LIMA WORLD LIBRARY

ആഗോളവൽക്കരണവും ഹൈപ്പീരിയൻ വൃക്ഷങ്ങളും. (ഫാന്റസി കുറിപ്പുകൾ ) – അഡ്വ. പാവുമ്പ സഹദേവൻ.

ആഗോളവൽക്കരണം ഇന്ന് ഒരു യാഥാർത്ഥ്യമായിരിക്കുന്നു. ശാസ്ത്ര സാങ്കേതിക വിദ്യയും വിവരസാങ്കേതിക വിദ്യയും കൂടി ” ആഗോളവിപ്ലവത്തെ ” നഗ്നമായ ഒരു യാഥാർത്ഥ്യമാക്കി മാറ്റിയിരിക്കുന്നു. അതിന്റെ അലയൊലികൾ നമ്മുടെ ജീവിതത്തിന്റെ സമസ്ത മേഖലയിലേക്കും തള്ളിക്കയറിയിരിക്കുന്നു. ഇനി ആർക്കും പുറകോട്ട് സഞ്ചരിക്കാൻ കഴിയില്ല എന്ന് വന്നിരിക്കുന്നു. കാരണം ആഗോളവൽക്കരണം ഒട്ടേറെ പ്രതീകാത്മക ബിംബങ്ങളിലൂടെയാണ് നമ്മുടെ സ്വകാര്യ ജീവിതത്തിലേക്ക് വരെ കടന്നുകയറിയിരിക്കുന്നത്. അല്ലെങ്കിൽ ഇന്നലെവരെ സ്വസ്ഥവും സമാധാനപരവുമായി ഒരു വടവൃക്ഷത്തണലിൽ ജീവിച്ച എനിക്ക് ഹൈപ്പീരിയൻ വൃക്ഷങ്ങളിലേക്ക് ശ്രദ്ധ തിരിക്കേണ്ടി വരുമായിരുന്നോ ?! […]

കലയുടെ സുവർണ്ണ ത്രികോണം (കാരൂർ സോമന്റെ ‘കാറ്റിൽ പറക്കുന്ന പന്തുകൾ’ സ്‌പെയിൻ യാത്രാ വിവരണത്തിൽ നിന്ന്) – കാരൂർ സോമൻ, ലണ്ടൻ

യാത്രകൾ ലോകത്തെയറിയാനാണ്. അത് ഭൂതകാലത്തെ ഇളക്കി മാറ്റി വർത്തമാന കാലത്തേ പ്രതിഷ്ഠിക്കുന്നു. പടിഞ്ഞാറേ ചക്രവാളം പഴുപ്പിച്ച ഇരുമ്പോലെപോലെ തിളങ്ങി നിൽക്കുമ്പോഴാണ് യാതൊരു  കുണ്ടും കുഴിയുമില്ലാത്ത റോഡിലൂടെ ടാക്‌സി ഡ്രൈവർ ഞങ്ങളെ ഹോട്ടൽ കോൺവെൻഷൻ ഡിഒഡോണിലെത്തി ച്ചത്.ചെരിപ്പില്ലാതെയും യാത്ര ചെയ്യാവുന്ന തെരുവീഥികൾ. കേരളത്തെപ്പറ്റി ലോകാപവാദമുള്ളത്    യാത്രികർക്ക് സഞ്ചരിക്കാൻ പലയിടത്തും യോഗ്യമായ റോഡുകൾ, ഭക്ഷണ ശാലകൾ  ഇല്ലെന്നാണ്. സഞ്ചാരികളുടെ പറുദീസയായ യൂറോപ്യൻ രാജ്യങ്ങളെപോലെ കേരളവും പുരോഗമിക്കേണ്ടത് പടുത്തുയർത്തേണ്ടത് വന്യവും സുന്ദരവുമായ തിളക്കമാർന്ന റോഡുകളാണ്.പകൽ വിടവാങ്ങിയപ്പോൾ ലജ്ജാവതിയായ സന്ധ്യ നേർത്ത കറുപ്പും […]

മനുഷ്യരിലെ മനുഷത്വമെവിടെ ? – കാരൂർ സോമൻ, ലണ്ടൻ

മുഖ്യമന്ത്രി പിണറായി വിജയൻ വർഗ്ഗീയ വിദ്വേഷ പ്രസംഗം നടത്തിയ വ്യക്തികൾക്കെതിരെ പരസ്യ മായി അറിയിച്ചത് ‘ആട്ടിൻ തോലിട്ട  ചെന്നായ്ക്കൾ രക്തം കുടിക്കാൻ വരുന്നുണ്ട്’. ആലപ്പുഴയിൽ ഒൻപത് വയസ്സുള്ള കുട്ടിയുടെ നാവിൽ നിന്ന് വന്നതും മത വർഗ്ഗീയത കോരിയൊഴിക്കുന്ന മുദ്രാവാക്യങ്ങളായിരിന്നു.  കേരളം എങ്ങോട്ടാണ് പോകുന്നത്? കാലം എല്ലാം നിശ്ശബ്ദം കേട്ടിരിക്കാറുണ്ട്. ഉറക്കത്തിലാണ്ടുപോയ മനുഷ്യർ ഉണരാൻ കാരണമായത് മുഖ്യമന്ത്രി മത വർഗ്ഗീയതയുടെ കോടാലി വീശിയപ്പോഴാണ്. കേരളത്തിൽ വർ ഗ്ഗീയതയുടെ വിത്ത് വിതച്ചിരിക്കുമ്പോൾ ഇന്ത്യയുടെ പല സംസ്ഥാനങ്ങളിലും വർഗ്ഗീയ കൊയ്ത്തു തുടരുന്നു. […]