LIMA WORLD LIBRARY

ബിജെപിയുടെ സിറ്റിങ് സീറ്റ് പിടിച്ച് ശത്രുഘ്നന്‍ സിന്‍ഹ; ഉപതിരഞ്ഞെടുപ്പുകളില്‍ കനത്ത തിരിച്ചടി

നാല് സംസ്ഥാനങ്ങളില്‍ നടന്ന ലോക്സഭ– നിയമസഭ ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് തിരിച്ചടി. ബംഗാളിലെ അസന്‍സോളില്‍  ടിഎംസിയുടെ ശത്രുഘ്നന്‍ സിന്‍ഹക്കും ബാലിഗഞ്ച് നിയമസഭ മണ്ഡലത്തില്‍  ടിഎംസിയുടെ ബാബുല്‍ സുപ്രിയോക്കും വന്‍ വിജയം. ബീഹാറിലെ ബോച്ചാഹന്‍ നിയമസഭ മണ്ഡലം ആര്‍ജെഡിയും  മഹാരാഷ്ട്രയിലെ കോലാപൂര്‍, ഛത്തീസ്ഗഢിലെ ഖൈരാഗഡ്  നിയമസഭാമണ്ഡലങ്ങള്‍ കോണ്‍ഗ്രസും സ്വന്തമാക്കി. ബംഗാള്‍ ഉപതിരഞ്ഞെടുപ്പുകളിലെ പരാജയം വലിയ ക്ഷീണമാണ് ബിജെപിക്ക്. മുന്‍ കേന്ദ്ര മന്ത്രി ബാബുല്‍ സുപ്രീയോ രാജിവച്ചതോടെയാണ് അസന്‍സോള്‍ ലോക്സഭ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് വന്നത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ശത്രുഘ്നന്‍ സിന്‍ഹ മൂന്ന് ലക്ഷത്തിനടുത്ത് വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് മണ്ഡലം പിടിച്ചത്. സിറ്റിങ് മണ്ഡലമായിരുന്നിട്ട് പോലും ബിജെപിയുടെ അഗ്നിമിത്ര പോളിന് ടിഎംസിയുടെ അടുത്തെത്താനായില്ല. ആദ്യമായാണ് മണ്ഡലത്തില്‍ തൃണമൂല്‍ ജയിക്കുന്നത്. ബാലിഗഞ്ച് നിയമസഭ മണ്ഡലത്തില്‍ മത്സരിച്ച ബാബുല്‍ സുപ്രിയോ വിജയിച്ചത് 19000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍. സിപിഎമ്മിന്റെ സയ്റ ഷാ ഹാലിം രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ ബിജെപി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px