My Quarantine TALES Poetry Collections by Deepu R S Kindle Edition
പ്രതിഫലം – മിനിക്കഥ ✍🏻 സുജ ശശികുമാർ

അയാൾ നാട്ടിലെ വലിയ ധനികനാണ് എന്നിട്ടോ, മറ്റുള്ളവർക്ക് യാതൊരു ഗുണവും ഇല്ല സഹജോരു കരുണ കാട്ടാത്തവനാണയാൾ പാവപ്പെട്ടവർക്ക് മരുന്നും ഭക്ഷണവുമെല്ലാം എത്തിക്കുന്ന സന്നദ്ധ സംഘടനകളിലെ ആളുകളെ അയാൾ പുച്ഛത്തോടെയാണ് കാണുക അവരെ പരിഹസിക്കാനും മറക്കില്ല. അയാളോട് അവരാരെങ്കിലും ഒരു സഹായം ചോദിച്ചാൽ അയാൾ ചോദിക്കും ഇതിനൊക്കെ എന്ത് പ്രതിഫലമാണ് കിട്ടുക എന്ന്. ഞങ്ങൾ പ്രതിഫലം മോഹിച്ചല്ല ഇതൊന്നും ചെയ്യുന്നതെന്ന് പറഞ്ഞാൽ അയാൾ പറയും പ്രതിഫലമൊന്നും കിട്ടാതെ മറ്റുള്ളവർക്കായി ഞാനൊന്നും ചെയ്യില്ല എന്ന്. അവർ നിരാശയോടെ മടങ്ങും. ഒടുവിൽ […]
മലയാളിയുടെ സ്വന്തം മാധവിക്കുട്ടി – മിനി സുരേഷ്

പെൺമയുടെ രസതന്ത്രങ്ങളെ അക്ഷരങ്ങളിലൂടെ പകർന്ന് സാഹിത്യലോകത്ത് വിസ്മയങ്ങൾ സൃഷ്ടിച്ചഎഴുത്തുകാരിയാണ് മാധവിക്കുട്ടി.മരണാനന്തരവുംഅവരുടെഓരോരചനകളുംനിത്യയൗവ്വനത്തോടെപൂത്തുലഞ്ഞു നിൽക്കുന്നു. മലയാളിക്ക് ഇന്നും ഈ പ്രണയരാജകുമാരിയുടെ വചനങ്ങൾഇല്ലാതെപ്രണയത്തെക്കുറിച്ച്നിർവചിക്കാനാവില്ല.ആത്മാവിഷ്കാരം സാക്ഷ്യം വഹിക്കുന്ന രചനകളിലൂടെ പല ആദർശജീവിതങ്ങളുടെയും കാപട്യങ്ങൾ അവർതുറന്നു കാട്ടി. സ്ത്രീകളുടെലൈംഗികഅവകാശങ്ങളേയും,അഭിലാഷങ്ങളേയും കുറിച്ച് ഭാവനയിൽ വിരിഞ്ഞ കഥകളിലൂടെ ധൈര്യത്തോടെ എഴുതുവാൻ തുടങ്ങിയപ്പോൾ അവയെല്ലാം പലപ്പോഴും അവരുടെ സ്വകാര്യജീവിതാനുഭവങ്ങളാണെന്ന് തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. പ്രശസ്തകവിയിത്രിബാലാമണിയമ്മയുടെയും,മാതൃഭൂമി മുൻ മാനേജിംഗ് എഡിറ്റർ വി.എം നായരുടെയുംമകളായി പിറന്ന മാധവിക്കുട്ടിയുടെ ബാല്യകാലസ്മരണകളിൽ അധികവും പുന്നയൂർക്കുളമാണ് നിറഞ്ഞു നിൽക്കുന്നത്. പതിനഞ്ചാമത്തെ വയസ്സിൽ പ്രായം കൊണ്ട് ഏറെ മുതിർന്ന ആളായിരുന്ന […]
ഇടഞ്ഞു നിന്ന ഇടവപ്പാതി ഇരമ്പിയാർത്ത് പെയ്തു തുടങ്ങി… – ഉല്ലാസ് ശ്രീധർ

മഴയെ സ്നേഹിക്കുന്നത് പോലെ മലയാളി മറ്റൊന്നിനേയും സ്നേഹിച്ചിട്ടുണ്ടാവില്ല… പക്ഷേ…, കുറച്ചു നാളായി മാനത്ത് മഴമേഘങ്ങളെ കാണുമ്പോൾ തന്നെ മലയാളി പേടിക്കുന്നു… ഉടഞ്ഞുലയുന്ന മണ്ണും മണ്ണിനടിയിൽ പിടഞ്ഞമരുന്ന ജീവനുകളുമായി സങ്കടങ്ങൾ മാത്രമാണ് പുതിയ മഴക്കാലങ്ങൾ മലയാളികൾക്ക് തരുന്നത്… അടുക്കളകളിലും കിടപ്പറകളിലുമാണ് പുതിയ മഴ പെയ്ത് നിറയുന്നത്… മണ്ണിനും മനസിനും കുളിര് മാത്രം സമ്മാനിക്കുന്ന പഴയ മഴയായി പെയ്ത് തീരാനായി പ്രാർത്ഥിക്കാം… കുളിര് നെയ്യുന്ന മഴനാരുകളെ മനസമാധാനത്തോടെ നോക്കിയിരിക്കാൻ കഴിയുന്ന മഴയായി പെയ്തു തോരട്ടെ… പുഴ നിറഞ്ഞൊഴുകണം… പക്ഷേ…, കര […]
തേവലക്കര നമ്പിയും മലബാർ ലഹളയും – എം രാജീവ് കുമാർ

ഇന്ന് വിരൽത്തുമ്പിലറിയാം ലോകത്തെവിടെ നിന്നും ഇറങ്ങുന്ന പുസ്തകങ്ങളെ! ലോകകമ്പോളത്തിൽ കൃതികൾ ഇറങ്ങുമ്പോൾ തന്നെ മലയാളത്തിൽ വിവർത്തനവും വന്നുകൊണ്ടിരിക്കുന്നു. ഇന്ത്യൻ സാഹിത്യത്തിൽ നിന്നായിരുന്നു ആദ്യ കാലത്ത് നോവലുകൾ വിവർത്തനം ചെയ്തിരുന്നത്. ഷേക്സ്പിയറിന്റെ ഹാസ്യം അടിച്ചു മാറ്റി നാടകങ്ങൾ പത്തൊൻപതാം നൂറ്റാണ്ടിൽ പള്ളിക്കൂടം അദ്ധ്യാപകർ എഴുതിയെന്ന കാര്യം ശരി. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യം തന്നെ ബംഗാളിലെ ഒരു നോവൽ മുഴുവനായി മലയാളത്തിൽ വന്നു. പിന്നെ എത്രയോ കൃതികൾ ബംഗാളിയിൽ നിന്ന് മലയാളത്തിലേക്ക് തർജമ ചെയ്തിരിക്കുന്നു. ഏറ്റവും കൂടുതൽ ബംഗാളി നേരിട്ടു […]



