആ ചെളിക്കുണ്ടി ലേക്ക് വഴുതി വീഴുന്ന മനുഷ്യരെയാണ് കാണുന്നത്. താമരക്കുളത്തെപറ്റി എന്‍റെ ആത്മകഥ പ്രഭാത് ബുക്ക്സ് പുറത്തിറക്കിയ ‘കഥാകാരന്‍റെ കനല്‍ വഴികള്‍’ എഴുതിയിട്ടുണ്ട്.
സോഷ്യല്‍ മീഡിയ വന്നതോടെ കേരളത്തിലെങ്ങും ദുഃഖഭരിതങ്ങളായ കാഴ്ചകളാണ് കാണുന്നത്. അത് എത്തിനില്‍ക്കുന്നത് അഞ്ചപ്പത്തിലും രണ്ട് മുട്ടയിലുമാണ്. ഭക്ഷണസാധനങ്ങള്‍ക്ക് തീപിടിച്ച വിലയിട്ട് ജനങ്ങളെ കൊള്ള ചെയ്യുമ്പോള്‍ കര്‍ശനമായ നിയമനിര്‍മ്മാണങ്ങള്‍ അതിനുണ്ടാകണം. നിയമ സംഹിതയുടെ അഭാവമാണ് ഭക്ഷണങ്ങളില്‍ മായം ചേര്‍ത്ത് രുചി കൂട്ടികൊടുക്കുക, പഴകിയ എണ്ണയില്‍ ഭക്ഷണമുണ്ടാക്കുക. വ്യത്തിഹീനമായ ചുറ്റുപാടുകളില്‍ ഭക്ഷണമുണ്ടാക്കുക, പഴകിയ ഭക്ഷണങ്ങള്‍ ഫ്രിഡ്ജില്‍വെച്ചു് ചുടാക്കി കൊടുക്കുക, ഹോട്ടലില്‍ ജോലി ചെയ്യുന്നവര്‍ വെടിപ്പുള്ള വസ്ത്രം ധരിക്കാതെയിരിക്കുക, കുടിക്കാന്‍ കൊടുക്കുന്ന വെള്ളം പരിശോധനക്ക് വിധേയമാക്കാതിരിക്കുക തുടങ്ങിയവ. ആരോഗ്യകരങ്ങളായ സാമൂഹി കബോധം നമുക്കാവശ്യമാണ് ഇല്ലെങ്കില്‍ ഹോട്ടലില്‍ കയറി ഭക്ഷണം കഴിക്കുന്നവര്‍ രോഗികളായി മാറും. റോഡിരികിലുള്ള തട്ടുകടകളുടെ ചുറ്റുവട്ടം ഭക്ഷ്യവകുപ്പ് പരിശോധിക്കുന്നുണ്ടോ? ഹോട്ടലുകളിലെ മൂത്രപ്പുര പരിശോധിക്കുന്നുണ്ടോ? ഇവിടെയെല്ലാം വ്യത്തിഹീനവും ദുര്‍ഗ്ഗന്ധം നിറഞ്ഞതുമാണ്. പൊതുജന താല്പര്യം മുന്‍നിര്‍ത്തി പെട്രോള്‍, ഡീസല്‍, ഗ്യസ്, ഭഷ്യവസ്തുക്കളുടെയടക്കം എല്ലാറ്റിനും തീപിടിച്ച വിലയാണ്. ഭരി ക്കുന്ന സര്‍ക്കാരുകളുടെ ചുമതലയാണ് വിലക്കയറ്റം തടയുക. നമ്മുടെ ജില്ല ഹോട്ടലുകളില്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചു് പുഴുവരിക്കാത്ത എലി കയറാത്ത വില വിവരണമുള്ള ബോര്‍ഡുകള്‍ സ്ഥാപിച്ചു് ഏറ്റവും നല്ല ഭക്ഷണം മിതമായ നിരക്കില്‍ കിട്ടാന്‍ സര്‍ക്കാര്‍ നിയമ നിര്‍മ്മാണം നടത്താതെ ഈ കൊള്ളയും ചൂഷണവും അവസാനിക്കില്ല. വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ സോഷ്യല്‍ മീഡിയ യന്ത്രത്തില്‍ മാന്യമായ ഭാഷയില്‍ എങ്ങനെ വ്യക്തിഹത്യകള്‍ നടത്തി പേരുണ്ടാക്കാം എന്ന പരിശീലന ക്ലാസുകള്‍ തുടങ്ങിയാല്‍ നിഷ്ക്കരുണരായി മനുഷ്യര്‍ മാറില്ല.

  • Comment (2)
  • സത്യം. ജനനായകർ ജനേ സേവകരാകണം. സന്ധ്യസന്ധരും ആത്മാർത്ഥതയുള്ളവരുമാകണം. ജനാധിപത്യത്തിൽ ജനത്തിന് വിശ്വാസമുണ്ടാകണമെങ്കിൽ ഇതെല്ലാം കൂടിയേ കഴിയൂ

  • വ്യക്തി ഹത്യ ചെയ്യുന്ന ചിലർ എല്ലാ കാലത്തും ഉണ്ടാവും. അതിനെ നിസ്സാരമായി തള്ളി കളയുക ആണ് വേണ്ടത്

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px

Related posts