LIMA WORLD LIBRARY

സ്വീഡനും നാറ്റോയിലേക്ക്; സൈനികവ്യാപനം തീക്കളി: പുട്ടിൻ

ഓസ്‌ലോ / കോപ്പൻഹേഗൻ / കീവ് ∙ കഴിഞ്ഞ 200 വർഷത്തിലേറെയായി സൈനികമായി നിഷ്പക്ഷത പുലർത്തുന്ന സ്വീഡൻ നാറ്റോ സഖ്യത്തിൽ അംഗമാകാ‍ൻ തീരുമാനിച്ചു. മറ്റൊരു യൂറോപ്യൻ രാജ്യമായ ഫിൻലൻഡ് നാറ്റോ പ്രവേശത്തിനുള്ള തീരുമാനം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സ്വീഡന്റെ ഔദ്യോഗിക പ്രഖ്യാപനം. സുരക്ഷയുടെ കാര്യമെടുത്താൽ സ്വീഡനും സ്വീഡിഷ് ജനതയ്ക്കും ഏറ്റവും നല്ലത് നാറ്റോയിൽ ചേരുകയായിരിക്കുമെന്ന് പ്രധാനമന്ത്രി മഗ്ദലെന ആൻഡേഴ്സൻ പറഞ്ഞു. സൈനികസഖ്യത്തിൽ പുതിയ അംഗങ്ങൾ ചേരുന്നതിനോട് എതിർപ്പില്ലെന്നു പറഞ്ഞ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ആ രാജ്യങ്ങളിലേക്ക് നാറ്റോ […]

കെ.എസ്.ആര്‍.ടി.സി ലോ ഫ്ലോർ ക്ലാസ്മുറിയാക്കുന്നു; രണ്ട് ബസുകൾ വിട്ടുനൽകും

കെ.എസ്.ആര്‍.ടി.സി ലോ ഫ്ളോര്‍ ബസ് ക്ലാസ് മുറിയാക്കുന്നു. തിരുവനന്തപുരത്തെ മണക്കാട് സര്‍ക്കാര്‍ സ്കൂളിന് വേണ്ടിയാണ് ബസ് വിട്ടുനല്‍കുന്നത്. സ്കൂളിലെ കെട്ടിട നിര്‍മാണം പൂര്‍ത്തിയാകാത്തതിനാല്‍ താല്‍കാലിക സംവിധാനമെന്ന നിലയില്‍ രണ്ട് ബസുകള്‍ വിട്ടുനല്‍കുമെന്ന് സ്ഥലം എം.എല്‍.എ കൂടിയായ മന്ത്രി ആന്റണി രാജു അറിയിച്ചു.

വീണ്ടും കൂപ്പുകുത്തി രൂപയുടെ മൂല്യം; ഡോളറിന് 77.69 രൂപ

രൂപയുടെ മൂല്യത്തില്‍ വീണ്ടും റെക്കോര്‍ഡ് ഇടിവ്. ഒരു ഡോളറിന് 77.69 രൂപയായി. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഉയർന്നതാണ് കാരണം. എണ്ണവില എട്ടാഴ്ചത്തെ ഏറ്റവും ഉയർന്ന നിരക്കിലാണെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

വിമാന ഇന്ധന വിലയും വർധിപ്പിച്ചു: യാത്രാ നിരക്കുകൾ വർധിച്ചേക്കും

മുംബൈ :വിമാനങ്ങളില്‍ ഉപയോഗിക്കുന്ന ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനത്തിന്റെ വില അഞ്ച് ശതമാനം വർധിപ്പിച്ചു.  ഇതോടെ ദേശീയ തലസ്ഥാനത്ത് എടിഎഫ് വില ഒരു കിലോ ലിറ്ററിന് 1.23 ലക്ഷം രൂപയായി ഉയർന്നു. തുടർച്ചയായ ഒൻപതാമത്തെ തവണയാണ് ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധന വില വർധിക്കുന്നത്.  ഈ വർഷം 61.7 ശതമാനം വർധനവാണ് വിമാന ഇന്ധന വിലയിൽ ഉണ്ടായിരിക്കുന്നത്. ജനുവരി ഒന്ന് മുതല്‍ ആരംഭിച്ച വില വർധനവിന് തുടർന്ന് കിലോലിറ്ററിന് 72,062 രൂപയായിരുന്ന എടിഎഫ് വില 1.23 ലക്ഷം രൂപയായി ഉയർന്നു. […]

ചക്രവാത ചുഴികൾ സജീവം; സംസ്ഥാനത്ത് വ്യാപക മഴ; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ഇന്നും വ്യാപകമായി മഴ ലഭിക്കും. നാലു ജില്ലകളിൽ ഓറഞ്ച് അലർട്ടും പത്തു ജില്ലകളിൽ യെലോ അലർട്ടും നിലവിലുണ്ട്. ലക്ഷദ്വീപിന് സമീപവും വടക്കൻ തമിഴ് നാട്ടിലും നിലനിൽക്കുന്ന ചക്രവാത ചുഴികൾ മഴ തുടരാൻ കാരണമായിട്ടുണ്ട്. കൂടാതെ പടിഞ്ഞാറൻ കാറ്റും ശക്തി പ്രാപിച്ചു. മൺസൂൺ ആൻഡമൻ ദ്വീപ സമൂഹങ്ങളിൽ നിന്ന് ബംഗാൾ ഉൾക്കടലിന്റെ കൂടുതൽ ഭാഗങ്ങളിലേക്ക് എത്തും.

മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറായി രാജീവ് കുമാര്‍ ചുമതലയേറ്റു

ന്യൂഡൽഹി.ഇന്ത്യയുടെ 25ാമത് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറായി രാജീവ് കുമാര്‍ ചുമതലയേറ്റു. രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പും നിര്‍ണായക നിയമസഭാ തിരഞ്ഞെടുപ്പുകളും 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പും രാജീവ് കുമാറിന്‍റെ മേല്‍നോട്ടത്തിലായിരിക്കും. ബിഹാര്‍– ജാര്‍ഖണ്ഡ് കേഡറിലെ 1984 ബാച്ച് െഎഎഎസ് ഉദ്യോഗസ്ഥനായ രാജീവ് കുമാര്‍‌ നേരത്തെ ധനസെക്രട്ടറിയായിരുന്നു. 2020ല്‍ വിരമിച്ച ശേഷം പൊതുമേഖലാ സ്ഥാപന സിലക്ഷന്‍ ബോര്‍ഡ് ചെയര്‍മാനായി. 2020 സെപ്റ്റംബറില്‍ തിരഞ്ഞെടുപ്പ് കമ്മിഷണറായി. മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ പദവിയില്‍ നിന്ന് 2025 ഫെബ്രുവരിയിലായിരിക്കും വിരമിക്കുക. മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറായി രാജീവ് കുമാര്‍ ചുമതലയേറ്റു

ആശാന്‍ പിഴച്ചാല്‍ ഏത്തമില്ല – കാരൂര്‍ സോമന്‍, ലണ്ടന്‍

സത്യം പറഞ്ഞാല്‍ സാത്താനും നാണിക്കുന്ന കാലമാണ്. സൂചി കടത്താന്‍ ഇടംകൊടുത്താല്‍ അവിടെ കോടാലി കടത്തുന്നതുപോലെയായി മലപ്പുറത്തെ മദ്രസാ പുരസ്ക്കാര ചടങ്ങില്‍ വെച്ച് പത്താംക്ലാസ് വിദ്യാര്‍ത്ഥിക്കുണ്ടായ അനുഭവം. സംസ്ഥാനത്തിന്‍റെ ഗവര്‍ണ്ണര്‍ സൂക്ഷ്മനിരീക്ഷണ ബുദ്ധിയോടെ ഒരു സാംസ്ക്കാരിക വിദ്യാഭ്യാസ മന്ത്രിയുടെ ചുമതല ഏറ്റെടുത്തു പറഞ്ഞത്. ‘പൊതുസമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കണം’. അദ്ദേഹം ആഹ്വാനം ചെയ്താല്‍ എഴുത്തുകാരന്‍റെ ധാര്‍മ്മിക നിലവാരമുയരും. പൗരാണികമായ ആചാരാനുഷ്ടാനങ്ങള്‍ ഇളക്കി മാറ്റി പുതിയ കാലത്തെ പ്രതിഷ്ഠിക്കാനും ശ്രമിക്കും. വടക്കേ ഇന്ത്യയില്‍ നിന്നുള്ള മതത്തിന്‍റെ ഭ്രാന്തന്‍ കോശങ്ങള്‍ മലയാളിയുടെ മനസ്സിലും […]

കുരിശിന്റെ വഴിയിലൂടെ ഒരു പദയാത്രയും കാൽവരിയിലെ മരണവും – മേരി അലക്‌സ് (മണിയ)

കുരിശിന്റെ വഴിയിലൂടെ ഒരു പദയാത്രയും കാൽവരിയിലെ മരണവും മേരി അലക്‌സ് (മണിയ) അഞ്ചാം ദിവസമായ പെന്തക്കോസ്തി ഞായറാഴ്ച തന്നെയാണ് കുരിശിന്റെ വഴിയിൽക്കൂടി നടന്ന് കാൽവരിയിലെത്താൻ സ്ലീബാ അച്ചൻ പ്രോഗ്രാം ചാർട്ട് ചെയ്തിരിക്കുന്നത്. പത്ത് ദിവസത്തെ കാത്തിരിപ്പിന്റെ നാളുകളിൽ തന്നെ വിശുദ്ധനാട് സന്ദർശിക്കാൻ സാധ്യമായത് ഒരു ഉത്തമ കാര്യമായി എല്ലാവരും കരുതണം എന്നും, പലരും ആഗ്രഹിച്ച് ഇവിടം വരെ എത്തിയിട്ട് പല പല കാരണങ്ങളാൽ അതിനു സാധിക്കാതെ പോയിട്ടുണ്ട് എന്നു കൂടി അദ്ദേഹം പറഞ്ഞപ്പോൾ വിമാനയാത്രകളിലോ ബസ്സു യാത്രകളിലോ […]