കെ.എസ്.ആര്‍.ടി.സി ലോ ഫ്ളോര്‍ ബസ് ക്ലാസ് മുറിയാക്കുന്നു. തിരുവനന്തപുരത്തെ മണക്കാട് സര്‍ക്കാര്‍ സ്കൂളിന് വേണ്ടിയാണ് ബസ് വിട്ടുനല്‍കുന്നത്. സ്കൂളിലെ കെട്ടിട നിര്‍മാണം പൂര്‍ത്തിയാകാത്തതിനാല്‍ താല്‍കാലിക സംവിധാനമെന്ന നിലയില്‍ രണ്ട് ബസുകള്‍ വിട്ടുനല്‍കുമെന്ന് സ്ഥലം എം.എല്‍.എ കൂടിയായ മന്ത്രി ആന്റണി രാജു അറിയിച്ചു.