LIMA WORLD LIBRARY

ഐപിഎസ് കാക്കിയില്‍ സുരേഷ് ഗോപി; ഒപ്പം മകനും; വീണ്ടും ജോഷി മാജിക്

ജോഷിയും സുരേഷ് ഗോപിയും ഏഴ് വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ‘പാപ്പന്റെ’ ട്രെയിലർ റിലീസ് ചെയ്തു. വൻ വിജയമായ പൊറിഞ്ചു മറിയം ജോസിന് ശേഷം ജോഷി ഒരുക്കുന്ന ചിത്രം സുരേഷ്ഗോപിയുടെ കരിയറിലെ 252-ാമത്തെ ചിത്രംകൂടിയാണ്. ചിത്രത്തില്‍ എബ്രഹാം മാത്യു മാത്തൻ ഐപിഎസ് എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. ഗോകുല്‍ സുരേഷും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സുരേഷ് ഗോപിയെ സോളോ ഹീറോ ആക്കി 22 വർഷത്ത ഇടവേളക്ക് ശേഷം ജോഷി ഒരുക്കുന്ന ചിത്രം എന്ന […]

നായകൻ ജിജോ ജോസഫിന് ഹാട്രിക്; സന്തോഷ് ട്രോഫിയിൽ കേരളത്തിന് വിജയത്തുടക്കം

സന്തോഷ് ട്രോഫി ഫുട്ബോളില്‍ കേരളത്തിന് ഉജ്വല വിജയത്തോടെ തുടക്കം.  രാജസ്ഥാനെ 5–0ന് തോല്‍പിച്ചു. ക്യാപ്റ്റന്‍ ജിജോ ജോസഫ് ചാംപ്യന്‍ഷിപ്പിലെ ആദ്യ ഹാട്രിക്ക് നേടി. 6, 58, 63 മിനിറ്റുകളിലായിരുന്നു ക്യാപ്റ്റന്‍ ജിജോ ജോസഫിന്റെ ഗോളുകൾ. നിജോ ഗില്‍ബേര്‍ട്ട്, അജി അലക്‌സ് എന്നിവര്‍ ഓരോ ഗോള്‍ വീതം നേടി. മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ കേരളത്തിന്റെ മുന്നേറ്റമാണ് മഞ്ചേരി പയ്യനാട് സ്റ്റേഡിയം കണ്ടെത്. 6–ാം മിനിറ്റില്‍ തന്നെ കേരളം ലീഡെടുത്തു. കേരള സ്‌ട്രൈക്കര്‍ എം. വിഘ്നേഷിനെ ബോക്‌സിന് പുറത്തുനിന്ന് […]

ബിജെപിയുടെ സിറ്റിങ് സീറ്റ് പിടിച്ച് ശത്രുഘ്നന്‍ സിന്‍ഹ; ഉപതിരഞ്ഞെടുപ്പുകളില്‍ കനത്ത തിരിച്ചടി

നാല് സംസ്ഥാനങ്ങളില്‍ നടന്ന ലോക്സഭ– നിയമസഭ ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് തിരിച്ചടി. ബംഗാളിലെ അസന്‍സോളില്‍  ടിഎംസിയുടെ ശത്രുഘ്നന്‍ സിന്‍ഹക്കും ബാലിഗഞ്ച് നിയമസഭ മണ്ഡലത്തില്‍  ടിഎംസിയുടെ ബാബുല്‍ സുപ്രിയോക്കും വന്‍ വിജയം. ബീഹാറിലെ ബോച്ചാഹന്‍ നിയമസഭ മണ്ഡലം ആര്‍ജെഡിയും  മഹാരാഷ്ട്രയിലെ കോലാപൂര്‍, ഛത്തീസ്ഗഢിലെ ഖൈരാഗഡ്  നിയമസഭാമണ്ഡലങ്ങള്‍ കോണ്‍ഗ്രസും സ്വന്തമാക്കി. ബംഗാള്‍ ഉപതിരഞ്ഞെടുപ്പുകളിലെ പരാജയം വലിയ ക്ഷീണമാണ് ബിജെപിക്ക്. മുന്‍ കേന്ദ്ര മന്ത്രി ബാബുല്‍ സുപ്രീയോ രാജിവച്ചതോടെയാണ് അസന്‍സോള്‍ ലോക്സഭ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് വന്നത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ശത്രുഘ്നന്‍ സിന്‍ഹ മൂന്ന് […]