വൈരുദ്ധ്യങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന ദുഃഖവെള്ളി – ആന്റണി പുത്തന്‍പുരക്കല്‍, വിയന്ന

വര്‍ഷാനുവര്‍ഷം, ഒരു വസന്തകാല ദിനത്തില്‍, ഓര്‍മ്മകളുടെ ചിറകില്‍ പറന്നുയര്‍ന്ന്, വിശ്വാസികളുടെ മനസ്സുകള്‍ ഗാഗുല്‍തായിലെത്തും. മുള്‍കിരീടമണിഞ്ഞു, ക്രൂശിലേറ്റപ്പെട്ടു, നിശബ്ദമൂകതയില്‍, പ്രാണന്റെ തൃഷ്ണയാല്‍ ജീവിതത്തിന്റെ അഗാധതലങ്ങളിലേക്ക് നോക്കുന്ന പാവം നസ്രത്തുകാരനെ അവര്‍ കാണും.ഒരു ഋതുചര്യപോലെ വിശ്വാസികള്‍ നിശബ്ദരായി നിസ്സംഗത മുഖത്തണിഞ്ഞു സഹതാപം നിറഞ്ഞ കണ്ണുകളോടെ യേശുവിനെ നോക്കിനില്‍ക്കും. ആവര്‍ത്തന വിരസത മറന്ന് അപൂര്‍വ്വം ചിലര്‍ അവനെയോര്‍ത്തു നെഞ്ചത്തടിച്ചു കഴിഞ്ഞേക്കാം. പതിവുപോലെ സഹതാപവും സങ്കടക്കണ്ണുനീരും അവരുടെ മുഖഭാവങ്ങളിൽ നിഴലിച്ചിട്ടുണ്ടാവും. എല്ലാവരാലും പരിത്യക്തനായ ആ പാവത്തെയോര്‍ത്തു പരിതപിക്കാനും, പതിവുപോലെ അതിനു കാരണക്കാരായ യഹൂദ […]
കൈനീട്ടം – സുമ രാധാകൃഷ്ണൻ

ഉണ്ണിയ്ക്കിഷ്ടം കൈനീട്ടം കയ്യിലുണ്ടൊരു കൈനീട്ടം അച്ഛൻനൽകിയകൈനീട്ടംഅമ്മയേകുംപൊൻമുത്തം ഉണരൂ..ഉണ്ണി ഉണരൂ..നീ കണികണ്ടുണരു കണി മലരേ പിച്ചവച്ചു നടന്നോളൂ കണ്ണടച്ചു നടന്നോളൂ കണ്ണുതുറന്നാൽ കണി കാണാം കണികാണാനായ് ഉണരൂ നീ കൊന്നപ്പൂക്കൾ ചിരിച്ചല്ലോ കുഞ്ഞുമനസ്സ്തെളിഞ്ഞീടാൻ വെണ്ണിലാവിൻദീപംപോൽ വെണ്ണകണ്ണനെ കണ്ടോളൂ പട്ടുടുത്തൊരു പൂമേനി പീലികൾ ചാർത്തിയ തിരുമുടിയും കുസൃതി നിറഞ്ഞൊരു പുഞ്ചിരിയാൽ കുഞ്ഞിനേകുംകൈനീട്ടം സുമ രാധാകൃഷ്ണൻ
നിന്നെ കണികണ്ടുണരാൻ കൊതിയ്ക്കും വിഷുപ്പുലരികൾ … – പുഷ്പ ബേബി തോമസ്

നിന്നെ കണികണ്ടുണരാൻ കൊതിയ്ക്കും വിഷുപ്പുലരികൾ … നമ്മെ ഒന്നായി പ്രതിഫലിപ്പിക്കാൻ കാത്തിരിയ്ക്കും വാൽക്കണ്ണാടിയും . വിഷു അടയിൻ മധുരം നിറയും ചുംബനങ്ങളാൽ നിറയാനാവാതെ നുണക്കുഴികളും . വേനലിൽ തീച്ചൂളയിൽ പൊൻ തോരണമായി മാറും കർണ്ണികാരങ്ങൾ തിരികെ നടത്തുന്നു ഓർമ്മകളിലേയ്ക്ക് …. നിൻ വിഷുപ്പാട്ടിൽ ലയിച്ചിരിക്കാൻ എനിക്കെന്നാവും കണ്ണാ …. എന്തിന് വെറുതെ പൂക്കുന്നു കൊന്നേ … എൻ്റെ കണ്ണനിങ്ങ് വന്നണയാതെ ??? പുഷ്പ ബേബി തോമസ് 🥀🥀🥀🥀🥀🥀🥀
വിഷുപ്പാട്ട് – എം.തങ്കച്ചൻ ജോസഫ്

മേടമാസപ്പുലരിവിരിഞ്ഞപ്പോൾ പൂമാനമാകെ പുഞ്ചിരിച്ചു വിഷുമാസക്കിളി മൊഴിഞ്ഞു ആമോദമാഗതമായ് പീതാംബരപ്പൂക്കൾ മിഴിതുറന്നു. മേടമാസ….. വയലേലക്കാറ്റുവന്നു വെയിൽ വീണവഴി താണ്ടി നേല്ലോലത്തുമ്പുകളിൽ കതിരുതിർന്നു(2 കണ്ണന് കണികാണാൻ കർണ്ണികാരം പൂത്തുലഞ്ഞു കണ്ണിനു കുളിരേകും നിറവസന്തം കനവുകൾ തളിരിടും മേടമാസം. മേടമാസ……. കരിനീലക്കണ്ണുകളിൽ കരിമഷി ച്ചാന്തണിഞ്ഞ് മലയാളിപ്പെണ്ണവൾ മനം തുടുത്തു. (2 നാട്ടുവേല കഴിഞ്ഞെത്തുംനാട്ടുമൈനപെണ്ണിന് നാടാകെപ്പാടുവാൻ മോഹമായി വിഷുപ്പാട്ട് പാടുവാൻ മോഹമായി. മേടമാസ…. നന്മകൾ നിറയുന്ന സമൃദ്ധികൾ വരവായി ഏഴുതിരിവിളക്കുകൾ തിരി നിറഞ്ഞു (2 ഇനിയും വിരിയുന്ന പുലരികളീമണ്ണിൽ സ്നേഹവസന്തമായ് തെളിഞ്ഞിടട്ടെ.. എങ്ങും […]
ടെക്നോളജി. മിനിക്കഥ സാക്കിർ – സാക്കി നിലമ്പൂർ

“ഓനാള് ബയങ്കര മോസാലേ…?” “ആര്..?” “ആ രാജനെയ്..” “ഏത് രാജൻ. വടക്കേലെ… ?” “അല്ലെയ് … ” “നാരായണേട്ടന്റെ രാജനോ ..?” “അല്ലെടാ… ” “പിന്നേത് രാജൻ ?” “അക്ഷരക്കൂട്ടത്ത്ത്തെ രാജനെയ്.!” ” അവനെന്തേയ്..?” “ഓന് ഇഞ്ഞെ കൊറേ ചീത്ത പർഞ്ഞു. ഇഞ്ചെ എയ്ത്തേള് ബയങ്കര മോസാന്ന് പർഞ്ഞു.” “എപ്പൊ..?” “ഇന്നലീം മിഞ്ഞാന്നും ഒക്കെപ്പർഞ്ഞു. ” “എവ്ട്ന്ന് ..?” “ഫോണ്ലെയ്..” “വിള്ച്ചോ?” “ഇല്ല..! ” “പിന്നെ?” “വാട്ട്സ് ആപ്പില് . പി എം ൽ വന്ന്ങ്ങാണ്ട് …” […]
പേടിച്ചരണ്ട് മുറികളിൽ കയറി കതകടച്ചിരുന്ന ശിഷ്യഗണത്തിനു ജീവൻ വച്ചതും പ്രത്യാശ ലഭിച്ചതും ഉത്ഥിതന്റെ പ്രത്യക്ഷപ്പെടലുകളിലൂടെയായിരുന്നു.

പേടിച്ചരണ്ട് മുറികളിൽ കയറി കതകടച്ചിരുന്ന ശിഷ്യഗണത്തിനു ജീവൻ വച്ചതും പ്രത്യാശ ലഭിച്ചതും ഉത്ഥിതന്റെ പ്രത്യക്ഷപ്പെടലുകളിലൂടെയായിരുന്നു. ഞങ്ങൾ അവനെ കണ്ടു എന്ന അവരുടെ ബോധ്യമാണ് ധീരരക്തസാക്ഷിത്വം വരിക്കാൻ പോലും അവരെ പ്രേരിപ്പിച്ചതും ശക്തിയേകിയതും. ഇത്തരമൊരു അനുഭവത്തിന്റെ ചൂടും ചൂരും ലഭിച്ചാൽ നമ്മുടെ ജീവിതത്തിലെയും പ്രതിസന്ധികൾ ഒന്നുമല്ലാതായിത്തീരും. എന്നാൽ മരണത്തെ തോല്പിച്ചവനെ അനുഭവിക്കാത്തവന് മേടമാസത്തിലെ ചൂടു പോലും ഏറെ അസ്വസ്തതയുളവാക്കുന്ന അനുഭവമാകുന്നു.പലതും നമ്മെ തളർത്തുന്നു. ജീവിത പ്രശ്നങ്ങളുണ്ടാകുമ്പോൾ ഒന്നും അവസാനിച്ചുവെന്ന് കരുതരുത്. ഒരു കിളി കൂടെ ചിലക്കാനും ഒരു പാട്ടു […]
യേശുവിൻ്റെ ഉയിർപ്പ് – സൂസൻ പാലാത്ര

അരിമത്യക്കാരൻ യോസേഫും നീക്കോദീമോസും കൂടി പീലാത്തോസിനോട് യേശുവിൻ്റെ ശരീരം ചോദിച്ചു, ആചാരപ്രകാരം കുളിപ്പിച്ച് സുഗന്ധവർഗ്ഗങ്ങൾ കൊണ്ടുണ്ടാക്കിയ മേത്തരമായ തൈലം പൂശി രാജാധിരാജനു കൊടുക്കേണ്ട മഹത്വം കൊടുത്ത് സംസ്ക്കരിക്കാൻ. പീലാത്തോസ് പറഞ്ഞു; “നാലു ലഗിയോൻ സൈന്യത്തെ റോമാ ഭരണകൂടം തരുന്നുണ്ട്. ശരീരം നിങ്ങൾ എടുത്തുകൊൾക. നാലു ദിവസം മുമ്പ് ചോദിച്ചിരുന്നതാണ്. അന്ന് ലഭിച്ചിരുന്നെങ്കിൽ യേശുവിൻ്റെ ക്രൂശുമരണം ഇവ്വിധം നടത്താതിരിയ്ക്കാമായിരുന്നു. യൂദന്മാർ ഇളകി. അവർ അക്രമങ്ങൾ ചെയ്യും. അതു ഭയന്ന് അവരുടെ ഇംഗിതത്തിന് വഴങ്ങി, യേശുവിനെ ക്രൂശേല്പിച്ചു. എപ്പോഴും കൈ […]
കൂട്ട് – മോഹൻദാസ് മുട്ടമ്പലം

കൂട്ടുകാർ എന്ന വാക്കിൽ ഒരു കുട്ടിക്കാലത്തിന്റെ നിറ കൺചിരിയുണ്ട്. കൂടെ നിൽക്കുന്നവരാണ് കൂട്ടുകാർ. കൂടെയുണ്ടാവുക, കൂട്ടിനുണ്ടാവുക, എത്ര ഭംഗിയാണ് ഈ രണ്ടു വരികൾക്ക് ? കൂട്ട് എന്ന രണ്ടക്ഷരം തന്നെ നോക്കൂ, എത്ര ഹൃദയസ്പർശിയാണത്. കുട്ടിക്കാലത്ത് രണ്ട് കൈകളിലെ ചൂണ്ടുവിരൽ ഇരു കവിളുകളിലും കുത്തി കൂട്ട് വെട്ടുന്നത് ഒരിക്കലും മറക്കാനാവില്ല. കുട്ടിക്കാലത്തിന്റെ മനോഹരമായ നിഷ്ക്കളങ്കതയായിരുന്നു അതൊക്കെ. അന്ന്, കൂട്ടുകാർ തമ്മിൽ ഒരു കല്ലുപെൻസിലിനു വേണ്ടി കൂട്ടുവെട്ടുമായിരുന്നു. പഴയ തലമുറ സ്‌ലേറ്റിൽ കല്ലു പെൻസിൽ കൊണ്ടാണല്ലോ എഴുതിയിരുന്നത്. കാലം […]
മിന്നാമിനുങ്ങുകളുടെ സന്ധ്യ (കവിത) – സിന്ദുമോൾ തോമസ്

മഴ പൊടിഞ്ഞു പൊടിഞ്ഞു വീഴുന്ന ഒരു സന്ധ്യ.. ഒരേകുടനിഴൽ പറ്റി നാമിരുവരും നനഞ്ഞ പുൽത്തലപ്പുകൾക്കു മീതേ ചിറകുകളില്ലാതെ പറന്നു മഴ പെയ്തുതോർന്നു മരം പെയ്തു തീർന്നു നമ്മൾ പറന്നുപോയ വഴികളിലൊക്കെയും മിന്നാമിനുങ്ങുകൾ പൂത്തു… സിന്ദുമോൾ തോമസ്
ചെട്ടിച്ചതിയൻ – ഹാസ്യകാവ്യം – രചന: അഡ്വ: അനൂപ് കുറ്റൂർ

ചതിക്കുന്ന ചെട്ടികളുണ്ടെന്റെ നാട്ടിലായി ചതിയന്മാർക്കൊത്ത കുലമില്ല വേറേ ചിന്ത കൂടാ ചെട്ടിയാരേം ചതിക്കും ചോട്ടയിലുള്ളത് ചുടല വരേക്കെന്നും. ചവിട്ടു പടിയാക്കാനാരേലുമുണ്ടേൽ ചവിട്ടി കേറാനാ ചെട്ടിയോ മുമ്പനായി ചാറു പിഴിയുന്നടവുകൾ പതിന്നെട്ടും ചിരട്ടയെടുപ്പിക്കുമന്ത്യത്തിലിരകളെ. ചട്ടുകമാകാനായി മണ്ടന്മാരുണ്ടേൽ ചൂട്ടുപിടിക്കാനാ ചെട്ടിയും മുമ്പിൽ ചുറ്റിച്ചു കെട്ടിച്ചിതാ ചുടലക്കളമാക്കി ചെരട്ടയെടുപ്പിക്കാൻചെട്ടിയും സജ്ജം. ചെപ്പടി സുത്രത്തിനിരയായോരുടെ ചെമ്പെടുപ്പിച്ചിതാവമ്പന്മാർത്തീരും ചോറിട്ട കൈയ്ക്കു കടിക്കുന്ന ചെട്ടി ചെണ്ടക്ക് കോലായിത്തീരുന്ന ചെട്ടി. ചങ്കരനൊത്താചങ്കരീം ചേർന്നാൽ ചക്കാട്ടാനായിയൊരുക്കമില്ലേലോ ചൊറികുത്തുന്നോർക്കു ചക്രത്തിന് ചെപ്പടിവിദ്യയൊക്കെചെട്ടി പഠിപ്പിക്കും. .ചെട്ടിയൊരുങ്ങിയാലാരേം വീഴ്ത്തീടും ചട്ടക്ക് പിമ്പിലായിയാരേം കൂട്ടീടും […]
അഭിമുഖം | പ്രശസ്ത സിനിമ സംവിധായകൻ | നൂറനാട് രാമചന്ദ്രൻ
2022ഏപ്രിൽ 12 – മഹാകവി കുമാരനാശാന്റെ 150 ആം ജന്മവാർഷികം .

ഹാ ! പുഷ്പമേ ,അധി ക തുംഗ പദത്തിലെത്ര ശോഭിച്ചിരുന്നിതൊരു രാജ്ഞി കണക്കയേ നീ ശ്രീ ഭുവിലസ്ഥിര — അസംശയ —മിന്നു നിന്റെ യാഭൂതിയെങ്ങു , പുനരെങ്ങു കിടപ്പിതോർത്താൽ ? [ വീണപൂവ് –കുമാരനാശാൻ ] ഇരുപത്തിനായിരത്തില്പരം വരികളിൽ വ്യാപിച്ചു കിടക്കുന്ന 17 കൃതികളാണ് ആശാന്റെ കാവ്യസമ്പത് . ആശാന്റെ പ്രശസ്‌തമായ വിലാപകാവ്യമാണ് ‘പ്രരോദനം ‘ ഗുരുവും വഴികാട്ടിയുമായ ഏ .ആർ .രാജരാജവർമ്മയുടെ മരണത്തിൽ വിലപിച്ചു കൊണ്ട് ആശാൻ രചിച്ച കാവ്യമാണ് പ്രരോദനം . വീണപൂവ് ,നളിനി […]
മസ്‌കിനെ തുരത്താന്‍ ‘പോയിസണ്‍ പില്‍’: പതിനെട്ടാമത്തെ അടവ് പുറത്തെടുത്ത് ട്വിറ്റര്‍

ഡൽഹി∙ ലോകത്തിലെ ഏറ്റവും സമ്പന്നനും ടെസ്‍ല ഉടമയുമായ ഇലോൺ മസ്ക് ബലമായി ഏറ്റെടുക്കുന്നത് തടയാനായി ‘പതിനെട്ടാമത്തെ അടവുമായി’ ട്വിറ്ററിന്റെ ഡയറക്ടർ ബോർഡ്. മസ്കിന്റെ കയ്യിൽ അകപ്പെടാതിരിക്കാനായി ഷെയർഹോൾഡർ റൈറ്റ്സ് പ്ലാൻ അഥവാ ‘പോയിസൺ പിൽ’ (വിഷഗുളിക) എന്ന കോർപറേറ്റ് തന്ത്രം നടപ്പാക്കാനാണ് ട്വിറ്ററിന്റെ തീരുമാനം. WORLDശ്രീലങ്കയുടെ കടബാധ്യത 45 ബില്യൻ ഡോളർ; ട്വിറ്ററിന് മസ്കിന്റെ ഓഫർ 43 ബില്യൻ ഡോളർ! നിലവിൽ കമ്പനിയിൽ 9.1 ശതമാനം ഓഹരിയുള്ള ഇലോൺ മസ്ക്കിന്റെ ഓഹരിവിഹിതം ക്രമേണ കുറയ്ക്കുകയും ഏറ്റെടുക്കൽ ചെലവേറിയതാക്കുകയുമാണ് […]
കെഎസ്ആർടിസിയിൽ ശമ്പളം നാളെ മുതൽ; 30 കോടിക്ക് പുറമെ ഓവർ ഡ്രാഫ്റ്റും

തിരുവനന്തപുരം:കെഎസ്ആര്‍ടിസി ശമ്പളം നാളെ മുതല്‍ വിതരണം ചെയ്യുമെന്ന് മാനേജ്‌മെന്റ്. സര്‍ക്കാര്‍ അനുവദിച്ച 30 കോടി ഉടന്‍ കെഎസ്ആര്‍ടിസിയുടെ അക്കൗണ്ടിലെത്തും. ബാങ്കില്‍ നിന്ന് ഓവര്‍ ഡ്രാഫ്റ്റ് കൂടിയെടുത്ത് ശമ്പളം നല്‍കാനാണ് ശ്രമം. ഇത്തവണ വിഷുവിനും ഈസ്റ്ററിനും കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം കിട്ടിയിട്ടില്ല. ഈ മാസം ശമ്പളം ലഭിച്ചാലും സമര പരിപാടികള്‍ തുടരുമെന്നാണ് യൂണിയന്‍ നേതൃത്വം പറയുന്നത്. എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പ് ശമ്പളം നല്‍കണമെന്ന കാരാര്‍ വ്യവസ്ഥ പാലിക്കപ്പെടണമെന്നതാണ് ആവശ്യം.
2021ൽ 33,296 വാഹനാപകടങ്ങൾ; മരിച്ചത് 3429 പേർ മൂന്നിലൊന്നും ബൈക്കപകടങ്ങൾ

കൊച്ചി:2021ൽ സംസ്ഥാനത്തുടനീളമുണ്ടായ 33,296 വാഹനാപകടങ്ങളിലായി പൊലിഞ്ഞത് 3429 ജീവൻ. പരിക്കേറ്റവരും തീരെ പരിക്കുകളില്ലാത്തവരുമായി 36,775 പേർ ഈ അപകടങ്ങളിൽ ഉൾപ്പെട്ടതായി ആഭ്യന്തര വകുപ്പിന്‍റെ കണക്കുകൾ വ്യക്തമാക്കുന്നു. അപകടത്തിൽപെട്ടതും കൂടുതൽ പേരുടെ ജീവൻ പൊലിഞ്ഞതുമായ വാഹനങ്ങളുടെ പട്ടികയിൽ ഒന്നാമത് ബൈക്കുകളാണ്. അപകടങ്ങളുടെയും മരിച്ചവരുടെയും എണ്ണത്തിൽ മൂന്നിലൊന്നും ബൈക്കുകൾ ഉൾപ്പെട്ടവയാണ്. 10,154 അപകടങ്ങളിലായി 1069 പേർക്ക് ജീവൻ നഷ്ടമായി. ഇതുകൂടാതെ 3440 അപകടങ്ങളിൽ സ്കൂട്ടറുകൾ ഉൾപ്പെട്ടപ്പോൾ പൊലിഞ്ഞത് 321 ജീവൻ. 9822 കാർ അപകടങ്ങളിലായി 710 പേരും 1525 ലോറി […]



