LIMA WORLD LIBRARY

വിമാന ഇന്ധന വിലയും വർധിപ്പിച്ചു: യാത്രാ നിരക്കുകൾ വർധിച്ചേക്കും

മുംബൈ :വിമാനങ്ങളില്‍ ഉപയോഗിക്കുന്ന ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനത്തിന്റെ വില അഞ്ച് ശതമാനം വർധിപ്പിച്ചു.  ഇതോടെ ദേശീയ തലസ്ഥാനത്ത് എടിഎഫ് വില ഒരു കിലോ ലിറ്ററിന് 1.23 ലക്ഷം രൂപയായി ഉയർന്നു. തുടർച്ചയായ ഒൻപതാമത്തെ തവണയാണ് ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധന വില വർധിക്കുന്നത്.  ഈ വർഷം 61.7 ശതമാനം വർധനവാണ് വിമാന ഇന്ധന വിലയിൽ ഉണ്ടായിരിക്കുന്നത്. ജനുവരി ഒന്ന് മുതല്‍ ആരംഭിച്ച വില വർധനവിന് തുടർന്ന് കിലോലിറ്ററിന് 72,062 രൂപയായിരുന്ന എടിഎഫ് വില 1.23 ലക്ഷം രൂപയായി ഉയർന്നു.

എല്ലാ മാസവും ഒന്നാം തിയതിയും പതിനാറാം തിയതിയുമാണ് വിമാന ഇന്ധന വില പരിഷ്കരിക്കാറുള്ളത്. എന്നാൽ ഇന്ധന വില അന്താരാഷ്ട്ര വിപണിയിലെ ഏറ്റക്കുറച്ചിലുകൾക്ക് അടിസ്ഥാനമാക്കി ദിവസവും പരിഷ്കരിക്കാറുണ്ട്.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px